2015 സ്‌കോഡ ഫാബിയയുടെ കോക്പിറ്റ് വെളിപ്പെട്ടു

By Santheep

സ്‌കോഡ ഫാബിയയുടെ 2015 മോഡല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കുറെ നാളായി കേട്ടും കണ്ടുമിരിക്കുകയാണ്. ഇതിനിടയിലാണ് വാഹനത്തിന്റെ എക്‌സ്റ്റീരിയര്‍ ഭാഗങ്ങള്‍ കഴിഞ്ഞയാഴ്ച സ്‌കോഡ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ ഫാബിയയുടെ ഇന്റീരിയറിലെ ഡ്രൈവര്‍ കാബിന്റെ ചിത്രം പുറത്തുവിട്ടിരിക്കുന്നു കമ്പനി.

ഈ വാഹനം നമ്മുടെ രാജ്യത്ത് വില്‍പനയിലുണ്ടായിരുന്നെങ്കിലും കാര്യമായ നേട്ടമൊന്നും സ്‌കോഡയ്ക്കുണ്ടാക്കിക്കൊടുക്കുകയുണ്ടായില്ല. ഫാബിയയുടെ 2015 മോഡല്‍ രാജ്യത്തേക്കെത്തുമെന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല. പുതിയ ഡിസൈനിലും സന്നാഹങ്ങളിലും വരുന്ന ഫാബിയ മോഡല്‍ രാജ്യത്ത് മികച്ച വില്‍പന കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഫാബിയയെ അടുത്തു കാണാം താഴെ താളുകളില്‍.

2015 സ്‌കോഡ ഫാബിയയുടെ കോക്പിറ്റ് വെളിപ്പെട്ടു

ചിത്രങ്ങളിലൂടെ നീങ്ങുക.

2015 സ്‌കോഡ ഫാബിയയുടെ കോക്പിറ്റ് വെളിപ്പെട്ടു

പാരിസ് മോട്ടോര്‍ഷോയിലാണ് സ്‌കോഡ ഫാബിയയുടെ ഭൗതികരൂപം നമുക്ക് കാണാന്‍ കഴിയുക. ഇത് ഒക്ടോബര്‍ മാസത്തില്‍ സംഭവിക്കും. പൂര്‍ണമായും മാറ്റങ്ങള്‍ക്ക് വിധേയമായിട്ടാണ് ഫാബിയ വരുന്നത് എന്നതിനാല്‍ ലോകത്തെമ്പാടുമുള്ള ആരാധകര്‍ ആകാംക്ഷയോടെയാണ് ഈ അവതരണത്തെ കാത്തിരിക്കുന്നത്.

2015 സ്‌കോഡ ഫാബിയയുടെ കോക്പിറ്റ് വെളിപ്പെട്ടു

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ സ്‌കോഡ ഫാബിയ വിപണിയിലെത്തും. സ്‌കോഡ പുതുതായി രൂപപ്പെടുത്തിയിട്ടുള്ള ശില്‍പഭാഷയിലാണ് ഫാബിയയുടെ 2015 മോഡല്‍ നിര്‍മിച്ചിട്ടുള്ളത്.

2015 സ്‌കോഡ ഫാബിയയുടെ കോക്പിറ്റ് വെളിപ്പെട്ടു

മുന്‍ പതിപ്പിനെ അപേക്ഷിച്ച് 2015 സ്‌കോഡ ഫാബിയ കൂടുതല്‍ സ്‌പോര്‍ടി സൗന്ദര്യം ഉള്‍ക്കൊള്ളുന്നുണ്ട്. ഹെഡ്‌ലാമ്പുകള്‍, ഫ്രണ്ട് ഗ്രില്‍, ഫോഗ് ലാമ്പുകള്‍, ഹൂഡ് എന്നിവ കാര്യമായ ഡിസൈന്‍ മാറ്റത്തിന് വിധേയമായിട്ടുണ്ട്. ഇക്കാരണത്താല്‍ ഫാബിയയുടെ മുഖച്ഛായ വലിയതോതില്‍ മാറിയിരിക്കുന്നു. സ്‌കോഡയുടെ ശില്‍പഭാഷയുടെ അടിസ്ഥാന തീം നിലനിര്‍ത്തിക്കൊണ്ടാണ് മാറ്റങ്ങളെല്ലാം വരുത്തിയിരിക്കുന്നത്.

2015 സ്‌കോഡ ഫാബിയയുടെ കോക്പിറ്റ് വെളിപ്പെട്ടു

ഫാബിയയുടെ പിന്‍വശവും കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുന്നതായി കാണാം. നീല വര്‍ണപദ്ധതിയിലുള്ള മോഡലാണ് സ്‌കോഡ അവതരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. വാഹനത്തിന് ഏറ്റവും ചേരുന്ന നിറമായിത്തന്നെ അനുഭവപ്പെടുന്നുണ്ട്.

2015 സ്‌കോഡ ഫാബിയയുടെ കോക്പിറ്റ് വെളിപ്പെട്ടു

ഇന്ത്യയില്‍ ഈ വാഹനത്തിന് 5 ലക്ഷത്തിനും 9 ലക്ഷത്തിനുമിടയില്‍ വിലയുണ്ടായിരിക്കും. ഫിയറ്റ് പൂന്തോ ഇവോ, ഫോക്‌സ്‌വാഗണ്‍ പോളോ, ഹ്യൂണ്ടായ് ഐ20, മാരുതി സുസൂക്കി സ്വിഫ്റ്റ് എന്നീ മോഡലുകളാണ് ഫാബിയയ്ക്ക് എതിരാളികളായിട്ടുള്ളത്.

2015 സ്‌കോഡ ഫാബിയയുടെ കോക്പിറ്റ് വെളിപ്പെട്ടു

സ്‌കോഡ ഫാബിയുടെ കോക്പിറ്റിന്റെ ഡിസൈനില്‍ ലാളിത്യം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ളതായി കാണാം. ഡയലുകള്‍ കാഴ്ചയ്ക്ക് സൗകര്യത്തിന് വലിപ്പത്തില്‍ തന്നെ നല്‍കിയിട്ടുണ്ട്. സ്‌കോഡയുടെ ക്ലാസിക് ഡിസൈന്‍ ശൈലിയോട് നീതി പുലര്‍ത്തിക്കൊണ്ടു തന്നെ ആധുനിക ഡിസൈന്‍ സൗന്ദര്യം പകരാന്‍ സാധിച്ചിരിക്കുന്നു. മൂന്ന് ആരങ്ങളുള്ളതാണ് സ്റ്റീയറിങ് വീല്‍.

2015 സ്‌കോഡ ഫാബിയയുടെ കോക്പിറ്റ് വെളിപ്പെട്ടു

മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ഡിസ്‌പ്ലേ കാറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഡിസ്‌പ്ലേയില്‍ ലഭ്യമാകുന്ന തരത്തിലാണ് സ്‌കോഡയുടെ മിറര്‍ലിങ്ക് സാങ്കേതികതയുടെ ക്രമീകരണം. സ്മാര്‍ഫോണ്‍ മിറര്‍ലിങ്കുമായി കണക്ട് ചെയ്യുന്നത് യുഎസ്ബി വഴിയാണ്. പുതിയ സ്‌കോഡ ഫാബിയയില്‍ പതിനേഴോളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

Most Read Articles

Malayalam
English summary
We now have for you the interior of the 2015 Fabia hatchback.
Story first published: Thursday, August 28, 2014, 13:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X