ഇന്ത്യന്‍ കാറുകളുടെ 10 പ്രത്യേകതകള്‍

By Santheep

ഇന്ത്യന്‍ റോഡുകള്‍ മൊത്തം അലമ്പാണ്. എങ്കിലും, ഒന്നാലോചിച്ചാല്‍, ഡ്രൈവ് ചെയ്യുന്ന നമ്മളെക്കാള്‍ അലമ്പല്ല റോഡുകള്‍ എന്നു മനസ്സിലാക്കാന്‍ സാധിക്കും. വളരെ പ്രത്യേകതകളുള്ള മനുഷ്യരാണ് നമ്മളെല്ലാവരും റോഡുകളില്‍. ലോകത്തില്‍ ഇത്തരം അലമ്പുകളെ വളരെ അപൂര്‍വമായേ കാണാന്‍ സാധിക്കൂ. ഏത് ട്രാഫിക് പ്രശ്‌നങ്ങളെയും ഒറ്റത്തെറി കൊണ്ട് തീര്‍പ്പാക്കാന്‍ കഴിയുമെന്ന് നമ്മള്‍ ധരിച്ചുവെച്ചിരിക്കുന്നു. മൂന്നിലുള്ള വണ്ടിയുടെ മൂട്ടിനും പിന്നിലുള്ള വണ്ടിയുടെ മോന്തായത്തിനും പണി കൊടുക്കുന്ന തരത്തില്‍ മാത്രമേ നമ്മള്‍ ഡ്രൈവ് ചെയ്യാറുള്ളൂ. എപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കുന്നത് മറ്റു ഡ്രൈവര്‍മാരാണെന്നാണ് നമ്മുടെ എക്കാലത്തെയും നിലപാട്! 'ഇവനൊക്കെ ലൈസന്‍സ് കൊടുത്തത് ഏതവനാണാവോ?!!'

ഇന്ത്യയില്‍ ഡ്രൈവര്‍മാര്‍ക്കു മാത്രമല്ല, കാറുകള്‍ക്കുമുണ്ട് പ്രത്യേകതകള്‍. നമ്മുടെ നിരത്തുകളുടെ പ്രാകൃതാവസ്ഥയ്ക്ക് ചേരുന്ന വിധത്തില്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങളാണ് മിക്കതും. നമ്മുടെയെല്ലാം പോക്കറ്റുകളുടെ ദരിദ്രാവസ്ഥയെയും കാര്യമായി പരിഗണിച്ചിരിക്കുന്നു. ഇന്ത്യയില്‍ വാഹനങ്ങള്‍ക്ക് ഘടിപ്പിച്ച ഹോണുകള്‍ പടിഞ്ഞാറന്‍ രാഷ്ടങ്ങളിലെ വാഹനത്തില്‍ ഘടിപ്പിച്ചാല്‍ രണ്ടാമത്തെ ഹോണടിക്കു മുമ്പ് പണി കിട്ടിയിരിക്കും. ഇങ്ങനെ നിരവധി വ്യതിരിക്തതകളുണ്ട് ഇന്ത്യയിലെ കാറുകള്‍ക്ക്. അവയെക്കുറിച്ച് താഴെ ചര്‍ച്ച ചെയ്യുന്നു.

ഇന്ത്യന്‍ കാറുകളുടെ 10 പ്രത്യേകതകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

