മെഴ്‌സിഡിസ് ബെന്‍സ് സിഎല്‍എസ് 350 ലോഞ്ച് ചെയ്തു

By Santheep

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവ് മെഴ്‌സിഡിസ് ബെന്‍സ്, സിഎല്‍എസ് 350 മോഡല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. സിഎല്‍എസ് 350യുടെ ഈ 2014 മോഡലിന് ഇന്ത്യയില്‍ എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 89,90,000 രൂപയാണ് വില.

3498സിസി ശേഷിയുള്ള ഒരു വി6 എന്‍ജിനാണ് വാഹനത്തിലുള്ളത്. ഈ എന്‍ജിനോടൊപ്പം ഒരു 7 സ്പീഡ് ട്രാന്‍സ്മിഷനും ഘടിപ്പിച്ചിരിക്കുന്നു. 370 എന്‍എം ചക്രവീര്യമാണ് എന്‍ജിനുള്ളത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 6.1 സെക്കന്‍ഡ് മാത്രമാണ് ഈ എന്‍ജിനെടുക്കുക.

2014 Mercedes-Benz CLS 350 Launched In India

പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ വാഹനങ്ങള്‍ക്ക് ഈ വേഗതാപരിധി നിയമപരമായി നിശ്ചയിച്ചിട്ടുള്ളതാണ്.

മികച്ച സുരക്ഷാ സന്നാഹങ്ങളും കംഫര്‍ട്ടും പ്രദാനം ചെയ്യുന്നതാണ് സിഎല്‍എസ് ക്ലാസ് എന്ന് മെഴ്‌സിഡിസ് ഇന്ത്യ സിഇഒ എബെര്‍ഹാര്‍ഡ് കേണ്‍ പറയുന്നു. കാലത്തെയും മാറിവരുന്ന ഫാഷനുകളെയും മറികടക്കുന്ന കുലീനസൗന്ദര്യമാണ് ഈ വാഹനത്തിനുള്ളത്. പുതുതായി അവതരിപ്പിച്ചിട്ടുള്ള ഡയമണ്ട് സില്‍വര്‍ നിറം ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ക്ക് അസിസ്റ്റ്, റിവേഴ്‌സിങ് കാമറ, ഹര്‍മാന്‍ കാര്‍ഡന്‍ വോജിക് 7 സറൗണ്ട് സിസ്റ്റം, ഒരു സബ്‌വൂഫറടക്കം 14 സ്പീക്കറുകള്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ കാറിലുണ്ട്.

ഇന്നത്തെ വീഡിയോ
കരുണ്‍ ചന്ദോക്ക് ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍

ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ ഡ്രൈവ് ചെയ്യുന്ന ചുരുക്കം ഇന്ത്യക്കാരിലൊരാളായി മാറും കരുണ്‍ ചന്ദോക്ക്. 1996ല്‍ ഫോര്‍മുല വണ്‍ ടൈറ്റില്‍ നേടിയ ഡിമോണ്‍ ഹില്‍സിന്റെ കാറിലായിരിക്കും കരുണ്‍ ചന്ദോക്കിന്റെ സഞ്ചാരം. താഴെ കരുണ്‍ ചന്ദോക്ക് ഡ്രൈവ് ചെയ്യുന്നതിന്റെ ഒരു ടീസര്‍ വീഡിയോ കാണാം.

<iframe width="600" height="450" src="//www.youtube.com/embed/-40Px3Yy8eE?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
The 2014 version of the CLS 350 has been launched at a price of INR 89,90,000.
Story first published: Wednesday, July 2, 2014, 18:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X