വീഡിയോ: ലോകോത്തര സുരക്ഷാ സംവിധാനങ്ങളുമായി എക്‌സ്‌സി90

By Santheep

പുതിയ വോള്‍വോ എക്‌സ്‌സി90 ഓഗസ്റ്റ് മാസത്തില്‍ പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു. വോള്‍വോ കാറുകള്‍ പൊതുവില്‍ സുരക്ഷിതത്വത്തിന് പേരുകേട്ടവയാണ്. പുതിയ എക്‌സ്‌സി90 എസ്‌യുവി ഇക്കാര്യത്തില്‍ ഏറെ മുമ്പിലാണെന്ന് ചൂണ്ടിക്കാട്ടുകയാണ് വോള്‍വോ. ലോകത്തില്‍ ആദ്യത്തെ 'ഓട്ടോ ബ്രേക്ക്' സംവിധാനം ഈ കാറിലുണ്ടായിരിക്കും. മുമ്പില്‍ ഏതെങ്കിലും വസ്തു (വാഹനമോ, ചുവരോ മറ്റെന്തെങ്കിലുമോ) ഡിറ്റക്ട് ചെയ്താല്‍ ഉടനെ ബ്രേക്ക് പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്.

അബദ്ധത്തില്‍ റോഡില്‍ നിന്നും വാഹനം വിട്ടുപോകുന്നത് തിരിച്ചറിയുന്ന സാങ്കേതികത ചേര്‍ത്തിട്ടുണ്ട് എക്‌സ്‌സി90 എസ്‌യുവിയില്‍. ഇങ്ങനെ റോഡ് വിടുന്നത് തിരിച്ചറിയുന്നതോടെ വാഹനത്തിന്റെ സീറ്റുബെല്‍റ്റ് അടക്കമുള്ള സംവിധാനങ്ങള്‍ യാത്ര ചെയ്യുന്നയാളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിച്ചു തുടങ്ങുന്നു.

All new Volvo XC90 One of the Safest Cars in the World

കാര്‍ മലക്കം മറിയുന്നത് തടയുന്ന റോള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ സിസ്റ്റം എക്‌സ്‌സി90യുടെ ഭാഗമാണ്. വാഹനത്തില്‍ ചേര്‍ത്തിട്ടുള്ള ചില സെന്‍സറുകള്‍ വഴി മലക്കം മറിയാനുള്ള സാധ്യത അളക്കുകയാണ് ചെയ്യുന്നത്. ഉയര്‍ന്ന സാധ്യതയുണ്ടെങ്കില്‍ എന്‍ജിന്റെ ചക്രവീര്യം നിയന്ത്രിക്കപ്പെടുകയും ചക്രത്തിന്റെ തിരിച്ചില്‍ പരിമിതപ്പെടുകയും ചെയ്യുന്നു. മറിയാനിടയുള്ള ദിശ തിരിച്ചറിഞ്ഞ് അത് തടയാന്‍ പാകത്തിന് ചക്രങ്ങളിലേക്കുള്ള ബ്രേക്ക് ഫോഴ്‌സ് വിതരണം നടക്കുന്നു.

ബ്ലൈന്‍ഡ് സ്‌പോര്‍ട്ട് അപകടങ്ങള്‍ കുറയ്ക്കുന്നതിനാവശ്യമായ സാങ്കേതികതയും വാഹനത്തിലുണ്ട്. ക്യൂ അസിസ്റ്റ് സംവിധാനം പതുക്കെ നീങ്ങുന്ന ട്രാഫിക്കുകളില്‍ ഉപകാരം ചെയ്യും. എക്‌സ്‌സി90യുടെ സുരക്ഷാസംവിധാനങ്ങളെ പരിചയപ്പെടുത്തുന്നതിനായി വോള്‍വോ പുറത്തിറക്കിയ വീഡിയോ താഴെ കാണാം.

<iframe width="600" height="450" src="//www.youtube.com/embed/dLrOx8fM-P4?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
Volvo Cars all new XC90 which will be revealed in August will offer the most comprehensive and technologically sophisticated standard safety package available in the automotive industry.
Story first published: Thursday, July 24, 2014, 16:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X