2015 നിസ്സാന്‍ മ്യൂറാനോ ചിത്രങ്ങള്‍ പുറത്ത്

By Santheep

നിസ്സാന്‍ മ്യൂറാനോ ക്രോസ്സോവറിന്റെ പുതുക്കിയ പതിപ്പ് ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ കാണാം. 2002ല്‍ പുറത്തിറങ്ങിയ ഈ വാഹനത്തിന്റെ പുതുക്കിയ പതിപ്പിന്റെ ചിത്രങ്ങള്‍ നിസ്സാന്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍.

ഇപ്പോള്‍ പുറത്തിറങ്ങാനിരിക്കുന്നത് മ്യൂറാനോയുടെ മൂന്നാം തലമുറ പതിപ്പാണ്. മുന്‍ പതിപ്പുകളെക്കാള്‍ സ്‌പോര്‍ടി സൗന്ദര്യം പേറുന്നതാണ് നിലവിലെ പതിപ്പ്.

2015 Nissan Murano Revealed Prior To New York Debut

റിസോണന്‍സ് എന്ന പേരില്‍ ഒരു കണ്‍സെപ്റ്റ് രൂപത്തിലാണ് മ്യൂറാനോയുടെ പുതുക്കല്‍ ആദ്യം അവതരിച്ചത്. കണ്‍സെപ്റ്റില്‍ കണ്ടിരുന്ന വലിയൊരളവ് ഡിസൈന്‍ സവിശേഷതകളും മ്യൂറാനോയില്‍ നിലനിര്‍ത്തിയിട്ടുണ്ടെന്നത് ആഹ്ലാദകരമാണ്.

നിസ്സാന്റെ 3.5 ലിറ്റര്‍ ശേഷിയുള്ള വി6 എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 260 കുതിരകളുടെ കരുത്ത് ഈ എന്‍ജിന്‍ പുറത്തെടുക്കും. ഫ്രണ്ട് വീല്‍ ഡ്രൈവാണ് മ്യൂറാനോയ്ക്ക് ചേര്‍ത്തിരിക്കുന്നത്.

പുതിയ ഡിസൈന്‍ മാറ്റം ഏറെ പ്രതിഫലിക്കുന്നത് മുന്‍വശത്തു തന്നെയാണ്. മുന്‍വശം വലിയ തോതില്‍ മാറിയിട്ടുണ്ട്. മുന്‍ പതിപ്പിനെക്കാള്‍ ഏറെ എയ്‌റോഡൈനമിക് ആണ് പുതിയ ഡിസൈന്‍ എന്ന് നിസ്സാന്‍ അവകാശപ്പെടുന്നു.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Most Read Articles

Malayalam
കൂടുതല്‍... #nissan #നിസ്സാന്‍
English summary
The Murrano will be showcased and is set for a debut at New York Auto Show.
Story first published: Wednesday, April 16, 2014, 17:23 [IST]

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X