ആക്‌സിലറേഷനില്‍ പെട്രോള്‍ എന്‍ജിനെ വെല്ലുന്ന 10 ഇലക്ട്രിക് കാറുകള്‍

By Santheep

ഇലക്ട്രിക് കാറുകള്‍ക്ക് ചില പരിമിതകളൊക്കെയുണ്ടെന്ന് സമ്മതിക്കുന്നു. എന്നാല്‍, എല്ലാക്കാര്യത്തിലും പെട്രോള്‍-ഡീസല്‍ കാറുകളുടെ പിന്നില്‍ നില്‍ക്കുന്നില്ല ഇലക്ട്രിക് കാറുകള്‍. പ്രകടനശേഷിയുടെ കാര്യമെടുക്കാം. സ്‌പോര്‍ട്‌സ് കാര്‍ എന്നു കേള്‍ക്കുമ്പോള്‍ ഇപ്പോഴും പെട്രോള്‍ ഇന്ധനത്തെ മാത്രം മുമ്പില്‍ കാണാനാണ് വലിയവിഭാഗത്തിനും താല്‍പര്യം. എന്നാല്‍, പെട്രോള്‍ സ്‌പോര്‍ട്‌സ് കാറുകളെക്കാള്‍ പ്രകടനത്തില്‍ ഒട്ടും മോശമല്ല ഇലക്ട്രിക് കാറുകള്‍

ഇവിടെ ചര്‍ച്ച ചെയ്യുന്നത് ആക്‌സിലറേഷനില്‍ പെട്രോള്‍ കാറുകളെ വെല്ലുന്ന പ്രകടനശേഷി പ്രകടിപ്പിക്കുന്ന ഇലക്ട്രിക് കാറുകളെക്കുറിച്ചാണ്. മണിക്കൂറില്‍ 60 മൈല്‍ വേഗത പിടിക്കാന്‍ ഈ ഇലക്ട്രിക് കാറുകള്‍ എത്ര നേരമെടുക്കുന്നു എന്നതാണ് ചര്‍ച്ചയുടെ അടിസ്ഥാനമാനദണ്ഡം. താഴെ ചിത്രത്താളുകളിലേക്കു ചെല്ലുക.

ആക്‌സിലറേഷനില്‍ പെട്രോള്‍ എന്‍ജിനെ വെല്ലുന്ന 10 ഇലക്ട്രിക് കാറുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

10. ടെസ്‌ല റോഡ്‌സ്റ്റര്‍ സ്‌പോര്‍ട്

10. ടെസ്‌ല റോഡ്‌സ്റ്റര്‍ സ്‌പോര്‍ട്

ഇലക്ട്രിക് കാറുകള്‍ക്ക് കൊടുംവേഗത പിടിക്കാന്‍ കഴിയില്ലെന്ന തെറ്റുധാരണ നിലനിന്നിരുന്ന കാലത്താണ് ടെസ്‌ല റോഡ്‌സ്റ്റര്‍ സ്‌പോര്‍ട് വിപണിയിലെത്തുന്നത്. മണിക്കൂറില്‍ 60 മൈല്‍ വേഗത പിടിക്കാന്‍ ഈ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറെടുക്കുന്നത് വെറും 3.7 സെക്കന്‍ഡാണ്. നിലവില്‍ ഈ കാര്‍ ഉല്‍പാദനത്തിലില്ല. ടെസ്‌ല ആഡംബരക്കാറുകളുടെ വോള്യം വിപണിയില്‍ സാന്നിധ്യമുറപ്പിക്കുന്നതിന്റെ തിരക്കുകളിലാണിപ്പോള്‍.

