2.0 ഫ്ലൂയിഡിക്കില്‍ ഹ്യൂണ്ടായ് സൊനാറ്റ എത്തി

By Santheep

ഏറ്റവും പുതിയ ഹ്യൂണ്ടായ് ജെനസിസ് ആഡംബരക്കാറിലൂടെ അവതരിപ്പിക്കപ്പെട്ട ഫ്ലൂയിഡിക് 2.0 ശില്‍പഭാഷ വാഹനശരീരത്തിന് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു നല്‍കിയിരുന്നു. നിലവിലെ ഫ്ലൂയിഡിക് ഡിസൈനിനുണ്ടെന്ന് ആരോപിക്കപ്പെട്ട ചില പോരായ്മകള്‍ പരിഹരിച്ചാണ് ഏറ്റവും പുതിയ 2.0 ഫ്ലൂയിഡിക് ശില്‍പതത്വം ആവിഷ്‌കരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം തുടങ്ങിയ ന്യൂയോര്‍ക്ക് ഓട്ടോഷോയുടെ 2014 എഡിഷനില്‍ പുതുക്കിയ ഫ്ലൂയിഡിക് ശില്‍പതത്വം പേറുന്ന രണ്ടാമത്തെ ഹ്യൂണ്ടായ് കാര്‍ അവതരിപ്പിക്കപ്പെട്ടു. ഹ്യൂണ്ടായ് സൊനാറ്റയുടെ 2015 മോഡലാണ് പുതിയ ഡിസൈന്‍ പണികളോടെ അവതരിച്ചിരിക്കുന്നത്.

ഹ്യൂണ്ടായ് സൊനാറ്റ 2015ന്റെ വിശേഷങ്ങളറിയാന്‍ താഴെ വരിക.

പുതുക്കിയ ഡിസൈൻ

പുതുക്കിയ ഡിസൈൻ

പുതുക്കിയ ഡിസൈനാണ് ഹ്യൂണ്ടായ് സൊനാറ്റയുടെ പ്രത്യേകത എന്നു നമ്മള്‍ മനസ്സിലാക്കി. ഹ്യൂണ്ടായ് ഫ്ലൂയിഡിക് സ്‌കള്‍പ്ചര്‍ 2.0 എന്ന ഡിസൈന്‍ ഭാഷയിലാണ്

ഇന്ത്യയിൽ

ഇന്ത്യയിൽ

അമേരിക്കന്‍ വിപണിയില്‍ സൊനാറ്റ അധികം താമസിക്കാതെ എത്തിച്ചേരും. ഇന്ത്യയിലേക്ക് ഈ പതിപ്പ് എത്തുന്നത് എന്നാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫ്ലൂയിഡിക് ഡിസൈനിന്റെ ആദ്യ പതിപ്പിലാണ് ഇന്ത്യയില്‍ ഇപ്പോള്‍ വില്‍പനയിലുള്ള സൊനാറ്റയുള്ളത്.

ആത്മവിശ്വാസം

ആത്മവിശ്വാസം

സൊനാറ്റയെ സെഗ്മെന്റിലെ ഏറ്റവും ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്ന വാഹനമാക്കി മാറ്റുക എന്നതായിരുന്നു ഈ പുതുക്കലിന്റെ ഉദ്ദേശ്യം. അന്തസ്സുറ്റതും, ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്ന ശരീരഭാഷയുള്ളതുമായ വാഹനമായി സെഗ്മെന്റ് സൊനാറ്റയെ തിരിച്ചറിയുമെന്ന് ഹ്യൂണ്ടായിയുടെ ഡിസൈന്‍ തലവന്‍ ക്രിസ് ചാപ്മാന്‍ അറിയിക്കുന്നു. സൊനാറ്റയില്‍ കൂടുതല്‍ പ്രീമിയം ഫീല്‍ ചേര്‍ക്കുവാനാണ് ഹ്യൂണ്ടായ് ശ്രമിച്ചത്. സ്റ്റീയറിംഗ് കൃത്യത, ഇന്റീരിയറിന്റെ അന്തസ്സ് വര്‍ധിപ്പിക്കല്‍, റൈഡ് ക്വാളിറ്റി ഉയര്‍ത്തല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ് ഹ്യൂണ്ടായ് എന്‍ജിനീയര്‍മാര്‍ ശ്രദ്ധ വെച്ചത്.

