ഏറ്റവും മൈലേജുള്ള കാറുകള്‍ (ഇലക്ട്രിക്, ഡീസല്‍, പെട്രോള്‍)

കൂടിയ മൈലേജിനു വേണ്ടിയുള്ള ദാഹം ദരിദ്രവാസിയായ ഇന്ത്യക്കാരന്റെ ഗതികേടിന്റെ ഭാഗം മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിന്ന്, വികസിതരാജ്യങ്ങള്‍ പോലും മൈലേജിനു വേണ്ടി മുറവിളി കൂട്ടിത്തുടങ്ങിയിരിക്കുന്നു. വാഹനങ്ങളുടെ എണ്ണം പെരുകുകയും കരിമ്പുക പുറന്തള്ളല്‍ കൂടുകയും ചെയ്തതോടെ വലിയ പാരിസ്ഥിതിക ആഘാതങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ നിലനില്‍പിനെ ബാധിക്കുന്ന പ്രശ്‌നമായി ഇത് വളര്‍ന്നിട്ടുണ്ട് ഇന്ന്.

മൈലേജ് കൂടിയ കാര്‍ സ്വന്തമാക്കുമ്പോള്‍ സ്വന്തം പോക്കറ്റിനെ മാത്രമല്ല ഇന്ന് ഒരു സാധാരണ ഇടത്തരക്കാരന്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. മനുഷ്യന്റെ നിലനില്‍പിനെത്തന്നെയാണ്. താഴെ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മൈലേജുള്ള വാഹനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഈ ലിസ്റ്റില്‍ കേരളത്തില്‍ ലഭ്യമായ എല്ലാ ഇന്ധന വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഏറ്റവും മൈലേജുള്ള കാറുകള്‍ (ഇലക്ട്രിക്, ഡീസല്‍, പെട്രോള്‍)

ചിത്രങ്ങളിലൂടെ നീങ്ങുക.

10. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 (ഡീസല്‍) ലിറ്ററിന് 24 കിലോമീറ്റര്‍

10. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 (ഡീസല്‍) ലിറ്ററിന് 24 കിലോമീറ്റര്‍

ഐ10നെ ആധാരമാക്കി നിര്‍മിച്ച ഈ വാഹനത്തിന് വന്‍ വരവേല്‍പാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ നല്‍കിയത്. ഹ്യൂണ്ടായിയുടെ ഹോട്ട് സെല്ലിങ് മോഡലുകളിലൊന്നിണിപ്പോള്‍ ഗ്രാന്‍ഡ് ഐ10.

09. ഹ്യൂണ്ടായ് എക്‌സെന്റ് (ഡീസല്‍) ലിറ്ററിന് 24.4 കിലോമീറ്റര്‍

09. ഹ്യൂണ്ടായ് എക്‌സെന്റ് (ഡീസല്‍) ലിറ്ററിന് 24.4 കിലോമീറ്റര്‍

കംപാക്ട് സെഡാന്‍ സെഗ്മെന്റിലേക്കുള്ള ഹ്യൂണ്ടായിയുടെ കടന്നുവരവാണ് എക്‌സെന്റിലൂടെ സംഭവിച്ചത്. ഈ കാറിന്റെ ഡീസല്‍ എന്‍ജിന്‍ മികച്ച മൈലേജ് നല്‍കുന്നുണ്ട്.

08. ടാറ്റ നാനോ (പെട്രോള്‍) ലിറ്ററിന് 25.0 കിലോമീറ്റര്‍

08. ടാറ്റ നാനോ (പെട്രോള്‍) ലിറ്ററിന് 25.0 കിലോമീറ്റര്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്ന പെട്രോള്‍ കാറാണ് ടാറ്റ നാനോ. വില്‍പനയില്‍ കാര്യമായ മുന്നേറ്റമൊന്നും ഉണ്ടാക്കാന്‍ കഴിയുന്നില്ലെങ്കിലും നാനോയെ ഇന്ത്യാക്കാര്‍ ഇഷ്ടപ്പെടുന്നു. സാമ്പത്തികശേഷിയുള്ളവര്‍ ഈ വാഹനത്തെ ഒരു രണ്ടാംകാറായി ഉപയോഗിക്കാന്‍ താല്‍പര്യപ്പെടാറുണ്ട്.

07. ഫോഡ് ഫിയസ്റ്റ (ഡീസല്‍) ലിറ്ററിന് 25.1 കിലോമീറ്റര്‍

07. ഫോഡ് ഫിയസ്റ്റ (ഡീസല്‍) ലിറ്ററിന് 25.1 കിലോമീറ്റര്‍

അമേരിക്കന്‍ കാര്‍നിര്‍മാതാവായ ഫോഡ് പുറത്തിറക്കുന്ന ഫിയസ്റ്റ് മോഡല്‍ മികച്ച നിലയില്‍ വിറ്റുപോകുന്ന കാറാണ്.

