മഹീന്ദ്രയുടെ അഞ്ച് കാറുകള്‍ അപനിര്‍മിക്കപ്പെടുന്നു

നോണ്‍ എയ്‌റോഡൈനമിക് ആയ കാറുകള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ കുപ്രസിദ്ധമാണ് ജപ്പാന്‍. ഈ പെട്ടിക്കൂടുകളെ കാറെന്നു വിളിക്കാന്‍ ഇവര്‍ക്ക് നാണമില്ലേയെന്നു ചോദിക്കുന്ന ഇന്ത്യാക്കാരന്‍, വിഷയത്തില്‍ ജപ്പാന്‍കാര്‍ക്കുള്ള പാരമ്പര്യം മനസ്സിലാക്കുന്നതേയില്ല. എന്തെല്ലാം കുറ്റം പറഞ്ഞാലും ഒരു തനത് ഡിസൈന്‍ പാരമ്പര്യം അവര്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. ഏറ്റവും കുറഞ്ഞത്, വിദേശ കാറുകളെ അതേപടി കോപ്പിയടിക്കുന്ന ചൈനക്കാര്‍ക്കും പ്രത്യേകിച്ചൊരു ഡിസൈന്‍ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഇന്ത്യക്കാര്‍ക്കാര്‍ക്കും എത്രയോ മുകളിലാണവര്‍.

ഇന്ത്യന്‍ കാറുകളുടെ ഡിസൈന്‍ പോരായ്മകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഞങ്ങളിലൊരാളായ സന്തോഷ് രാജ്കുമാറിനെ പ്രചോദിപ്പിച്ചതിന്റെ ഫലമാണ് ഈ ലേഖനം. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടക്കുന്നുണ്ട് ഇന്ത്യയുടെ ഡിസൈന്‍ മേഖലയില്‍ നിലവില്‍. എന്നാല്‍, പുറത്തുവരുന്ന ഇന്ത്യന്‍ കാറുകളെ കണ്ടാല്‍ ഇങ്ങനെയൊന്ന് നടക്കുന്നതായേ തോന്നില്ല എന്നതാണവസ്ഥ! ഇവിടെ, നല്ലൊരു ഡിസൈനര്‍ കൂടിയായ സന്തോഷ് തന്റെ വരകളിലൂടെ ഇന്ത്യന്‍ കാറുകളെ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. താഴെ ചില ഇന്ത്യന്‍ കാറുകളും അവയ്ക്കുള്ള തിരുത്തല്‍ നിര്‍ദ്ദേശങ്ങളും കാണാം.

മഹീന്ദ്രയുടെ അഞ്ച് കാറുകള്‍ അപനിര്‍മിക്കപ്പെടുന്നു

ക്ലിക്കിനീങ്ങുക.

01. മഹീന്ദ്ര വെരിറ്റോ വൈബ്

01. മഹീന്ദ്ര വെരിറ്റോ വൈബ്

വളരെ പഴയകാലത്തു തന്നെ നമ്മളുപേക്ഷിച്ച ചില ഡിസൈന്‍ സ്വഭാവങ്ങള്‍ ഈ പുതിയ കാറില്‍ ഇപ്പോഴും കാണാമെന്നത് അത്ഭുതമുണ്ടാക്കുന്നതാണ്. പെട്ടിക്കൂട് ഡിസൈന്‍ സ്വഭാവമാണ് ഇവയില്‍ എടുത്തുപറയേണ്ടത്. കാറിന്റെ പിന്‍വശമാണ് ഏറ്റവും മോശപ്പെട്ട ഡിസൈന്‍ സ്വഭാവം പേറുന്നതെന്നു പറയാം.

