ടയർ സംബന്ധമായ അന്ധവിശ്വാസങ്ങളും പരിഹാരങ്ങളും

കാറുകളിൽ ടയറുകൾക്കുള്ള പ്രാധാന്യം വളരെ വലുതാകുന്നു. ഈ വലിപ്പം കൊണ്ടായിരിക്കണം ടയറുകളെ സംബന്ധിച്ച അന്ധവിശ്വാസങ്ങൾ പെരുകിയത്. കാര്യങ്ങളെ വസ്തുതാപരമായി മനസ്സിലാക്കാൻ മെനക്കെടാതെ തനിക്ക് തോന്നിയത് വിശ്വസിക്കുമ്പോളാണ് വിശ്വാസം അന്ധമായിപ്പോവുന്നത്. ഇതിലെ അപകടം, ഒരാൾക്കുള്ള അന്തംവിട്ട ധാരണകളെ പരമാവധി ആളുകളിലേക്ക് എത്തിക്കാൻ അയാൾ ശ്രമിക്കുന്നതാണ്. ഇതോടെ അന്ധവിശ്വാസം ഭൂരിപക്ഷം നേടുന്നു.

ടയറുകളെക്കുറിച്ച് പരന്നിട്ടുള്ള ചില അന്ധവിശ്വാസങ്ങളിലേക്കാണ് ഇവിടെ കണ്ണോടിക്കുന്നത്. അവയുടെ യഥാർത്ഥ വസ്തുതകളിലേക്കുള്ള ശ്രദ്ധ ക്ഷണിക്കലും ഇവിടെ ഉദ്ദേശിക്കുന്നുണ്ട്. ഇവയിൽ ചിലത് വെറുതെ കാര്യമറിഞ്ഞിരിക്കാൻ വേണ്ടിയുള്ളതാണെങ്കിൽ മറ്റു ചിലത് വലിയ അപകടങ്ങളിൽ നിന്ന് രക്ഷിക്കാനുള്ളതാണ്.

ടയർ അന്ധവിശ്വാസങ്ങൾ

ടയറിന്റെ വശങ്ങളിൽ എഴുതിയ പിഎസ്ഐ വാല്യൂ അനുസരിച്ചു വേണം കാറ്റ് നിറയ്ക്കാൻ.

യാഥാർഥ്യം

യാഥാർഥ്യം

ടയറിൽ നിറയ്ക്കാവുന്ന വായുവിൻറെ പരമാവധി അളവാണ് പുറത്തെഴുതിക്കാണിക്കുക. ഒരു വാഹനത്തിലേക്ക്

ടയർ കയറ്റുമ്പോൾ വാഹനത്തിൻറെ ഭാരമടക്കമുള്ള നിരവധി കാര്യങ്ങൾ പരിഗണിച്ചാണ് ടയർ പ്രഷർ നിർണയിക്കുന്നത്. സാധാരണമായി കാറുകളിൽ ഡോറിൻറെ ഉൾവശത്തായി ടയർ പ്രഷർ അളവ് നൽകിയിരിക്കും.

അന്ധവിശ്വാസം

അന്ധവിശ്വാസം

വാൽവ് കാപ്പുകൾ ടയറിൽ നിന്ന് കാറ്റ് പുറത്തുപോകാതിരിക്കാൻ ഇടുന്നതാണ്.

യാഥാർത്ഥ്യം

യാഥാർത്ഥ്യം

വാൽ‌വിലേക്ക് മണ്ണ് കയറി അടയാതിരിക്കാനാണ് കാപ്പുപയോഗിക്കുന്നത്.

അന്ധവിശ്വാസം

അന്ധവിശ്വാസം

കുറഞ്ഞ പ്രഷറിൽ നനവുള്ള റോഡിൽ ടയറുകൾക്ക് നല്ല ഗ്രിപ്പ് കിട്ടും.

യാഥാർഥ്യം

യാഥാർഥ്യം

ടയറിൽ വേണ്ടത്ര കാറ്റില്ലെങ്കിൽ ട്രെഡുകളുടെ ഗാപ്പ് കുറയുകയാണ് ഫലം. ഇത് നനഞ്ഞ പ്രതലങ്ങളിൽ വഴുക്കലുണ്ടാകാൻ മാത്രമേ സഹായിക്കൂ.

