പുതിയ എന്‍ജിനുമായി ഫോക്‌സ്‌വാഗണ്‍ പോളോ

By Santheep

ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. പുതിയ മോഡല്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭ്യമാകും. വാഹനത്തിന്റെ അടിസ്ഥാന വില ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4,99,000 രൂപയാണ്.

കൂടുതല്‍ വിവരങ്ങള്‍ താളുകളില്‍ വായിക്കാം.

പുതിയ എന്‍ജിനുമായി ഫോക്‌സ്‌വാഗണ്‍ പോളോ

കൂടുതല്‍ വായിക്കാന്‍ ചിത്രങ്ങളിലൂടെ നീങ്ങുക

ഡിസൈന്‍

ഡിസൈന്‍

യൂറോപ്യന്‍ വിപണിയിലെ പോളോ ഹാച്ച്ബാക്ക് മോഡലുകളില്‍ ഇതിനകം തന്നെ നടപ്പാക്കിയ ഡിസൈന്‍ മാറ്റങ്ങളില്‍ നിന്ന് ഇന്ത്യന്‍ പോളോ നിരവധി ശില്‍പസവിശേഷതകള്‍ സ്വീകരിച്ചിട്ടുണ്ട്. ഫ്രണ്ട് ബംപറും റിയര്‍ ബംപറും മാറ്റത്തിനു വിധേയമായിരിക്കുന്നതായി കാണാം. പുതുക്കിയ ഫ്രണ്ട് ബംപര്‍ വാഹനത്തിന് സ്‌പോര്‍ടിനെസ് പകര്‍ന്നു നല്‍കിയിരിക്കുന്നു. ഹെഡ്‌ലൈറ്റുകളും ടെയ്ല്‍ ലൈമ്പുകളും കാര്യമായി മാറിയിട്ടുണ്ട്.

ഇന്റീരിയര്‍

ഇന്റീരിയര്‍

ഇന്റീരിയറിലും നിര്‍ണായകമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മൂന്ന് ആരങ്ങളുള്ള സ്റ്റീയറിങ് വീല്‍ പുതിയതാണ്. ഇതില്‍ ഓഡിയോ നിയന്ത്രണങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള പുതിയ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റമാണ് വാഹനത്തിലുള്ളത്. റീഡിസൈന്‍ ചെയ്ത ഏസി വെന്റുകളാണ് മറ്റൊന്ന്.

ഡീസല്‍ എന്‍ജിന്‍

ഡീസല്‍ എന്‍ജിന്‍

ഫോക്‌സ്‌വാഗണ്‍ പുതുതായി നിര്‍മിച്ചെടുത്ത 1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. ഈ എന്‍ജിന്‍ 239 എന്‍എം ചക്രവീര്യം പകരുന്നു. 88 കുതിരശക്തിയാണ് ഡീസലെഞ്ചിന്‍ ഉല്‍പാദിപ്പിക്കുക. പോളോയുടെ ഡീസല്‍ എന്‍ജിന്‍ പതിപ്പുകള്‍ക്ക് 6,27,000 രൂപ മുതല്‍ 7,37,000 രൂപ വരെയാണ് ദില്ലി എക്‌സ്‌ഷോറൂം വില. കൂടുതല്‍ വിശദമായറിയാന്‍ താഴെ ഞങ്ങളുടെ ഡാറ്റാബേസ് സന്ദര്‍ശിക്കുക.

പെട്രോള്‍ എന്‍ജിന്‍

പെട്രോള്‍ എന്‍ജിന്‍

2014 പോളോ ഹാച്ച്ബാക്കില്‍ 1.2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. രണ്ടു തരത്തില്‍ ട്യൂണ്‍ ചെയ്ത് പോളോയില്‍ ഘടിപ്പിച്ചിരിക്കുന്നു ഇവനെ. ഇവയിലൊരെണ്ണം 110 എന്‍എം ചക്രവീര്യവും 73 കുതിരശക്തിയും പകരുന്നു. മറ്റേത് 175 എന്‍എം ചക്രവീര്യവും 103 എന്‍എം കുതിരശക്തിയും പകരുന്നു. പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച പോളോകള്‍ക്ക് 4,99,000 രൂപ മുതല്‍ 6,07,000 രൂപ വരെയാണ് വില.

ക്രോസ്സ്‌പോളോ

ക്രോസ്സ്‌പോളോ

കരുത്തേറിയ പോളോ ജിടിയുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ഓഗസ്റ്റ് മാസത്തില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം തന്നെ ക്രോസ്സ്‌പോളോയുടെ 2014 മോഡലും വിപണിയിലെത്തും. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയ ക്രോസ്സപോളോയുടെ പുതുക്കിയ നിരക്ക് 7,90,000 രൂപയാണ് (ദില്ലി എക്‌സ്‌ഷോറൂം). പോളോ ജിടിയുടെ വില 7,99,000 രൂപയും.

Most Read Articles

Malayalam
English summary
Volkswagen India has introduced its all new range of the Polo for 2014.
Story first published: Wednesday, July 16, 2014, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X