2015 ഹ്യൂണ്ടായ് ഐ20 നാലുമാസത്തിനകം

By Santheep

ഹ്യൂണ്ടായിയുടെ വരുംതലമുറ ഐ20 ഹാച്ച്ബാക്കിന്റെ വിപണി പ്രവേശം കാത്തിരിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നതാണ് പുതിയ വാര്‍ത്ത. സെപ്തംബര്‍ മാസത്തില്‍ ഈ വാഹനം ഇന്ത്യയുടെ വിപണിയിലെത്തുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

ലോകവിപണിയിലേക്കുള്ള ഈ വാഹനത്തിന്റെ പ്രവേശം ഇന്ത്യന്‍ വരവിനു മുമ്പുതന്നെ നടക്കും. ഒക്ടോബറിലെ പാരീസ് മോട്ടോര്‍ ഷോയിലായിരിക്കും 2015 ഹ്യൂണ്ടായ് ഐ20യുടെ ആദ്യത്തെ മുഖം കാട്ടല്‍.

2015 ഹ്യൂണ്ടായ് ഐ20 നാലുമാസത്തിനകം

ഇന്ത്യയില്‍ ഗ്രാന്‍ഡ് ഐ10ന്റെ വില്‍പനയിലൂടെ നിലവിലെ ഐ20 പതിപ്പിന്റെ ഡിസൈന്‍ പഴക്കം സൃഷ്ടിക്കുന്ന പ്രശ്‌നത്തെ ബാലന്‍സ് ചെയ്തു പോകാന്‍ കഴിയുന്നുണ്ട് കമ്പനിക്ക്. പുതിയ ഐ20 വരുന്നതോടെ ഉണ്ടാകാന്‍ പോകുന്നത് മറ്റൊരു പ്രശ്‌നമാണ്.

2015 ഹ്യൂണ്ടായ് ഐ20 നാലുമാസത്തിനകം

ഗ്രാന്‍ഡ് ഐ10നോട് വിലയില്‍ ചേര്‍ന്നു നില്‍ക്കുന്ന ഐ20 പതിപ്പുകള്‍ പിള്ളതീനിയായി മാറാനുള്ള സാധ്യത കാണുന്നുണ്ട്. ഇതേ പ്രശ്‌നം നേരത്തെ ഐ10 പതിപ്പിനും സംഭവിച്ചിരുന്നു. ചില വേരിയന്റുകള്‍ തന്ത്രപൂര്‍വം മാറ്റി സ്ഥാപിച്ച് സംഗതി പരിഹരിക്കാനും ഹ്യൂണ്ടായിക്കു സാധിച്ചു.

2015 ഹ്യൂണ്ടായ് ഐ20 നാലുമാസത്തിനകം

'ഐബി' എന്ന കോഡുനാമത്തിലാണ് ഹ്യൂണ്ടായ് ഐ20 2015 മോഡല്‍ നിര്‍മിക്കുന്നതെന്നറിയുന്നു. പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളോടെയായിരിക്കും ഈ വാഹനം വിപണിയിലെത്തുക.

2015 ഹ്യൂണ്ടായ് ഐ20 നാലുമാസത്തിനകം

നിലവിലുള്ള അതേ എന്‍ജിനുകള്‍ തന്നെയായിരിക്കും പുതിയ ഐ20യോടു ചേര്‍ക്കുക. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനും വാഹനത്തിലുണ്ടായിരിക്കും. ഒരു 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച് എത്തിച്ചേരും.

Most Read Articles

Malayalam
English summary
Hyundai India’s next major launch will be that of the next generation 2015 Hyundai i20.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X