ഹ്യൂണ്ടായ് സൊനാറ്റ 2015 വന്‍ സന്നാഹങ്ങളോടെ

2015 ഹ്യൂണ്ടായ് സൊനാറ്റ കൊറിയന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ടു. സൊനാറ്റയുടെ ആഗോള മോഡലിന്റെ സവിശേഷതകള്‍ കുറച്ചേറെ വ്യത്യാസപ്പെട്ടതായിരിക്കും. ഇത് വ്യക്തമാകാന്‍ 2014 ന്യൂയോര്‍ക്ക് ഓട്ടോ ഷോ വരെ കാത്തിരിക്കേണ്ടതുണ്ട്. നിരവധി പ്രീമിയം സവിശേഷതകളോടെയാണ് കൊറിയയില്‍ സൊനാറ്റ അവതരിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ താരതമ്യേന താഴ്ന്ന നിലയില്‍ ഇടം പിടിക്കുന്നതായിരിക്കും സൊനാറ്റ. കൊറിയയില്‍ സ്റ്റാന്‍ഡേഡായി നല്‍കിയിട്ടുള്ള പല സവിശേഷതകളും ഇന്ത്യയില്‍ ഓപ്ഷണലായി മാറാനാണ് സാധ്യത.

ഹ്യൂണ്ടായ് സൊനാറ്റ 2015 വന്‍ സന്നാഹങ്ങളോടെ

ടൊയോട്ട കാമ്രി, ഫോക്‌സ്‌വാഗണ്‍ ജെറ്റ, സ്‌കോഡ സൂപ്പര്‍ബ് തുടങ്ങിയ പ്രീമിയം നിലവാരത്തിലുള്ള കാറുകളുമായാണ് ഇന്ത്യയില്‍ ഈ കൊറിയന്‍ വാഹനം ഏറ്റുമുട്ടേണ്ടത്.

ഹ്യൂണ്ടായ് സൊനാറ്റ 2015 വന്‍ സന്നാഹങ്ങളോടെ

ഹ്യൂണ്ടായ് സൊനാറ്റയുടെ 2015 പതിപ്പിന്റെ ശില്‍പഭംഗിയാണ് ആദ്യം എടുത്തു പറയേണ്ടത്. ഹ്യൂണ്ടായിയുടെ ഫ്‌ലൂയിഡിക് ശില്‍പത്തിന്റെ ഏറ്റവും പുതിയ പതിപ്പായ 2.0 ആണ് പുതിയ സൊനാറ്റയുടെ എക്സ്റ്റീരിയറിനെ മനോഹരമാക്കുന്നത്.

ഹ്യൂണ്ടായ് സൊനാറ്റ 2015 വന്‍ സന്നാഹങ്ങളോടെ

അളവുതൂക്കങ്ങളുടെ കാര്യത്തിലും മുന്‍ പതിപ്പിനെക്കാള്‍ ഗൗരവപ്പെട്ട മാറ്റങ്ങള്‍ വന്നിരിക്കുന്നതായി കാണാം. വാഹനത്തിന് ഇപ്പോള്‍ 35 മില്ലിമീറ്റര്‍ നീളവും 30 മില്ലിമീറ്റര്‍ വീതിയും കൂടുതലുണ്ട്.

ഹ്യൂണ്ടായ് സൊനാറ്റ 2015 വന്‍ സന്നാഹങ്ങളോടെ

പുതിയ സൊനാറ്റയുടെ ഇന്റീരിയര്‍ സ്‌പേസ് വര്‍ധിക്കുന്നതിന് ഈ അളവുപരമായ മാറ്റം കാരണമായിട്ടുണ്ടെന്നാണ് ഹ്യൂണ്ടായ് പറയുന്നത്.

ഹ്യൂണ്ടായ് സൊനാറ്റ 2015 വന്‍ സന്നാഹങ്ങളോടെ

മുന്‍ സൊനാറ്റയുടെ അതേ പ്ലാറ്റ്‌ഫോം ഈ വാഹനത്തിലും ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഈ ഫ്രണ്ട് വീല്‍ ഡ്രൈവ് പ്ലാറ്റ്‌ഫോം ചില മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.

ഹ്യൂണ്ടായ് സൊനാറ്റ 2015 വന്‍ സന്നാഹങ്ങളോടെ

കുറെക്കൂടി സ്‌പോര്‍ടി ഡ്രൈവിനുതകുന്ന രീതിയില്‍ പ്രത്യേകമായി ട്യൂണ്‍ ചെയ്യപ്പെട്ടിട്ടുണ്ട് പുതിയ സൊനാറ്റയുടെ സസ്‌പെന്‍ഷന്‍ സിസ്റ്റം. ജര്‍മനിയിലെ പ്രസിദ്ധമായ നര്‍ബര്‍ഗ്രിം ട്രാക്കില്‍ വാഹനത്തിന്റെ സ്‌പോര്‍ടി സന്നാഹങ്ങള്‍ ടെസ്റ്റ് ചെയ്തതായും ഹ്യൂണ്ടായ് അറിയിക്കുന്നു.

ഹ്യൂണ്ടായ് സൊനാറ്റ 2015 വന്‍ സന്നാഹങ്ങളോടെ

ഹ്യൂണ്ടായിയുടെ ബ്ലൈന്‍ഡ് സ്‌പോട് ഡിറ്റക്ഷന്‍, ലേന്‍ ഡീപാര്‍ചര്‍ വാണിംഗ്, ആക്ടിവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങളും വാഹനത്തില്‍ കാണാം.

ഹ്യൂണ്ടായ് സൊനാറ്റ 2015 വന്‍ സന്നാഹങ്ങളോടെ

ഹ്യൂണ്ടായിയുടെ തനത് സാങ്കേതികതയില്‍ നിര്‍മിക്കപ്പെട്ട ബ്ലൂലിങ്ക് ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റത്തിന്റെ വരുംതലമുറ പതിപ്പ് പുതിയ സൊനാറ്റയിലുണ്ടായിരിക്കും. ഹ്യൂണ്ടായിയുടെ ഏക ആഡംബര കാറായ ജെനസിസിന്റെ 2015 പതിപ്പില്‍ ചേര്‍ത്തിട്ടുള്ള സിസ്റ്റമാണിത്.

Most Read Articles

Malayalam
English summary
The redesigned 2015 Hyundai Sonata was revealed overnight in its home market of Korea.
Story first published: Monday, March 24, 2014, 16:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X