അന്ധവിശ്വാസം

അന്ധവിശ്വാസം

വേനൽക്കാലങ്ങളിൽ ഉയർന്ന ചൂട് നിമിത്തം ടയറിനകത്തെ പ്രഷർ വർധിക്കും. ഇക്കാരണത്താൽ ടയർ പ്രഷൽ അൽപം കുറയ്ക്കുന്നത് നല്ലതാണ്.

യാഥാർത്ഥ്യം

യാഥാർത്ഥ്യം

ടയറിൽ പ്രഷർ കുറയുന്നത് ടയർ ചൂടാവാൻ സാധ്യതയേറുന്നു. നിർദ്ദിഷ്ട ടയർ പ്രഷർ സൂക്ഷിക്കുന്നതാണ് നല്ലത്.

അന്ധവിശ്വാസം

അന്ധവിശ്വാസം

തണുപ്പുകാലങ്ങളിൽ ടയർ പ്രഷർ കുറയ്ക്കണം. ഇത് ഹാൻഡ്ലിംഗ് മെച്ചപ്പെടാൻ സഹായിക്കുന്നു.

യാഥാർത്ഥ്യം

യാഥാർത്ഥ്യം

ഇത് അബദ്ധമാണ്. തണുപ്പുകാലങ്ങളിൽ ആവശ്യമായ പ്രഷർ ടയറിലില്ലെങ്കിൽ അത് ടയർ കേടുവരാനേ സഹായിക്കൂ.

അന്ധവിശ്വാസം

അന്ധവിശ്വാസം

വരണ്ട പ്രതലങ്ങളിൽ ഹാൻഡ്ലിംഗ് സുഗമമാക്കാനുള്ളതാണ് ടയറിലെ വരകൾ (ട്രെഡ് പാറ്റേണുകൾ).

യാഥാർഥ്യം

യാഥാർഥ്യം

നനഞ്ഞ പ്രതലങ്ങളിൽ മികച്ച ഗ്രിപ്പ് പ്രദാനം ചെയ്യുകയാണ് ട്രെഡ് പാറ്റേണുകളുടെ പ്രധാന ജോലി.

അന്ധവിശ്വാസം

അന്ധവിശ്വാസം

ടയറിൻറെ ബലമേറിയതും കുറഞ്ഞതുമായ ഭാഗങ്ങൾ കൈകൊണ്ട് തൊട്ടറിയാം.

യാഥാർഥ്യം

യാഥാർഥ്യം

ഇത് അസാധ്യമാണ്.

അന്ധവിശ്വാസം

അന്ധവിശ്വാസം

റേസിംഗ് ടയറുകൾക്ക് ട്രെഡ് പാറ്റേണുകളില്ലാത്തത് വേഗത വർധിപ്പിക്കാനാണ്.

യാഥാർത്ഥ്യം

യാഥാർത്ഥ്യം

വരണ്ട പ്രതലത്തിൽ ടയറിൻറെ റബ്ബർ പ്രതലവുമായി കൂടുതൽ സമ്പർക്കത്തിൽ വരുന്നത് വാഹനത്തിൻറെ ഹാൻഡ്ലിംഗിന് കൂടുതൽ സഹായകമാണ്. ഇക്കാരണത്താലാണ് ഫോർമുല വൺ, മോട്ടോജിപി റേസിംഗ് മെഷീനുകൾക്ക് ട്രെഡ് ഇല്ലാത്തത്.

അന്ധവിശ്വാസം

അന്ധവിശ്വാസം

കാർ സർവീസ് ചെയ്യുമ്പോൾ മാത്രം ടയർ പ്രഷർ പരിശോധിച്ചാൽ മതി.

യാഥാർത്ഥ്യം

യാഥാർത്ഥ്യം

ആഴ്ചയിലൊരിക്കൽ ടയർ പ്രഷർ പരിശോധിക്കണം.

Most Read Articles

Malayalam
English summary
Tyres in a car is very important. However majority of car owners are clueless when it comes to maintenance and safety checks.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X