01. നമുക്ക് 'വലിപ്പം' കുറവാണ്

01. നമുക്ക് 'വലിപ്പം' കുറവാണ്

നമ്മുടെ രാജ്യത്തിന്റെ കടുത്ത ട്രാഫിക് കാലാവസ്ഥ കാറുകളുടെ വലിപ്പം ഗണ്യമായ തോതില്‍ കുറയ്ക്കുന്നതിനാണ് വഴി വെച്ചത്. നികുതി കുറച്ചു നല്‍കിയും മറ്റും സര്‍ക്കാര്‍ ചെറിയ കാറുകള്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. നാല് മീറ്ററില്‍ താഴെ വലിപ്പം വരുന്ന വാഹനങ്ങള്‍ക്ക് കാര്യമായ നികുതിയിളവുള്ളതിനാല്‍ രാജ്യത്തിന്റെ നിരത്തുകളെ ഭരിക്കുന്നത് ഈ അളവിലുള്ള കാറുകളാണ്. വികസിതരാഷ്ട്രങ്ങളില്‍ കോംപാക്ട് കാര്‍ എന്നതിനു നല്‍കുന്ന നിര്‍വചനം നമ്മുടെ കോംപാക്ട് കാറുകള്‍ക്ക് ചേരില്ല. ഇന്ത്യയിലെ കോംപാക്ട് കാറുകളെ കാര്‍ എന്നു വിളിക്കാന്‍ പോലും അവര്‍ തയ്യാറായെന്നു വരില്ല!

02. ഹാച്ച്ബാക്കിന്റെ 'ബാക്ക്' വളരുമ്പോള്‍

02. ഹാച്ച്ബാക്കിന്റെ 'ബാക്ക്' വളരുമ്പോള്‍

ഹോണ്ട ബ്രിയോയുടെ കഥ തന്നെയെടുക്കാം. കാര്യമായ വില്‍പനയൊന്നുമില്ലാതെ വിപണിയുടെ ഓരത്തു കഴിഞ്ഞിരുന്ന ഈ കാറിന് ഒരു ബൂട്ട് ഘടിപ്പിച്ചതോടെ സ്ഥിതിയാകെ മാറി. ബ്രിയോയുടെ ബൂട്ട് ചേര്‍ത്ത പതിപ്പായ അമേസിന് വന്‍ വില്‍പനയാണ് ഇന്നുള്ളത്. ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ട നിരവധി വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തിലുണ്ട്. പ്രായോഗികത മാത്രമാണ് ഇത്തരം കാറുകളുടെ നിനില്‍പിന്റെ കാരണമെന്നു പറയാവുന്നതാണ്. സൗന്ദര്യപരമായി ഇത്തരം കാറുകളെ സമീപിച്ചാല്‍ വന്‍ നിരാശ അനുഭവിക്കേണ്ടി വരും.

03 ക്രോമിയം ഭ്രാന്ത്

03 ക്രോമിയം ഭ്രാന്ത്

പരിഷ്‌കരിച്ച് പതിപ്പെന്ന പേരില്‍ നിരത്തിലെത്തുന്ന പല മോഡലുകളിലും നിറയെ ക്രോമിയം പൂശിയ ഭാഗങ്ങളുണ്ടായിരിക്കും. ഗൗരവപ്പെട്ട മാറ്റങ്ങളൊന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞെന്നും വരില്ല. ക്രോമിയം പൂശിയാല്‍ തന്നെ മതി ഇന്ത്യക്കാരന്റെ ഹൃദയം നിറയാന്‍. 'ബ്രാന്‍ഡ് ന്യൂ' ' പ്രീമിയം വാഹനം' എന്നും മറ്റും ഒച്ചയിട്ട് അയാളത് വാങ്ങിക്കൊണ്ടു പോകും. തിളങ്ങുന്ന എന്തു കണ്ടാലും പൊന്നാണെന്നു ധരിക്കുന്നവരുടെ ലോകമാണല്ലോ ഇന്ത്യ? ഹോണ്ടയെപ്പോലുള്ള, നിലവാരമേറിയ കാര്‍ കമ്പനികള്‍ക്കു പോലും തങ്ങളുടെ മികച്ച മോഡലുകളില്‍ ആവശ്യത്തിനും അനാവശ്യത്തിനും ക്രോമിയം പൂശിയിരിക്കുന്നതായി കാണാം.

