2015 ഫോര്‍മുല വണ്‍ കലണ്ടര്‍ വെളിപ്പെട്ടു

By Santheep

2015ലെ ഫോര്‍മുല വണ്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ കലണ്ടര്‍ എഫ്‌ഐഎ പുറത്തിറക്കി. 20 റേസുകളാണ് അടുത്ത സീസണിലുണ്ടാവുക.

ഓസ്‌ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീയോടു കൂടിയാണ് ഫോര്‍മുല വണ്‍ സീസണ്‍ തുടങ്ങുക. മാര്‍ച്ച് 15ന്. ഓസ്‌ട്രേലിയയ്ക്കു ശേഷം മലേഷ്യ, ബഹറിന്‍ എന്നിവിടങ്ങളിലേക്കു നീങ്ങും. ബ്രസീലിലും അബൂദാബിയിലുമാണ് അവസാനത്തെ റേസുകള്‍ നടക്കുക. അബൂദാബി റേസ് നവംബര്‍ 29നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ ഇത്തവണയും റേസ് നടക്കില്ല. അടുത്ത രണ്ടു സീസണുകളിലേക്കെങ്കിലും ഇത് സംഭവിക്കാനുള്ള സാധ്യത പരിമിതമാണ്.

മെക്‌സിക്കോയിലെ ഓട്ടോഡ്രോമോ ഹെര്‍മാനോസ് റെഡ്രിഗ്വസ് ട്രാക്കിലെ റേസാണ് ഇത്തവണത്തെ കലണ്ടറിലെ പ്രധാന പ്രത്യേകത. 1992ലാണ് ഈ ട്രാക്കില്‍ ഫോര്‍മുല വണ്‍ മത്സരം അവസാനമായി നടന്നത്. നവംബര്‍ 1നാണ് ഈ ട്രാക്കിലെ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

F1 Calendar Revealed
Most Read Articles

Malayalam
English summary
The FIA has revealed the calendar for Formula 1 World Championship races for 2015. There are 20 races planned, which is one more than this season.
Story first published: Tuesday, September 16, 2014, 17:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X