"എയര്‍ബാഗ് പുറത്തുവരാത്തത് ശരിയായി ഇടിക്കാത്തതിനാല്‍!"

ഇന്ത്യയിലെ കാര്‍നിര്‍മാതാക്കള്‍ എയര്‍ബാഗ് ചേര്‍ക്കാതെ വാഹനങ്ങള്‍ വില്‍ക്കുന്നതു സംബന്ധിച്ച് വലിയ വിമര്‍ശനങ്ങളെല്ലാം ഉയരുന്ന സമയമാണ്. ആഗോളതലത്തില്‍ തന്നെ ഇക്കാര്യത്തില്‍ വലിയ വിമര്‍ശനങ്ങള്‍ വന്നുകഴിഞ്ഞിട്ടുണ്ട്. വാഹനം എവിടെയെങ്കിലും ഇടിക്കുമ്പോള്‍ എയര്‍ബാഗുകള്‍ പുറത്തുവന്ന് രക്ഷിക്കുമെന്നാണ് വിശ്വാസം. എന്നാല്‍, ഇത് സംഭവിച്ചില്ല എന്നതാണ് ഇവിടെ പരാതിക്ക് ഇടയാക്കിയിരിക്കുന്നത്.

എയര്‍ബാഗ് പ്രവര്‍ത്തിക്കുന്നതെങ്ങനെ? (വായിക്കൂ)

അനില്‍ നായര്‍ എന്നയാളുടെ ടൊയോട് എട്യോസ് കാര്‍ ഒക്ടോബര്‍ മാസത്തില്‍ അപകടത്തില്‍ പെട്ടു. എറണാകുളം, ആലപ്പി ഹൈവേയിലാണ് അപകടം നടന്നത്. ചിത്രങ്ങളില്‍ നിന്ന് കാറിന്റെ മുന്‍വശത്ത് സാമാന്യം നല്ല ആഘാതം സംഭവിച്ചിട്ടുള്ളതായി മനസ്സിലാക്കാം. നിരാശാജനകമായ സംഗതി, അപകടസമയത്ത് ഈ കാറിന്റെ എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചില്ലായെന്നതാണ്. ഡ്രൈവര്‍ക്ക് കാര്യമായ ചില പരിക്കുകളേറ്റതായും അദ്ദേഹത്തിന്റെ സഹയാത്രികന്‍ രണ്ടാഴ്ചയോളം ആശുപത്രിയില്‍ കിടന്നുവെന്നും അനില്‍ നായരുടെ സുഹൃത്ത് അജിത് നായര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

മലയാളം ഡ്രൈവ്‌സ്പാര്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

അനില്‍ നായര്‍ ടൊയോട്ട ഡീലറോട് പരാതിപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി രസകരമായിരുന്നു. ശരിയാ വിധത്തില്‍ ഇടിക്കാത്തതിനാലാണ് എയര്‍ബാഗ് പ്രവര്‍ത്തിക്കാതിരുന്നതെന്നായിരുന്നു മറുപടി. എങ്ങനെ ഇടിച്ചാലാണ് എയര്‍ബാഗ് ശരിയായി പ്രവര്‍ത്തിക്കുക എന്നതാണ് ടൊയോട്ടയോടുള്ള അനിലിന്റെ ചോദ്യം. എയര്‍ബാഗ് പുറത്തുവരാന്‍ സഹായിക്കുന്ന വിധത്തില്‍ കാറുകള്‍ ഇടിക്കാന്‍ ടൊയോട്ട പരിശീലനം നല്‍കിയേക്കുമെന്ന് അനില്‍ പ്രത്യാശിക്കുന്നു. ഇക്കാര്യത്തില്‍ കമ്പനി ഒരു വിശദീകരണക്കുറിപ്പ് നല്‍കിയിട്ടുള്ളത് താഴെ ചിത്രങ്ങള്‍ക്കൊപ്പം വിവരിക്കുന്നുണ്ട്. അവ തൃപ്തികരമാണോയെന്ന് വായനക്കാര്‍ പരിശോധിക്കുക.

എയര്‍ബാഗ് പുറത്തുവരാത്തത് ശരിയായി ഇടിക്കാത്തതിനാല്‍!

ചിത്രങ്ങളിലൂടെ നീങ്ങുക.

എയര്‍ബാഗ് പുറത്തുവരാത്തത് ശരിയായി ഇടിക്കാത്തതിനാല്‍!

