ഓഡിയുടെ ഡീസല്‍ ഹൈബ്രിഡ് മോഡല്‍ വരുന്നു

By Santheep

ഡീസല്‍ എന്‍ജിനോടൊപ്പം ഇലക്ട്രിക് മോട്ടോര്‍ ചേര്‍ത്ത് ഒരു ഓഡി കാര്‍ പുറത്തിറങ്ങും. 1989ല്‍ പുറത്തിറങ്ങിയ ഡ്യുവോ മോഡലിനുശേഷം ഇതാദ്യമായാണ് ഓഡി തങ്ങളുടെ ഒരു മോഡലില്‍ ഡീസല്‍ ഹൈബ്രിഡ് എന്‍ജിന്‍ ചേര്‍ക്കുന്നത്. പുതിയ ഓഡി എ8 ഇ-ട്രോണിലാണ് ഡീസല്‍ ഹൈബ്രിഡ് എന്‍ജിന്‍ ഘടിപ്പിക്കുക.

3 ലിറ്റര്‍ ശേഷിയുള്ള വി6 ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുണ്ടാവുക. ഈ എന്‍ജിനോടൊപ്പം ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിക്കും. ഹൈബ്രിഡ് എന്‍ജിന്‍ ആകെ ഉല്‍പാദിപ്പിക്കുന്ന കരുത്ത് 368 കുതിരശക്തിയാണ്. ടോര്‍ക്ക് നില 700 എന്‍എം.

പൂര്‍ണമായും ഇലക്ട്രിക് മോട്ടോറില്‍ ഓടുകയാണെങ്കില്‍ 50 കിലോമീറ്റര്‍ വരെ പോകാന്‍ കഴിയും ഓഡി എ8 ഇ-ട്രോണിന്.

Audi To Introduce Its First Diesel Plug In Hybrid Drivetrain

പുതുതായി വികസിപ്പിച്ചെടുത്ത ഇ-ട്രോണ്‍ ഡീസല്‍ ഹൈബ്രിഡ് എന്‍ജിന്‍ ഓഡിയുടെ മറ്റു മോഡലുകളിലും ഘടിപ്പിക്കുമെന്നാണറിയുന്നത്. എ7, ക്യു7 മോഡലുകളില്‍ ഈ എന്‍ജിന്‍ താമസിയാതെ കാണാന്‍ കഴിയും.

ഈ പുതിയ എന്‍ജിന്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് ഉള്‍റിച്ച് ഹാക്കന്‍ബര്‍ഗ് വ്യക്തമാക്കുന്നു. ഓഡി എ8ല്‍ തന്നെയായിരിക്കും ഈ എന്‍ജിന്റെ അരങ്ങേറ്റമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Most Read Articles

Malayalam
കൂടുതല്‍... #audi #ഔഡി
English summary
The new Audi A8 e-tron will feature a very special new plug-in hybrid drivetrain, since for the first time in Audi's hybrid car history.
Story first published: Friday, July 25, 2014, 13:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X