09. ഡിട്രോയ്റ്റ് ഇലക്ട്രിക് എസ്പി:01

09. ഡിട്രോയ്റ്റ് ഇലക്ട്രിക് എസ്പി:01

ഡിട്രോയ്റ്റ് ഇലക്ട്രിക്കിന്റെ 282 കുതിരശക്തി പുറത്തെടുക്കാന്‍ ശേഷിയുള്ള മോട്ടോറിന് മണിരക്കൂറില്‍ 60 മൈല്‍ വേഗത പിടിക്കാന്‍ വെറും 3.7 സെക്കന്‍ഡ് മാത്രമാണ് വേണ്ടത്. മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗതയില്‍ പായുവാനും ഈ ഇലക്ട്രിക് കാറിന് സാധിക്കും. 1907ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ ഇലക്ട്രിക് കാര്‍ കമ്പനി. 1907 മുതല്‍ 1939 വരെയുള്ള കാലയളവില്‍ ഈ കമ്പനി അമേരിക്കയില്‍ പതിമുവ്വായിരത്തോളം ഇലക്ട്രിക് കാറുകള്‍ നിര്‍മിച്ച് വിപണിയിലെത്തിച്ചു. ഈ കമ്പനി 2008ലാണ് പുനരുജ്ജീവിപ്പിക്കപ്പെടുന്നത്. ഡിട്രോയ്റ്റ് ഇലക്ട്രിക് എസ്പി:01 എന്ന പേരിലുള്ള പുതിയ ഇലക്ട്രിക് കാര്‍നിര്‍മാണ പദ്ധതി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഈ വാഹനം നിരത്തിലെത്തുന്നത് ലോകത്തിലെ ഏറ്റവും വിലയേറിയ ഇലക്ട്രിക് കാര്‍ എന്ന വിശേഷണത്തോടെയായിരിക്കും.

08. റിനോവോ കൂപെ

08. റിനോവോ കൂപെ

പഴയ ശൈലിയിലുള്ള നിര്‍മാണരീതിയാണ് റിനോവോ കൂപെയുടേത്. 500 കുതിരശക്തിയുണ്ട് ഈ കാറിന്റെ മോട്ടോറിന്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 3.4 സെക്കന്‍ഡ് നേരം മാത്രമേയെടുക്കൂ. 30 മിനിറ്റുകൊണ്ട് റിനോവോയുടെ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

07. ടെസ്‌ല മോഡല്‍ എസ് പി85ഡി

07. ടെസ്‌ല മോഡല്‍ എസ് പി85ഡി

മോഡല്‍ എസ്സിന് ചില ട്യൂണിങ് വ്യതിയാനങ്ങള്‍ വരുത്തിയാണ് പി85ഡി നിര്‍മിച്ചിരിക്കുന്നത്. ഈ കാറിന് 691 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 60 മൈല്‍ വേഗത പിടിക്കാന്‍ വെറും 3.2 സെക്കന്‍ഡ് മതി ഈ വാഹനത്തിന്. പരമാവധി വേഗത മണിക്കൂറില്‍ 155 കിലോമീറ്റര്‍.

06. ഡ്രേസണ്‍ റേസിങ് ബി12/69

06. ഡ്രേസണ്‍ റേസിങ് ബി12/69

ഡ്രേസണിന്റെ ബി10 ലെ മാന്‍സ് പ്രോട്ടോടൈപ്പ് കാറിനെ ഇലക്ട്ര്ക്‌വല്‍ക്കരിച്ചാണ് ബി12/69 നിര്‍മിച്ചിരിക്കുന്നത്. നേരത്തെ 5.5 ലിറ്റര്‍ ബയോ ഫ്യുവല്‍ എന്‍ജിനാണ് ഘടിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോഴത്ത് ഒരു ഇലക്ട്രിക് മോട്ടോറിന് ഇടം കൊടുത്തിരിക്കുന്നു. 850 കുതിരശക്തിയാണ് ഈ വാഹനം ഉല്‍പാദിപ്പിക്കുക. മണിക്കൂറില്‍ 60 മൈല്‍ വേഗത പിടിക്കാന്‍ 3 സെക്കന്‍ഡ് നേരമെടുക്കും.

05. സ്പാര്‍ക്-റിനോ എല്‍ആര്‍ടി_01ഇ

05. സ്പാര്‍ക്-റിനോ എല്‍ആര്‍ടി_01ഇ

ഇന്ത്യയില്‍ നിന്നും മഹീന്ദ്ര പങ്കെടുത്ത ആദ്യത്തെ ഫോര്‍മുല ഇ റേസിങ്ങിന്റെ ട്രാക്കിലിറക്കാനായി നിര്‍മിച്ചതാണ് സ്പാര്‍ക് റിനോ എല്‍ആര്‍ടിബ01ഇ സ്‌പോര്‍ട്‌സ് കാറിനെ. മണിക്കൂറില്‍ 62 മൈല്‍ (അഥവാ 100 കിലോമീറ്റര്‍) വേഗത പിടിക്കാന്‍ സ്പാര്‍ക് റിനോ എടുക്കുന്നത് 3 സെക്കന്‍ഡാണ്.

