2015 ഓഡി ടിടി ജനീവയിലേക്ക്

മൂന്നാം തലമുറ ഓഡി ടിടി ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ ചില സ്‌കെച്ചുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

നടപ്പുവര്‍ഷം അവസാനത്തോടെയായിരിക്കും മൂന്നാം തലമുറ ഓഡി വിപണിയിലെത്തുക. ഫോക്‌സ്‌വാഗണിന്റെ വിഖ്യാതമായ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് പുതിയ ഓഡി ടിടി വരുന്നതെന്ന് പ്രത്യേകതയും ആഘോഷിക്കപ്പെടുന്ന കാര്യങ്ങളുടെ കൂട്ടത്തിലുണ്ട്. വളരെ ഭാരക്കുറവുള്ള ഈ മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം വാഹനത്തിന്റെ പ്രകടനക്ഷമത വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ലഭ്യമായ റിപ്പോര്‍ട്ടുകളനുസരിച്ച് പുതിയ ഓഡി ടിടിക്ക് വളരെ വ്യതിരിക്തമായ ശില്‍പശൈലിയിലുള്ള ഒരു കോക്പിറ്റാണ് ലഭിച്ചിട്ടുള്ളത്. ഇത് വരുംകാലത്തെ ഓഡി കാറുകളുടെ ഇന്റീരിയര്‍ ശില്‍പശൈലിയായി പരിണമിച്ചേക്കാം എന്നൂഹിക്കപ്പെടുന്നുണ്ട്.

ഡിട്രോയ്റ്റ് മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചിരുന്ന 'ആള്‍റോഡ് ഷൂട്ടിംഗ് ബ്രേക്ക് കണ്‍സ്റ്റി'നെ ആധാരമാക്കിയാണ് പുതിയ ഓഡി ടിടിയുടെ ഡിസൈന്‍ വരുന്നത്. 1998 മുതലുള്ള എല്ലാ ഓഡി ടിടി കാറുകളുടെയും അന്തസ്സത്ത ഉള്‍ക്കൊള്ളുവാനും പുതിയ വാഹനത്തിനായിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.

2015 Audi TT Reveal At Geneva Motor Show

കൃത്യതയാര്‍ന്ന നേര്‍ രേഖകളാണ് ഓഡി ടിടി സ്‌കെച്ചുകളില്‍ കാണുന്നത്. വാഹനത്തിന്റെ ഡിസൈന്‍ തീം അടിസ്ഥാനപരമായ ക്ലാസിക് ശൈലിയുള്ളതാണെന്നു വ്യക്തം.

Most Read Articles

Malayalam
കൂടുതല്‍... #audi #ഔഡി
English summary
The third generation Audi TT will be revealed at the Geneva Motor Show next month, which will then go on sale by the end of the year as a 2015 model year vehicle.
Story first published: Monday, February 24, 2014, 18:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X