2015 ആള്‍ട്ടോ കെ10 ചിത്രങ്ങള്‍ പുറത്ത്!

By Santheep

ഇന്ത്യന്‍ വിപണി കാത്തിരിക്കുന്ന മോഡല്‍ എന്ന് ധൈര്യപൂര്‍വം പറയാവുന്ന കാറുകളിലൊന്നാണ് ആള്‍ട്ടോ കെ10ന്റെ 2015 പതിപ്പ്. ഈ വാഹനത്തിന്റെ പുതിയ രൂപം കാണാനാഗ്രഹിക്കുന്നവര്‍ക്കായി മാരുതി ചില സ്റ്റുഡിയോ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു.

താഴെ ചിത്രത്താളുകളില്‍ അവ കാണാം.

2015 ആള്‍ട്ടോ കെ10 ചിത്രങ്ങള്‍ പുറത്ത്!

ചിത്രങ്ങളിലൂടെ നീങ്ങുക.

ഡിസൈന്‍ മൗലികത

ഡിസൈന്‍ മൗലികത

മാരുതി സുസൂക്ക് ആള്‍ട്ടോ 800നെ ആധാരമാക്കിയാണ് പുതിയ കെ10 രൂപപ്പെടുത്തിയിട്ടുള്ളതെന്ന് പെട്ടെന്നു തന്നെ മനസ്സിലാക്കിയെടുക്കാവുന്നതാണ്. എന്നാല്‍, കെ10ന്റെ ഡിസൈനില്‍ മൗലികമായ നിരവധി അംശങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ മാരുതി ശ്രദ്ധിച്ചിട്ടുണ്ട്.

2015 ആള്‍ട്ടോ കെ10 ചിത്രങ്ങള്‍ പുറത്ത്!

ഹെഡ്‌ലാമ്പ് ഡിസൈന്‍ പൂര്‍ണമായും ആള്‍ട്ടോ 800ല്‍ നിന്നും വ്യത്യസ്തമാണ്. ഗ്രില്ലില്‍ ക്രോമിയത്തിന്റെ സാന്നിധ്യം ശ്രദ്ധേയം.

2015 ആള്‍ട്ടോ കെ10 ചിത്രങ്ങള്‍ പുറത്ത്!

മുന്നിലെയും പിന്നിലെയും ബംപര്‍ ഡിസൈന്‍ തികച്ചും വ്യത്യസ്തമാണ്. സെലെരിയോയുടേതിന് സമാനമായ ടെയ്ല്‍ ലൈറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

ആള്‍ട്ടോ കെ10ല്‍ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്?

ആള്‍ട്ടോ കെ10ല്‍ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്?

പുതിയ കെ10ലെ പ്രധാന ആകര്‍ഷണം ഓട്ടോമാറ്റഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ്. സെലെരിയോ ഹാച്ച്ബാക്കിലാണ് ഈ സംവിധാനം ആദ്യം അവതരിപ്പിക്കുന്നത്. രാജ്യത്തെ വിപണിയില്‍ വലിയ രാസമാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ മാരുതിയുടെ ഈ നീക്കത്തിന് സാധിച്ചിരുന്നു.

മൈലേജ് വര്‍ധിച്ചു!

മൈലേജ് വര്‍ധിച്ചു!

കെ10 ടോപ് എന്‍ഡ് മോഡലിലായിരിക്കും സെമി ഓട്ടോമാറ്റിക് ചേര്‍ക്കുന്നത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് മറ്റു മോഡലുകളില്‍ കാണാനാവുക. എആര്‍എഐ സാക്ഷ്യപ്പെടുത്തിയ ലിറ്ററിന് 24.07 എന്ന മൈലേജ് ഈ രണ്ട് ട്രാന്‍സ്മിഷന്‍ പതിപ്പിലും ലഭിക്കും.

2015 ആള്‍ട്ടോ കെ10 ചിത്രങ്ങള്‍ പുറത്ത്!

എന്‍ജിന്‍ സവിശേഷതകളില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. 1 ലിറ്ററിന്റെ കെ10 എന്‍ജിന്‍ തന്നെയാണ് പുതിയ ആള്‍ട്ടോ കെ10ലും ഉണ്ടാവുക. 67.04 കുതിരശക്തി, 90 എന്‍എം ചക്രവീര്യം.

2015 ആള്‍ട്ടോ കെ10 ചിത്രങ്ങള്‍ പുറത്ത്!

പെട്രോള്‍, സിഎന്‍ജി ഇന്ധനങ്ങളില്‍ പുതിയ ആള്‍ട്ടോ കെ10 വിപണിയിലെത്തും. സിഎന്‍ജിയില്‍ കിലോഗ്രാമിന് 32.26 കിലോമീറ്റര്‍ മൈലേജ് ലഭിക്കും.

2015 ആള്‍ട്ടോ കെ10 ചിത്രങ്ങള്‍ പുറത്ത്!

ഹ്യൂണ്ടായ് ഇയോണിന്റെ 1 ലിറ്റര്‍ പതിപ്പ്, ഡാറ്റ്‌സന്‍ ഗോ എന്നീ മോഡലുകളാണ് ആള്‍ട്ടോ കെ10ന്റെ നേരിട്ടുള്ള എതിരാളികള്‍. 3.2 ലക്ഷത്തിനും 4 ലക്ഷത്തിനും ഇടയിലായിരിക്കും വില കാണുക എന്നനുമാനിക്കാം. ഒക്ടോബര്‍ മാസത്തില്‍ തന്നെ ലോഞ്ച് നടന്നേക്കും.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
2015 Maruti Alto K10 exterior and interior revealed, launch next month,
Story first published: Saturday, October 25, 2014, 15:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X