മാരുതി സ്വിഫ്റ്റ് 2014ല്‍ എന്തെല്ലാമുണ്ട്?

By Santheep

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന കാറുകളിലൊന്നായ മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്ക് വീണ്ടുമൊരു പുതുക്കലിന് തയ്യാറെടുക്കുകയാണ്. വരുന്ന ഉത്സവ സീസണില്‍, അതായത് സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍, ഇന്ത്യയുടെ നിരത്തുകളിലേക്ക് ഈ വാഹനം എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജപ്പാനില്‍ 2013ന്റെ രണ്ടാം പകുതിയോടെ വില്‍പനയ്‌ക്കെത്തിയ പുതുക്കിയ സ്വിഫ്റ്റ് മോഡലിനെ ആധാരമാക്കിയായിരിക്കും ഇന്ത്യയിലെ സ്വിഫ്റ്റ് പുതിയ രൂപെ കണ്ടെത്തുക എന്നാണറിയുന്നത്. ജപ്പാനില്‍ ഗൗരവപ്പെട്ട ചില സാങ്കേതിക മാറ്റങ്ങളോടെയാണ് സ്വിഫ്റ്റ് വന്നതെങ്കില്‍ ഇന്ത്യന്‍ പതിപ്പ് ഡിസൈന്‍പരമായ മാറ്റങ്ങളില്‍ ഒതുങ്ങിയേക്കും. 2014 സ്വിഫ്റ്റ് മോഡലിനെക്കുറിച്ച് കൂടുതല്‍ താഴെ വായിക്കാം. ചിത്രങ്ങളില്‍ കാണുന്ന മോഡലുകള്‍ ജപ്പാനില്‍ നിന്നുള്ളവയാണ്.

മാരുതി സ്വിഫ്റ്റ് 2014ല്‍ എന്തെല്ലാമുണ്ട്?

പുതിയ സ്വിഫ്റ്റിനെ അടുത്തറിയാൻ ക്ലിക്കു ചെയ്തു നീങ്ങുക.

മാരുതി സ്വിഫ്റ്റ് 2014ല്‍ എന്തെല്ലാമുണ്ട്?

ഇന്ത്യന്‍ സ്വിഫ്റ്റില്‍ നിലവിലുപയോഗിക്കുന്ന കെ സീരീസ് എന്‍ജിനില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ജപ്പാനിലെ സ്വിഫ്റ്റ് എത്തിയിരുന്നത്. റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റമടക്കമുള്ള സംവിധാനങ്ങള്‍ വാഹനത്തോട് ചേര്‍ത്തിട്ടുണ്ട്. ഈ എന്‍-ജിന്‍ തന്നെയായിരിക്കുമോ പുതിയ ഇന്ത്യന്‍ സ്വിഫ്റ്റില്‍ ഘടിപ്പിക്കുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

മാരുതി സ്വിഫ്റ്റ് 2014ല്‍ എന്തെല്ലാമുണ്ട്?

ഹ്യൂണ്ടായ് ഐ20 മോഡലില്‍ കാണുന്നതു പോലത്തെ 'എല്‍' ആകൃതിയിലുള്ള എല്‍ഇടി ലൈറ്റുകള്‍ വാഹനത്തിന് ലഭിക്കും.

മാരുതി സ്വിഫ്റ്റ് 2014ല്‍ എന്തെല്ലാമുണ്ട്?

ഫോഗ് ലാമ്പ് ക്ലസ്റ്ററിന്റെ ഡിസൈനില്‍ ചില മാറ്റങ്ങളുണ്ടാകുമെന്നാണ് മനസ്സിലാക്കുന്നത്. ബംപറിന്റെ ആകൃതിയിലും മാറ്റങ്ങള്‍ വരും.

മാരുതി സ്വിഫ്റ്റ് 2014ല്‍ എന്തെല്ലാമുണ്ട്?

പുതിയ സ്വിഫ്റ്റിന്റെ ടോപ് എന്‍ഡ് മോഡലിന് 16 ഇഞ്ച് അലോയ് വീലുകള്‍ ചേര്‍ക്കും. സാധാരണ വീലുകള്‍ക്ക് പുതിയ ഡിസൈനിലുള്ള വീല്‍ കവറുകള്‍ നല്‍കാനിടയുണ്ട്.

മാരുതി സ്വിഫ്റ്റ് 2014ല്‍ എന്തെല്ലാമുണ്ട്?

റിയര്‍ ലാമ്പ് ഡിസൈനിലും ചെറിയ മാറ്റങ്ങളുണ്ടാകാം. ടോപ് എന്‍ഡ് വേരിയന്റില്‍ ഒരു പുതിയ നിറം കൂടി ഇടം പിടിക്കും. ബൂസ്റ്റ് ബ്ലൂ മെറ്റാലിക് എന്നു പേര്.

മാരുതി സ്വിഫ്റ്റ് 2014ല്‍ എന്തെല്ലാമുണ്ട്?

ഇന്റീരിയരില്‍ സീറ്റ് ഫാബ്രിക് ഡിസൈനുകള്‍ പുതുക്കും. നീലയും ചാരനിറവും കലര്‍ന്ന ഡിസൈനായിരിക്കും സീറ്റുകള്‍ക്കുണ്ടാവുക. സ്റ്റാര്‍ട് സ്‌റ്റോപ് ബട്ടണ്‍, ഇലക്ട്രോണികമായി അഡ്ജസ്റ്റ് ചെയ്യാവുന്ന സൈഡ് വ്യൂ മിററുകള്‍ എന്നിവയും വാഹനത്തില്‍ കാണും..

Most Read Articles

Malayalam
English summary
Maruti Swift is going to receive a mid-life makeover this year which will be introduced into the market during the festive season.
Story first published: Monday, May 12, 2014, 10:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X