04. 'സ്‌പോര്‍ട്'

04. 'സ്‌പോര്‍ട്'

മറ്റൊരു രസകരമായ സംഗതി 'സ്‌പോര്‍ട്' പതിപ്പുകളുടെയും 'ലിമിറ്റഡ് എഡിഷനുക'ളുടെയും ആധിക്യമാണ്. മിക്കതിലും വളരെ ചെറിയ കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രമേയുണ്ടാകൂ. സ്‌പോര്‍ട് എഡിഷനാണെങ്കില്‍ സ്‌പോര്‍ട്‌സ് കാറുകളെ ഓര്‍മിപ്പിക്കുന്നുവെന്ന് കാര്‍നിര്‍മാതാവ് വിശ്വസിക്കുന്ന തരത്തിലുള്ള ഡികാലുകള്‍ ചേര്‍ത്തിരിക്കും. ലിമിറ്റഡ് എഡിഷന്‍ പതിപ്പുകളും ഡികാലുകള്‍ കൊണ്ട് നിറയ്ക്കുകയാണ് ചെയ്യുക. പ്രത്യേക പതിപ്പാണെന്ന് സൂചിപ്പിക്കുന്ന തരം ഡികാലുകളും വാഹനത്തിലുണ്ടായിരിക്കും. ക്രോമിയം പൂശല്‍, മരത്തിന് സമാനമായ നിറം പൂശല്‍ തുടങ്ങിയ തരികിടപ്പണികളും കാണാം.

05. പൊങ്ങച്ചത്തെക്കാൾ വലുതല്ല സുരക്ഷ

05. പൊങ്ങച്ചത്തെക്കാൾ വലുതല്ല സുരക്ഷ

റിനകത്ത് ബ്ലൂടൂത്തില്ലെങ്കില്‍ ഇന്ത്യന്‍ ഉപഭോക്താവിന് സഹിക്കില്ല. എയര്‍ബാഗോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. ജീവനെക്കാള്‍ വലിയതാണ് ഇന്ത്യയിലെ മിഡില്‍ക്ലാസ്സുകാര്‍ക്ക് പൊങ്ങച്ചത്തിന്റെ വില. എബിഎസ്, ഇസ്പി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളില്ലാതെ പുറംനാടുകളില്‍ കാര്‍ നിരത്തിലിറങ്ങാന്‍ അനുവാദമില്ലാത്ത സ്ഥിതിയുണ്ട്. ഇന്ത്യയില്‍ പക്ഷേ, ഇതൊരു നിര്‍ബന്ധമേയല്ല; സര്‍ക്കാരിനും കാര്‍ നിര്‍മാതാക്കള്‍ക്കും കാറുടമകള്‍ക്കും! ഇക്കാരണങ്ങളാല്‍ തന്നെ ലോകത്തിലെ ഏറ്റവുമധിക വാഹനാപകടങ്ങളും മരണങ്ങളും നടക്കുന്ന ഇടമായി ഇന്ത്യ മാറിയിരിക്കുന്നു.

06. ആക്‌സസറികളുടെ പഞ്ഞത്തരം

06. ആക്‌സസറികളുടെ പഞ്ഞത്തരം

യാതൊരു നിലവാരവുമില്ലാത്ത ആക്‌സസറികള്‍ കൊണ്ട് നിറച്ചതാണ് ഇന്ത്യന്‍ കാറുകളെന്നു പറയാം. ചിത്രത്തില്‍ കാണുന്ന ഇന്നോവയെ നോക്കുക. കാറിന്റെ സൈഡ് സ്‌റ്റെപ്പ് നില്‍ക്കുന്നത് പുറത്തേക്കു തള്ളിയാണ്. ഇതെല്ലാം ആര് ഘടിപ്പിച്ചു നല്‍കുന്നോ എന്തോ! ഇതുപോലെ എക്‌സ്ട്രാ ലൈറ്റുകളും റാഫ് റാക്കുകളുമെല്ലാം പുറത്തിറക്കുന്നുണ്ട് കാര്‍ നിര്‍മാതാക്കള്‍. ഇവയുടെ ശരിയായ നിലവാരമെന്തെന്ന് തിരിച്ചറിയാതെ നമ്മള്‍ അതെല്ലാം വാങ്ങി കാറില്‍ പിടിപ്പിക്കുന്നുമുണ്ട്.