മഹീന്ദ്ര വെരിറ്റോ വൈബ്

മഹീന്ദ്ര വെരിറ്റോ വൈബ്

സന്തോഷ് മനസ്സിലാക്കുന്നത്, വെരിറ്റോ വൈബിന്റെ പിന്‍വശത്തെ ഡിസൈന്‍ മോശമാകുന്നതില്‍ പ്രധാന പങ്കു പഹിക്കുന്നത് അവിടുത്തെ വലിയ ടെയ്ല്‍ലൈറ്റുകളാണെന്നാണ്. ഇങ്ങനെയൊരു ഡിസൈന്‍ കൊണ്ടുവരാന്‍ മഹീന്ദ്രയെ പേരിപ്പിച്ചിട്ടുണ്ടാവുക ഒരുപക്ഷേ, ഹോണ്ട സിആര്‍വിയോ ഫോര്‍ഡ് ഫോക്കസ്സിന്റെ പഴയ ഡിസൈനുകളോ ഒക്കെയാവാം. ഈ നോച്ച്ബാക്ക് ഡിസൈന്‍ കുറെക്കൂടി മെച്ചപ്പെടുമായിരുന്നു പരമ്പരാഗതമായ ഡിസൈന്‍ ശൈലി സ്വീകരിച്ചിരുന്നെങ്കില്‍ എന്നാണ് സന്തോഷ് അഭിപ്രായപ്പെടുന്നത്. പരമ്പരാഗതശൈലിയിലുള്ള റിയര്‍ലൈറ്റിനൊപ്പം ഒരു സ്‌പോയ്‌ലര്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

02. മഹീന്ദ്ര ബൊലെറോ

02. മഹീന്ദ്ര ബൊലെറോ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ബൊലെറോ എസ്‌യുവിയുടെ ഡിസൈനിലും ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സന്തോഷ് കരുതുന്നു. ഈ കാറിന്റെ പുതുക്കല്‍ നടന്നുവരികയാണ്. അടുത്ത വര്‍ഷം മധ്യത്തോടെ വാഹനം വിപണിയിലെത്തുമെന്നാണ് കരുതേണ്ടത്. ഈ വാഹനത്തില്‍ സന്തോഷ് നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ അടുത്ത താളില്‍.

മഹീന്ദ്ര ബൊലെറോ

മഹീന്ദ്ര ബൊലെറോ

ബൊലേറോയുടെ മുന്‍വശത്തെ ഡിസൈനിലുള്ള സങ്കീര്‍ണത ഒഴിവാക്കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടുന്നു ഇവിടെ. ഒരു ഗ്രില്ലും ഒരു എയര്‍ ഇന്‍ടേക്കും നല്‍കാവുന്നതാണ്. മെഷ് ഡിസൈന്‍ ശൈലിയാണ് ഇതില്‍ രണ്ടിനും സന്തോഷ് നല്‍കിയിരിക്കുന്നത്. സ്‌കിഡ് പ്ലേറ്റുകള്‍ക്ക് കുറെക്കൂടി ഒതുക്കം വരുത്തിയിരിക്കുന്നു. വലിയ വീലുകളും റാലി സ്റ്റൈലിലുള്ള മഡ് ഫ്‌ലാപ്പുകളും നല്‍കിയിട്ടുണ്ട്.

03. മഹീന്ദ്ര എക്‌സ്‌യുവി 500

03. മഹീന്ദ്ര എക്‌സ്‌യുവി 500

മഹീന്ദ്ര എക്‌സ്‌യുവി ഇന്ത്യയില്‍ ഏറെ ആരാധകരുള്ള വാഹനമാണ്. ഇത്തരമൊരു കാറിന് ഡിസൈന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്ന തീരുമാനമെടുക്കാന്‍ തന്നെ കുറച്ചധികം ധൈര്യം ആവശ്യപ്പെടുന്ന സംഗതിയാണ്. ഈ കാറില്‍ ഏതൊരാള്‍ക്കു കാണാവുന്ന ചില അതിശയോക്തിപരമായ ഡിസൈന്‍ എലമെന്റുകളെയാണ് സന്തോഷ് വിമര്‍ശനവിധേയമാക്കുന്നത്. അടുത്ത താളിലേക്ക് വരിക.

മഹീന്ദ്ര എക്‌സ്‌യുവി 500

മഹീന്ദ്ര എക്‌സ്‌യുവി 500

എക്‌സ്‌യുവിയുടെ മുന്‍വശത്തെ ഡിസൈന്‍ ലളിതമാക്കുകയാണ് സന്തോഷ് ഇവിടെ ചെയ്തിരിക്കുന്നത്. വളരെ നിയന്ത്രിതമായ തോതിലാണെങ്കിലും വാഹനത്തിന്റെ ഡിസൈന്‍ ശൈലിയെ മൊത്തത്തില്‍ മാറ്റിമറിക്കുന്നുണ്ട് ഈ മാറ്റങ്ങള്‍. അഭിപ്രായം നിങ്ങള്‍ പറയണം!