സസ്പെൻഷനും മറ്റും

സസ്പെൻഷനും മറ്റും

പുതിയ ഹ്യൂണ്ടായ് സൊനാറ്റയുടെ ബോഡിയില്‍ വരുത്തിയ വലിയ മാറ്റങ്ങള്‍ക്കൊപ്പം വാഹനത്തിന്റെ ഉറപ്പും ബലവും വര്‍ധിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളും ശ്രദ്ധേയമാണ്. ഫ്രെയിം കൂടുതല്‍ ഉറപ്പുള്ളതാക്കിയതാണ് എടുത്തുപറയേണ്ട കാര്യം. ദക്ഷിണ കൊറിയയിലെ മോജാവ് മരുഭൂമിയിലും ജര്‍മനിയിലെ നര്‍ബര്‍ഗ്രിം റെസ് ട്രാക്കിലും വാഹനം ടെസ്റ്റ് ചെയ്യുകയും ഇവയില്‍ നിന്നുള്ള റിസള്‍ട്ട് വിലയിരുത്തി സസ്‌പെന്‍ഷന്‍ ക്രമീകരിക്കുകയും ചെയ്തതായി ഹ്യൂണ്ടായ് പറയുന്നു.

2.0 ഫ്ലൂയിഡിക്കില്‍ ഹ്യൂണ്ടായ് സൊനാറ്റ എത്തി

രണ്ട് 4 സിലിണ്ടര്‍ എന്‍ജിനുകളോടെയാണ് അമേരിക്കയില്‍ ഹ്യൂണ്ടായ് സൊനാറ്റ ലഭിക്കുക. 2.4 ലിറ്റര്‍ ശേഷിയുള്ള ഒരു എന്‍ജിന്‍ 185 കുതിരകളുടെ കരുത്ത് പകരുന്നു. 2 ലിറ്ററിന്റെ മറ്റൊരു എന്‍ജിന്‍ പകരുക 245 കുതിരശക്തിയാണ്. ഈ എന്‍ജിനോടൊപ്പം ടര്‍ബോചാര്‍ജര്‍ ചേര്‍ത്തിട്ടുണ്ട്. രണ്ട് എന്‍ജിനുകള്‍ക്കൊപ്പവും ഘടിപ്പിച്ചിരിക്കുന്നത് 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്.

2.0 ഫ്ലൂയിഡിക്കില്‍ ഹ്യൂണ്ടായ് സൊനാറ്റ എത്തി

ഏഴ് എയര്‍ബാഗുകള്‍, ബ്ലൈന്‍ഡ് സ്‌പോട് ഡിറ്റക്ഷന്‍, മുമ്പില്‍ നിന്നു വരാവുന്ന ആഘാതങ്ങള്‍ തിരിച്ചറിഞ്ഞ് ജാഗ്രതപ്പെടുത്തുന്ന സംവിധാനം, ലേന്‍ വിടുന്നത് ജാഗ്രതപ്പെടുത്തുന്ന സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് സംവിധാനമുള്ളതും ഉയര്‍ന്ന സാന്ദ്രതയുള്ളതുമായ പ്രകാശം പരത്തുന്ന ഹെഡ്‌ലാമ്പുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ പതിപ്പുകളിലുമുണ്ടാകും, അമേരിക്കയില്‍.

2.0 ഫ്ലൂയിഡിക്കില്‍ ഹ്യൂണ്ടായ് സൊനാറ്റ എത്തി

അമേരിക്കയില്‍ 23,000 ഡോളറിന്റെ പരിസരത്താണ് വില.

Most Read Articles

Malayalam
English summary
The next version of Hyundai’s Sonata sedan, whose appearance has matured with the application of the brand’s Fluidic Sculpture 2.0 design language.
Story first published: Friday, April 18, 2014, 12:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X