ടൊയോട്ടയുടെ മാര്‍ക്കറ്റിങ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സീനിയര്‍ വൈസ് പ്രസിഡണ്ട് എന്‍ രാജയാണ് വിശദീകരണം നല്‍കുന്നത്. ചില പ്രത്യേകസാഹചര്യങ്ങളില്‍ മാത്രം പുറത്തുവരത്തക്ക നിലയിലാണ് കാറുകളിലെ ഡ്രൈവര്‍-പാസഞ്ചര്‍ എര്‍ബാഗുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് രാജ പറയുന്നു. കുറഞ്ഞത് 20 മുതല്‍ 30 വരെ കിലോമീറ്റര്‍ വേഗതയിലായിരിക്കണം വാഹനം സഞ്ചരിക്കുന്നത്. മുന്‍വശത്ത് നേരിട്ടോ, ഇടത്തുനിന്നോ വലത്തുനിന്നോ 30 ഡിഗ്രി ചെരിഞ്ഞോ വരുന്ന ആഘാതങ്ങളാണ് കാറില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ തിരിച്ചറിയുക.

എയര്‍ബാഗ് പുറത്തുവരാത്തത് ശരിയായി ഇടിക്കാത്തതിനാല്‍!

വശങ്ങളില്‍ നിന്നുള്ള ആഘാതത്തില്‍ ഡ്രൈവര്‍-പാസഞ്ചര്‍ എയര്‍ബാഗുകള്‍ പുറത്തുവരില്ലെന്ന് പറയുന്നു എന്‍ രാജ. പിന്നില്‍ നിന്നുള്ള ആഘാതവും ഇതിന് പര്യാപ്തമല്ല.

എയര്‍ബാഗ് പുറത്തുവരാത്തത് ശരിയായി ഇടിക്കാത്തതിനാല്‍!

ഒരു മുന്‍നിശ്ചിത അളവിലുള്ള ആഘാതം സംഭവിച്ചതായി സെന്‍സറുകള്‍ വഴി കാറിനകത്തെ എയര്‍ബാഗ് കണ്‍ട്രോള്‍ യൂണിറ്റ് തിരിച്ചറിയേണ്ടതുണ്ട്. നിശ്ചിത അളവില്‍ ആഘാതം സംഭവിച്ചുവെന്ന് ഈ സിസ്റ്റത്തിന് ബോധ്യപ്പെട്ടാല്‍ ഇന്‍ഫ്‌ലേറ്ററിലേക്ക് ഒരു ഇലക്ട്രിക് സിഗ്നല്‍ ചെല്ലുന്നു. ഇത് എയര്‍ബാഗ് പ്രവര്‍ത്തിപ്പിക്കുന്നു. അപ്പറഞ്ഞതൊന്നും സംഭവിച്ചില്ലെങ്കില്‍ എയര്‍ബാഗ് പുറത്തുവരില്ല എന്ന് രാജ ചൂണ്ടിക്കാട്ടുന്നു.

എയര്‍ബാഗ് പുറത്തുവരാത്തത് ശരിയായി ഇടിക്കാത്തതിനാല്‍!

പരാതിക്കിടയാക്കിയ സംഭവത്തില്‍ ഒരു എസ്‌യുവിയുമായാണ് എട്യോസ് ഇടിച്ചിരിക്കുന്നത്. എസ്‌യുവി ഈ കൂട്ടിയിടിയുടെ ആഘാതത്തെ സ്വശരീരത്തിലേക്ക് ആവാഹിക്കുന്നതിനാല്‍ (crumple zone) എട്യോസിലേക്ക് എര്‍ബാഗിനെ പുറത്തു കൊണ്ടുവരത്തക്ക നിലയിലുള്ള ആഘാതം ചെന്നിരിക്കില്ല.

എയര്‍ബാഗ് പുറത്തുവരാത്തത് ശരിയായി ഇടിക്കാത്തതിനാല്‍!

ഇക്കാര്യം വിശദീകരിക്കാനാണ് തങ്ങളുടെ ഡീലര്‍ ശ്രമിച്ചതെന്ന് പറയുന്നു എന്‍ രാജ. ഇക്കാര്യത്തില്‍ വായനക്കാരുടെ അഭിപ്രായമെന്താണ്?

Most Read Articles

Malayalam
കൂടുതല്‍... #off beat #ഓഫ് ബീറ്റ്
English summary
Airbags Didn't Deploy Since Driver Didn't Collide Properly.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X