ടൊയോട്ട കൊറോള 11.99 ലക്ഷത്തിന് ലോഞ്ച് ചെയ്തു

ടൊയോട്ട കൊറോള ആള്‍ടിസ് സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ഫെബ്രുവരിയില്‍ നടന്ന 2014 ഓട്ടോ എക്‌സ്‌പോയില്‍ കൊറോള ആള്‍ടിസ് പ്രദര്‍ശിപ്പിച്ചിരുന്നു. അന്നുതന്നെ വാഹനത്തിന്റെ ബുക്കിങ്ങും തുടങ്ങിയിരുന്നതാണ്.

ടൊയോട്ട അവകാശപ്പെടുന്നതു പ്രകാരം ഇതുവരെ മൊത്തം 1300 ബുക്കിങ് ലഭിച്ചിട്ടുണ്ട് ടൊയോട്ട കൊറോള ആള്‍ടിസിന്. നിലവില്‍ വാഹനത്തിന് മുന്നു മാസത്തെ കാത്തിരിപ്പു സമയമുണ്ടെന്നും അറിയുന്നു.

കൊറോള ആള്‍ടിസിന്റെ വിലയും മറ്റു വിശദാംശങ്ങളും താഴെ കാണാം.

ടൊയോട്ട കൊറോള 11.99 ലക്ഷത്തിന് ലോഞ്ച് ചെയ്തു

ക്ലിക്കിനീങ്ങുക

ടൊയോട്ട കൊറോള 11.99 ലക്ഷത്തിന് ലോഞ്ച് ചെയ്തു

1.8 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 140 പിഎസ് കരുത്തുല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 173 എന്‍എം ആണ് പരമാവധി കുതിരശക്തി. ഇതോടൊപ്പം മാന്വല്‍ ട്രാന്‍സ്മിഷനും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഘടിപ്പിച്ചു കിട്ടും.

ടൊയോട്ട കൊറോള 11.99 ലക്ഷത്തിന് ലോഞ്ച് ചെയ്തു

1.4 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനിലും കൊറോള ആള്‍ടിസ് ലഭിക്കും. 88.4 പിഎസ് കരുത്താണ് എന്‍ജിനുള്ളത്. 205 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പുറത്തെടുക്കുന്നു.

ടൊയോട്ട കൊറോള 11.99 ലക്ഷത്തിന് ലോഞ്ച് ചെയ്തു

ഡിസൈന്‍ മുന്‍ പതിപ്പിനെക്കാള്‍ ആകര്‍ഷകമാക്കുന്നതില്‍ ടൊയോട്ട വിജയിച്ചിട്ടുണ്ട്. നിറയെയിടങ്ങളില്‍ ക്രോമിയത്തിന്റെ സാന്നിധ്യ കാണാം. എല്‍ഇഡി ലൈറ്റുകളുടെ ഉപയോഗമാണ് എടുത്തു പറയേണ്ട മറ്റൊന്ന്. ഹെഡ്‌ലാമ്പിന്റെ ശില്‍പം പുതുക്കിയിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റുകളില്‍ ഹെഡ്‌ലാമ്പില്‍ എല്‍ഇഡി സാന്നിധ്യം കാണാവുന്നതാണ്.

ടൊയോട്ട കൊറോള പെട്രോൾ വില

ടൊയോട്ട കൊറോള പെട്രോൾ വില

  • 2014 ടൊയോട്ട കൊറോള ജെ(എസ്) - 11.99 ലക്ഷം
  • 2014 ടൊയോട്ട കൊറോള ജി - 13.74 ലക്ഷം
  • 2014 ടൊയോട്ട കൊറോള ജി-സിവിടി - 15.04 ലക്ഷം
  • 2014 ടൊയോട്ട കൊറോള ജിഎൽ - 15.38 ലക്ഷം
  • 2014 ടൊയോട്ട കൊറോള വിഎൽ-സിവിടി - 16.89 ലക്ഷം
  • ടൊയോട്ട കൊറോള ഡീസൽ വില

    ടൊയോട്ട കൊറോള ഡീസൽ വില

    • 2014 ടൊയോട്ട കൊറോള ഡിജെ - 13.07 ലക്ഷം
    • 2014 ടൊയോട്ട കൊറോള ഡിജെ(എസ്) - 13.64 ലക്ഷം
    • 2014 ടൊയോട്ട കൊറോള ഡിജി - 15.04 ലക്ഷം
    • 2014 ടൊയോട്ട കൊറോള ഡിജിജെ - 16.68 ലക്ഷം

Most Read Articles

Malayalam
English summary
Toyota Kirloskar Motor (TKM) launched the 2014 Toyota Corolla Altis in India today.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X