പുതിയ ഫോക്‌സ്‌വാഗണ്‍ ജെറ്റ അവതരിച്ചു

ഫോക്‌സ്‌വാഗണ്‍ ജെറ്റയുടെ 2015 പതിപ്പ് ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ അവതരിപ്പിക്കപ്പെട്ടു. ചെറിയ തോതിലുള്ള എക്‌സ്റ്റീരിയര്‍ മാറ്റങ്ങളാണ് പുതിയ ജെറ്റയില്‍ വരുത്തിയിരിക്കുന്നത്. ഇന്റീരിയറിലും വന്‍തോതിലുള്ള ഇടപെടലുകളൊന്നും നടത്തിയിട്ടില്ല.

2015 മോഡല്‍ ജെറ്റയെ അടുത്തു പരിചയപ്പെടാന്‍ ചിത്രങ്ങളിലൂടെ നീങ്ങുക.

2015 ഫോക്‌സ്‌വാഗണ്‍ ജെറ്റ

2015 ഫോക്‌സ്‌വാഗണ്‍ ജെറ്റ

പുതിയ ഫോക്‌സ്‌വാഗണ്‍ ജെറ്റയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അടുത്ത താള് മുതല്‍.

എക്സ്റ്റീരിയര്‍

എക്സ്റ്റീരിയര്‍

എക്സ്റ്റീരിയറില്‍ ചെറിയ ചില മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് പറഞ്ഞുവല്ലോ. ഇത് പ്രദാനമായും സൗന്ദര്യവര്‍ധനയെക്കാള്‍ വാഹനത്തിന്റെ എയ്‌റോ ഡൈനമിക്‌സ് വര്‍ധിപ്പിക്കാനുദ്ദേശിച്ചുള്ളതാണ്. പുതുതായി ഡിസൈന്‍ ചെയ്ത ഫ്രണ്ട് ഗ്രില്‍, പുതിയ ലോവര്‍ ബംപര്‍, പുതിയ രൂപം കൈവരിച്ച ഫോഗ് ലാമ്പ് ഇടം, അഡാപ്റ്റീവ് ലൈറ്റിംഗ് സിസ്റ്റത്തോടുകൂടിയ ബൈ സിനണ്‍ ഹെഡ്‌ലാമ്പുകള്‍, 15 എല്‍ഇഡി ബള്‍ബുകളടങ്ങിയ ഡേടൈം റണ്ണിംഗ് ലൈറ്റ് ക്ലസ്റ്റര്‍ എന്നിവ മുന്‍വശത്ത് നല്‍കിയിരിക്കുന്നു. ഇവയില്‍ ബൈസിനണ്‍ ലാമ്പുകള്‍ ഓപ്ഷണലായാണ് നല്‍കുക.

പുതിയ ഫോക്‌സ്‌വാഗണ്‍ ജെറ്റ അവതരിച്ചു

പുതിയ ജെറ്റയുടെ പിന്‍വശത്ത് പെട്ടെന്ന് നോട്ടത്തില്‍ പെടുന്ന മാറ്റങ്ങളൊന്നുമില്ല. ടെയ്ല്‍ ലൈറ്റുകള്‍ എല്‍ഇഡിയാണ്. ബൂട്ട് ലിഡിന് കൂടുതല്‍ എയ്‌റോഡൈനമിക് ആയ ഡിസൈന്‍ നല്‍കിയിരിക്കുന്നു.

ഇന്റീരിയര്‍

ഇന്റീരിയര്‍

പുതിയ ഫോക്‌സ്‌വാഗണ്‍ ജെറ്റയില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ കളര്‍ ഡിസ്‌പ്ലേ പുതുക്കിയിരിക്കുന്നു. സ്റ്റീയറിംഗ് വീല്‍ ശില്‍പവും പുതിയതാണ്. എയര്‍ വെന്റുകളുടെ ഡിസൈനിലും മാറ്റം വന്നിട്ടുണ്ട്. പുതിയ സീറ്റുകളും സീറ്റ് ഫാബ്രിക്കുകളും കാണാം.

എൻജിൻ

എൻജിൻ

2 ലിറ്റര്‍ ശേഷിയുള്ള ഒരു പെട്രോള്‍ എന്‍ജിന്‍, 1.8 ലിറ്റര്‍ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച എന്‍ജിന്‍, ടര്‍ബോ ചേര്‍ത്ത മറ്റൊരു 2 ലിറ്റര്‍ എന്‍ജിന്‍, 1.4 ലിറ്ററിന്റെ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച ഒരു ഹൈബ്രിഡ് എന്‍ജിന്‍, 2 ലിറ്ററിന്റെ ഒരു ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ഫോക്‌സ്‌വാഗണ്‍ ജെറ്റയുടെ പുതുക്കിയ പതിപ്പിലുണ്ടായിരിക്കുക.

ഇന്ത്യയിലേക്ക്

ഇന്ത്യയിലേക്ക്

2014ന്റെ അവസാന മാസങ്ങളില്‍ ഫോക്‌സ്‌വാഗണ്‍ ജെറ്റയുടെ 2015 പതിപ്പ് എത്തിച്ചേരാനിടയുണ്ട്. ഇന്ത്യന്‍ പതിപ്പിന് സ്വാഭാവികമായും ചില മാറ്റങ്ങളുണ്ടായിരിക്കും.

Most Read Articles

Malayalam
English summary
The 2015 Volkswagen Jetta facelift has been showcased at the 2014 New York Auto Show.
Story first published: Friday, April 18, 2014, 11:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X