04. മഹീന്ദ്ര വെരിറ്റോ

04. മഹീന്ദ്ര വെരിറ്റോ

ഇന്ത്യന്‍ വിപണിയിലെ ബോക്‌സി ഡിസൈനുകളിലൊന്നാണിത്. റിനോ വിട്ടുപോയ ഡിസൈന്‍ സവിശേഷതകളില്‍ നിന്നും വലിയ തോതിലൊന്നും മാറാന്‍ വെരിറ്റോയ്ക്ക് സാധിച്ചിട്ടില്ല. ഈ വാഹനത്തിന് ടാക്‌സി ഇമേജാണ് നിലവിലുള്ളത്. ഇതില്‍ സന്തോഷ് ചെയ്തിട്ടുള്ള ജോലികള്‍ നോക്കുക.

മഹീന്ദ്ര വെരിറ്റോ

മഹീന്ദ്ര വെരിറ്റോ

ഗ്രില്ലിനെ മെഷ് ശൈലിയിലേക്കു മാറ്റിയതും പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ നല്‍കിയതും എയര്‍ഡാം സ്റ്റൈല്‍ മാറ്റിയതുമാണ് സന്തോഷ് ഈ വാഹനത്തില്‍ വരുത്തിയിട്ടുള്ള പ്രധാന മാറ്റങ്ങള്‍. ലോ പ്രൊഫൈല്‍ ടയറുകള്‍ നല്‍കിയതും വലിയ അലോയ്കള്‍ ചേര്‍ത്തതും കാണാം.

05. മഹീന്ദ്ര ക്വണ്‍ടോ

05. മഹീന്ദ്ര ക്വണ്‍ടോ

ക്വണ്‍ടോ വേണ്ടപോലെ സ്വീകരിക്കപ്പെട്ടിട്ടില്ല വിപണിയില്‍. വേണ്ടപോലെ സന്തുലനം പാലിക്കാത്ത ഡിസൈനാണ് ഈ വാഹനത്തിന്റെ കുഴപ്പമായി സന്തോഷ് കാണുന്നത്. ഉയരമുള്ള ഈ കാറിന് വളരെ ചെറിയ വീലുകള്‍ നല്‍കിയിരിക്കുന്നത് ചേരാത്തതാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാകും. ഉയരമേറിയ പിന്‍വശത്തിന്റെ ഡിസൈനിനോടാണ് തനിക്ക് വിയോജിപ്പുള്ളതെന്ന് പറയുന്നു സന്തോഷ്.

മഹീന്ദ്ര ക്വണ്‍ടോ

മഹീന്ദ്ര ക്വണ്‍ടോ

പിന്‍വശത്ത് ചേരാതെ നില്‍ക്കുന്ന ഘടകം വാഹനത്തിന്റെ ഉയരം തന്നെയാണ്. ഈ ഉയരം ഫീല്‍ ചെയ്യാതിരിക്കാനുള്ള ഡിസൈന്‍ മാറ്റമാണ് സന്തോഷ് വരുത്തിയിരിക്കുന്നത്. വാഹനത്തിന്റെ അടിവശം കുറച്ച് ഉയര്‍ത്തി. കൂടാതെ ചെറിയ വീലുകള്‍ മാറ്റി വലിയതാക്കി. ലോ പ്രൊഫൈല്‍ ടയറുകള്‍ നല്‍കി.

ഈ ഡിസൈന്‍ നിര്‍ദ്ദേശങ്ങളോട് വായനക്കാര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്. താഴെ കമന്റ് ചെയ്ത് അഭിപ്രായം അറിയിക്കുക. ഈ വാഹനങ്ങളില്‍ നിങ്ങള്‍ക്കിഷ്ടപ്പെടാത്ത ഡിസൈന്‍ എലമെന്റുകളുണ്ടെങ്കില്‍ (ഇന്റീരിയറായാലും എക്സ്റ്റീരിയറായാലും) അവകൂടി അറിയിക്കുക.

Most Read Articles

Malayalam
English summary
Here are some design suggestions for mahindra.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X