2014 ഷെവര്‍ലെ ക്രൂസ് കൂടിയ മൈലേജോടെ

By Santheep

ഷെവര്‍ലെ ക്രൂസ് സെഡാന്റെ 2014 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. വന്‍ തോതിലുള്ള മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും ഉപകാരപ്രദമായ ഒരു പുതുക്കലാണ് ഇതെന്നു പറയാം.

2014 ഷെവര്‍ലെ ക്രൂസിന്റെ വിപണിവില തുടങ്ങുന്നത് 14.37 ലക്ഷത്തിലാണ്. അവസാനിക്കുന്നത് 16.99 ലക്ഷത്തിലും. കൂടുതല്‍ വിവരങ്ങള്‍ താഴെ.

ഷെവർലെ ക്രൂസിൻറെ പുതുക്കിയ പതിപ്പ് വിപണിയിൽ

ഷെവര്‍ലെ ക്രൂസിന്റെ മുഖം ചെറുതായൊന്ന് മിനുക്കിയിട്ടുണ്ട്. ഗ്രില്‍ പുതിയതാണ്. ഹെഡ്‌ലാമ്പിന്റെ ഡിസൈനും പുതുക്കലിന് വിധേയമായിരിക്കുന്നു. ഫോഗ് ലാമ്പിന് ചുറ്റുമായി ക്രോമിയത്തിന്റെ പട്ട നല്‍കിയിരിക്കുന്നു. ബംപറിനും പുതുക്കല്‍ ലഭിച്ചിട്ടുണ്ട്.

ഷെവർലെ ക്രൂസിൻറെ പുതുക്കിയ പതിപ്പ് വിപണിയിൽ

അലോയ് വീലിന് പുതിയ ശില്‍പഭംഗി നല്‍കിയിരിക്കുന്നു.

ഷെവർലെ ക്രൂസിൻറെ പുതുക്കിയ പതിപ്പ് വിപണിയിൽ

ഔട്‌സൈഡ് മിററില്‍ ടേണ്‍ ഇന്‍ഡിക്കേറ്റര്‍ നല്‍കിയതാണ് മറ്റൊരു എക്സ്റ്റീരിയര്‍ മാറ്റം.

ഷെവർലെ ക്രൂസിൻറെ പുതുക്കിയ പതിപ്പ് വിപണിയിൽ

ഇന്റീരിയറില്‍ പുതിയ രണ്ട് എയര്‍ബാഗുകള്‍ നല്‍കാന്‍ ഷെവര്‍ലെ തയ്യാറായിരിക്കുന്നു. ടോപ് എന്‍ഡ് വേരിയന്റില്‍ ഇപ്പോള്‍ നാല് എയര്‍ബാഗുണ്ട്.

ഷെവർലെ ക്രൂസിൻറെ പുതുക്കിയ പതിപ്പ് വിപണിയിൽ

ഓഡിയോ സിസ്റ്റം തുടങ്ങിയ മറ്റ് ഇന്റീരിയര്‍ ഭാഗങ്ങള്‍ക്ക് മാറ്റമൊന്നുമില്ല.

ഷെവർലെ ക്രൂസിൻറെ പുതുക്കിയ പതിപ്പ് വിപണിയിൽ

സാങ്കേതിക മാറ്റങ്ങളും പുതുക്കിയ വാഹനത്തിലില്ല. മുന്‍ പതിപ്പിലുപയോഗിച്ചിരുന്ന 2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണിതിലുമുള്ളത്. ടര്‍ബോ ചാര്‍ജര്‍ ഘടിപ്പിച്ചിട്ടുണ്ട് എന്‍ജിനില്‍. 166 പിഎസ് കരുത്തും 380 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു.

ഷെവർലെ ക്രൂസിൻറെ പുതുക്കിയ പതിപ്പ് വിപണിയിൽ

പുതിയ ക്രൂസിന്റെ ഓട്ടോമാറ്റിക് വേരിയന്റ് മുന്‍ പതിപ്പിനെക്കാള്‍ മൈലേജ് പകരുന്നുണ്ട് ഇപ്പോള്‍. ലിറ്ററിന് 14.81 കിലോമീറ്ററാണ് പുതിയ മൈലേജ്. മാന്വല്‍ ട്രാന്‍സ്മിഷന്‍ പകരുന്നത് ലിറ്ററിന് 17.3 കിലോമീറ്റര്‍ മൈലേജാണ്.

ഷെവർലെ ക്രൂസിൻറെ പുതുക്കിയ പതിപ്പ് വിപണിയിൽ
  • ഷെവർലെ ക്രൂസ് എൽടി (എംടി) - 1437220
  • ഷെവർലെ ക്രൂസ് എൽടിസെഡ് (എംടി) - 1593184
  • ഷെവർലെ ക്രൂസ് എൽടിസെഡ് (എടി) - 1699053

Most Read Articles

Malayalam
English summary
Chevrolet has officially confirmed the launch of the facelifted version of the Cruze sedan.
Story first published: Wednesday, March 26, 2014, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X