06. മാരുതി സുസൂക്കി സ്വിഫ്റ്റ് (ഡീസല്‍) ലിറ്ററിന് 25.2 കിലോമീറ്റര്‍

06. മാരുതി സുസൂക്കി സ്വിഫ്റ്റ് (ഡീസല്‍) ലിറ്ററിന് 25.2 കിലോമീറ്റര്‍

മാരുതി സുസൂക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പുതുക്കിയ പതിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തിറഖ്കിയത്. ഈ പുതുക്കലില്‍ എന്‍ജിനുകള്‍ക്ക് കാര്യമായ ട്യൂണിങ് വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്വിഫ്റ്റിന്റെ ഡീസല്‍ പതിപ്പ് ഇപ്പോള്‍ സെഗ്മെന്റില്‍ ഏറ്റവും മികച്ച മൈലേജാണ് നല്‍കുന്നത്.

05. ഷെവര്‍ലെ ബീറ്റ് (ഡീസല്‍) ലിറ്ററിന് 25.8 കിലോമീറ്റര്‍

05. ഷെവര്‍ലെ ബീറ്റ് (ഡീസല്‍) ലിറ്ററിന് 25.8 കിലോമീറ്റര്‍

ഷെവര്‍ലെ ബീറ്റ് നിലവില്‍ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഏറ്റവുമധികം മൈലേജ് നല്‍കുന്ന കാറാണ്.

04. ഹോണ്ട അമേസ് (ഡീസല്‍) ലിറ്ററിന് 25.8 കിലോമീറ്റര്‍

04. ഹോണ്ട അമേസ് (ഡീസല്‍) ലിറ്ററിന് 25.8 കിലോമീറ്റര്‍

ഹോണ്ടയുടെ അമേസ് സെഡാനും മികച്ച നിലയില്‍ മുന്നേറുന്ന വാഹനമാണ്. മാരുതിയുടെ സ്വിഫ്റ്റ് സെഡാന്‍ മോഡലിന് ഒത്ത ഒരു എതിരാളിയായി വന്ന ഈ കാറാണ് ഇന്ത്യയില്‍ ഹോണ്ടയുടെ ആദ്യത്തെ ഡീസല്‍ മോഡല്‍.

03. ഹോണ്ട സിറ്റി (ഡീസല്‍) ലിറ്ററിന് 26 കിലോമീറ്റര്‍

03. ഹോണ്ട സിറ്റി (ഡീസല്‍) ലിറ്ററിന് 26 കിലോമീറ്റര്‍

സെഗ്മെന്റിനെ ഭരിക്കുന്ന താരമാണ് സിറ്റി സെഡാന്‍. സിറ്റിയുടെ രണ്ടാംവരവ് ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചായിരുന്നുവെന്നത് വലിയ മാറ്റങ്ങളുണ്ടാക്കി. സെഗ്മെന്റിലെ താരപദവി മികച്ച മൈലേജ് നല്‍കുന്ന ഡീസല്‍ എന്‍ജിനുമായി സിറ്റി നിലനിര്‍ത്തുന്നു.

02. മാരുതി സിയാസ് (ഡീസല്‍) - ലിറ്ററിന് 26.21 കിലോമീറ്റര്‍

02. മാരുതി സിയാസ് (ഡീസല്‍) - ലിറ്ററിന് 26.21 കിലോമീറ്റര്‍

ഈയിടെ വിപണിയിലെത്തിയ സിയാസ് സെഡാന്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. എസ്എക്‌സ്4-ന് പകരക്കാരനായാണ് എത്തിയതെങ്കിലും പ്രസ്തുത കാറിനെപ്പോലെ ഒരു പരാജയമാകില്ല സിയാസ് എന്നുറപ്പിക്കാം. ഈ മോഡലാണ് മാരുതിയുടെ കാറുകളില്‍ ഏറ്റവും കൂടുതല്‍ മൈലേജ് പകരുന്നത്.

01. മഹീന്ദ്ര ഇ2ഒ (ഇലക്ട്രിക്) - ഫുള്‍ ചാര്‍ജില്‍ 120 കിലോമീറ്റര്‍ റെയ്ഞ്ച്

01. മഹീന്ദ്ര ഇ2ഒ (ഇലക്ട്രിക്) - ഫുള്‍ ചാര്‍ജില്‍ 120 കിലോമീറ്റര്‍ റെയ്ഞ്ച്

ഇന്ത്യയുടെ തനത് സാങ്കേതികതയില്‍ നിര്‍മിതമായ ഈ ഇലക്ട്രിക് വാഹനമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്നത്. ഇലക്ട്രിക് കാറുകള്‍ക്കുള്ള ചില പരിമിതകളും വിലക്കൂടുതലുമെല്ലാം ചേര്‍ന്ന് മഹീന്ദ്ര ഇ2ഒ-യെ വിപണിവിജയം നേടുന്നതില്‍ നിന്നും വിലക്കുന്നു.

Most Read Articles

Malayalam
English summary
Here is a list of top 10 mileage cars in india.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X