04. റൈറ്റ്‌സ്പീഡ് എക്‌സ്1

04. റൈറ്റ്‌സ്പീഡ് എക്‌സ്1

ഏരിയല്‍ ആറ്റം റേസിങ് കാറിനെ ഇലക്ട്രിക്‌വല്‍ക്കരിച്ചതാണ് ഈ വാഹനം. ഏരിയല്‍ ആറ്റത്തില്‍ പെട്രോള്‍ എന്‍ജിന്‍ എടുത്തുമാറ്റി ഇലക്ട്രിക് മോട്ടോര്‍ സ്ഥിപിക്കുകയായിരുന്നു. മണിക്കൂറില്‍ 60 മൈല്‍ വേഗത പിടിക്കാന്‍ 2.9 സെക്കന്‍ഡ് നേരമേയെടുക്കൂ ഈ വാഹനം. നിര്‍മാതാക്കളായ റൈറ്റ്‌സ്പീഡിന് ഈ കാറിനെ നിരത്തിലിറക്കാന്‍ പദ്ധതിയില്ല എന്നാണറിയുന്നത്.

03. റിമാക് കണ്‍സെപ്റ്റ് വണ്‍

03. റിമാക് കണ്‍സെപ്റ്റ് വണ്‍

1.88 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ കണ്‍സെപ്റ്റ് ഇലക്ട്രിക് കാറിന്റെ മോട്ടോറിന്. മണിക്കൂറില്‍ 60 മൈല്‍ വേഗത പിടിക്കാന്‍ വെറും 2.8 സെക്കന്‍ഡ് നേരം മാത്രമേയെടുക്കൂ. ഏതാണ്ട് പത്ത് ലക്ഷം ഡോളര്‍ വിലവരും ഈയൊരു കാറിന്. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് ബോഡിയുടെ മൊത്തം നിര്‍മാണം.

02. പ്ലാസ്മാബോയ് റേസിങ് വൈറ്റ് സോമ്പീ

02. പ്ലാസ്മാബോയ് റേസിങ് വൈറ്റ് സോമ്പീ

1972 മോഡല്‍ ഡാറ്റ്‌സന്‍ സെഡാനെ വന്‍തോതില്‍ മോഡിഫൈ ചെയ്താണ് വൈറ്റ് സോമ്പിയെ നിര്‍മിച്ചെടുത്തിരിക്കുന്നത്. മണിക്കൂറില്‍ 60 മൈല്‍ വേഗം പിടിക്കാന്‍ വെറും 1.8 സെക്കന്‍ഡ് നേരം മാത്രം മതി. അസാധ്യമായ ഈ വേഗത എങ്ങനെ പിടിക്കുന്നു എന്നല്ലേ? നേവി ഹെലികോപ്റ്ററുകളില്‍ ഉപയോഗിക്കുന്ന സാങ്കേതികതയാണ് ഈ വാഹനത്തിന്റെ കൊടും ആക്‌സിലറേഷന്‍ സാധ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ളത്.

01. ദി ഗ്രിസ്മല്‍

01. ദി ഗ്രിസ്മല്‍

സ്വിറ്റസര്‍ലാന്‍ഡിലെ ചില എന്‍ജിനീയര്‍മാരാണ് ഈ വാഹനത്തിന്റെ നിര്‍മാതാക്കള്‍. ലോകത്തിലെ ഏറ്റവും ആക്‌സിലറേഷനുള്ള ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരം. മണിക്കൂറില്‍ 60 മൈല്‍ വേഗത പിടിക്കാന്‍ വെറും 1.785 സെക്കന്‍ഡാണ് ഗ്രിസ്മല്‍ എടുക്കുന്നത്. 200 കുതിരശക്തിയാണ് ഈ വാഹനത്തിന്റെ മോട്ടോര്‍ ഉല്‍പാദിപ്പിക്കുന്നത്.

Most Read Articles

Malayalam
English summary
Here are the top 10 quickest electric cars in the world.
Story first published: Thursday, November 27, 2014, 11:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X