07. ബീജ് ഭ്രാന്ത്

07. ബീജ് ഭ്രാന്ത്

ഇന്റീരിയറില്‍ ബീജ് നിറം പൂശിയല്‍ ഏത് കൂതറ കാറും പ്രീമിയം നിലവാരത്തിലുള്ളതാകുമെന്നാണ് ഒരു ഇന്ത്യന്‍ വിശ്വാസം. രസകരമായ സംഗതി, ബീജിന്റെ ആ സോ കാള്‍ഡ് പ്രീമിയം സൗന്ദര്യം കാര്‍ വാങ്ങി രണ്ടു മാസത്തിലധികം നീണ്ടുനില്‍ക്കില്ല എന്നതാണ്. ചെളി പിടിക്കാന്‍ എളുപ്പമുള്ള നിറമാണിത്.

08. ഹോൺ ശബ്ദം

08. ഹോൺ ശബ്ദം

ഓഡി ഇന്ത്യയ്ക്കു വേണ്ടി ശബ്ദം കൂടിയ ഹോണുകള്‍ നിര്‍മിക്കാന്‍ പോകുന്നത് കുറെ നാളുകള്‍ക്കു മുമ്പ് വാര്‍ത്തയായിരുന്നു. ശബ്ദമലിനീകരണം മൂലം രാജ്യത്തെ തെരുവുകളില്‍ ചെറിയ ശബ്ദമുണ്ടാക്കുന്ന യൂറോപ്യന്‍ നിലവാരത്തിലുള്ള ഹോണുകള്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ല എന്ന് തിരിച്ചറിഞ്ഞാണ് ഓഡി ഈ നടപടിക്ക് മുതിര്‍ന്നത്. ഇന്ത്യയിലെ ഹോണുകളുണ്ടാക്കുന്ന മാരകമായ ശബ്ദം രണ്ടുമിനിട്ടു നേരം തുടര്‍ച്ചയായി അടുത്തു നിന്ന് കേള്‍ക്കാനിടയായാല്‍ ചെവിക്ക് പണികിട്ടി എന്നു കരുതിയാല്‍ മതി!

09. വലിയ വീൽ ഇല്ല

09. വലിയ വീൽ ഇല്ല

ലിയ വീലുകളില്‍ കൃത്യമായി ഫിറ്റായി നില്‍ക്കുന്ന ടയറുകള്‍ ഇന്ത്യയില്‍ കാണാന്‍ കിട്ടില്ല. നമ്മുടെ റോഡുകള്‍ക്ക് ഇത്തരം വീലുകള്‍ യോജിക്കില്ല എന്നതു തന്നെയാണ് കാരണം. വലിപ്പം കുറഞ്ഞ വീലുകളില്‍ ഘടിപ്പിച്ച വലിയ ടയറുകളാണ് ഇന്ത്യയിലെ കാറുകളുടെ മറ്റൊരു പ്രത്യേകത. യാതൊരു അടയാളവും നല്‍കാതെ നിര്‍മിക്കുന്ന സ്പീഡ് ഹംപുകളും വലിയ കുഴികളുമെല്ലാമുള്ള നിരത്തുകളില്‍ ടയറിന് ഇത്രയം വലിപ്പം ആവശ്യമാണ്.

10. ഇന്റീരിയര്‍ സ്‌പേസ്

10. ഇന്റീരിയര്‍ സ്‌പേസ്

നിരത്തുകളില്‍ നീങ്ങുന്ന മിക്കവാറും കാറുകളില്‍ വലിയ സമ്മേളനങ്ങള്‍ നടക്കുന്നതായി കാണാം. ആളുകതളെ കുത്തിനിറച്ച് സഞ്ചരിക്കാം എന്നതാണ് കാര്‍ വാങ്ങുന്ന ശരാശരി ഇന്ത്യക്കാരന്റെ മനസ്സിലുള്ളത്. ഈയിടെ പിന്‍സീറ്റ് യാത്രികള്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ നീക്കം നടന്നപ്പോള്‍ കേരളത്തില്‍ ഉയര്‍ന്നു വന്ന പ്രതിഷേധം നോക്കുക.

Most Read Articles

Malayalam
English summary
Certain quirks and traits have crept up in Indian automobiles over the years, and We've picked out ten of those qualities that separate our cars from the rest.
Story first published: Friday, September 12, 2014, 15:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X