യുകെക്കാര്‍ക്ക് സ്വന്തം കാറിന്റെ ബോണറ്റ് തുറക്കാനറിയില്ല

By Santheep

സ്വന്തമായി വാങ്ങിയ കാറിന്റെ എല്ലാ സാങ്കേതികതയും അറിഞ്ഞിരിക്കണമെന്ന് ആരെങ്കിലും നിര്‍ബന്ധിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും അല്ലറചില്ലറ കാര്യങ്ങളൊക്കെ ചെയ്യാനുള്ള വകതിരിവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എല്ലായ്‌പോഴും റോഡ്‌സൈഡ് അസിസ്റ്റന്‍സിനെ ആശ്രയിച്ചു ജീവിക്കാന്‍, ചുരുങ്ങിയത് നമ്മുടെ നാട്ടിലെങ്കിലും സാധിക്കില്ല. എന്നാല്‍, യുകെയിലെ കാര്യം തികച്ചും വ്യത്യസ്തമാണ്. തൊട്ടതിനും പിടിച്ചതിനും കാര്‍ ഡീലര്‍ഷിപ്പുകള്‍ നല്‍കുന്ന സേവനങ്ങളെ ആശ്രയിക്കുന്നതിനാലാവാം ഓടിക്കുന്ന പണിയൊഴിച്ച് യാതൊന്നും അറിയാത്തവരുടെ എണ്ണം യുകെയില്‍ കൂടുതലായത്.

ടയര്‍ നിര്‍മാതാവായ കുംഹോ സംഘടിപ്പിച്ച ഒരു പഠനത്തില്‍ യുകെയിലെ വലിയ വിഭാഗം കാറുടമകള്‍ക്കും തങ്ങളുടെ കാറിന്റെ ബോണറ്റ് തുറക്കാന്‍ അറിയില്ല എന്നു വെളിപ്പെടുകയുണ്ടായി! വലിയ വിഭാഗം എന്നു പറഞ്ഞാല്‍ കാറോടിക്കുന്നവരില്‍ പകുതിയോളം പേര്‍ക്കും ബോണറ്റ് തുറക്കാനറിയില്ല!!

A Large Number Of UK Drivers Do Not Know How To Open A Bonnet

പഠനത്തിന്റെ വെളിപ്പെടുത്തലുകള്‍ ഇവിടെ തീരുന്നില്ല. ടയര്‍ പങ്ചറായാല്‍ സര്‍വീസ് സെന്ററുകാരെ വിളിച്ച് കാത്തിരിക്കുന്നതാണത്രെ യുകെയിലെ കാറുടമകളുടെ രീതി. പകുതിയോളം പേര്‍ക്കും സ്വയം കാറിന്റെ ടയര്‍ മാറ്റിയിടാനറിയില്ല.

30 വയസ്സിനു താഴെയുള്ള കൊഞ്ഞാണന്മാര്‍ തങ്ങളുടെ കാര്‍ ബ്രേക് ഡൗണായാല്‍ മാതാപിതാക്കളെ വിളിച്ച് പ്രശ്‌നപരിഹാരം കണ്ടെത്തുന്നതായും സര്‍വേ പറയുന്നു. ആറില്‍ ഒരാള്‍ എന്ന കണക്കിനാണിതു സംഭവിക്കുന്നത്.

വാഹനത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പരിശോധിക്കാനായി വാര്‍ഷിക ടെസ്റ്റുകള്‍ക്ക് പോകുന്നവരുടെ എണ്ണം കൂടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. മിക്കവര്‍ക്കും മെക്കാനിക്ക് ചൂണ്ടിക്കാട്ടുന്നതു വരെ തങ്ങളുടെ വാഹനങ്ങള്‍ക്ക് സംഭവിക്കുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും തിരിച്ചറിയാന്‍ സാധിക്കുന്നില്ല.

കാറുകളുടെ മെയിന്റനന്‍സ് സംബന്ധിച്ച ബാലപാഠങ്ങള്‍ പോലും ബ്രിട്ടിഷ് കാറുടമകള്‍ക്കറിയില്ല എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് കുംഹോ ടയര്‍ പറയുന്നു.

Most Read Articles

Malayalam
English summary
According to a study conducted by tyre manufacturer Kumho in the United Kingdom, one in five car owners do not even know how to access the engine bay by opening the bonnet!
Story first published: Wednesday, June 4, 2014, 17:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X