എല്ലാ ഓഡി കാറുകളും 2020ടെ ഹൈബ്രിഡാവും

By Santheep

ആഡംബര കാര്‍നിര്‍മാതാക്കളെല്ലാം ഒരു സംക്രമണകാലത്തിലൂടെ കടന്നുപോവുകയാണ്. ഭാവിയുടെ വാഹനങ്ങള്‍ ഭൗമ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ളവയായിരിക്കില്ല എന്നതിന്റെ വ്യക്തമായ സൂചനകള്‍ എല്ലാവര്‍ക്കും കിട്ടിക്കഴിഞ്ഞു. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടേതായിരിക്കും വരും കാലം. ബിഎംഡബ്ല്യു ഈ വഴിക്ക് ഏറെ മുന്നേറിയിട്ടുള്ള ആഡംബര കാര്‍ നിര്‍മാതാവാണ്.

ഇക്കാര്യത്തില്‍ താരതമ്യേന ഒരല്‍പം പിന്നാക്കം നില്‍ക്കുകയാണ് ഓഡി എന്നു വേണമെങ്കില്‍ പറയാം. എന്നിരിക്കിലും ആക്രാമകമായ ഒരു നീക്കത്തിന് ഓഡി തയ്യാറെടുത്തു കഴിഞ്ഞു. ഓഡിയുടെ ബോസ്സ് ഉള്‍റിച്ച് ഹകെന്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുന്നത്.

Audi plans hybrid version of every key model by 2020

എ3 സ്‌പോര്‍ട്‌സ്ബാക്കിന്റെ ഹൈബ്രിഡ് പതിപ്പായ ഇ ട്രോണ്‍ പുറത്തിറക്കുന്ന വേളയിലാണ് ഉള്‍റിച്ച് തങ്ങളുടെ ഭാവി ഹൈബ്രിഡ് പദ്ധതികള്‍ വെളിപ്പെടുത്തിയത്.

തങ്ങള്‍ രണ്ട് ഹൈബ്രിഡ് എന്‍ജിന്‍ ഫാമിലികള്‍ വികസിപ്പിച്ചെടുക്കുന്ന തിരക്കുകളില്‍ മുഴുകിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2020ടെ ഓഡിയുടെ എല്ലാ മോഡലുകള്‍ക്കും ഹൈബ്രിഡ് പതിപ്പുകള്‍ പുറത്തിറങ്ങും.

ഓഡിയുടെ ഭാവി മോഡലുകള്‍ വിഖ്യാതമായ എംക്യുബി പ്ലാറ്റ്‌ഫോമിലായിരിക്കും വരികയെന്നും ഉള്‍റിച്ച് പറഞ്ഞു. ഇതില്‍ത്തന്നെയായിരിക്കും ബ്രാന്‍ഡിന്റെ ഇലക്ട്രിക് ഹൈബ്രിഡുകളും ഇടം പിടിക്കുക.

ഇന്നത്തെ വീഡിയോ
രണ്ടു കൈകളുമില്ലെങ്കിലെന്ത്!

ചിലയാളുകള്‍ക്ക് പണ്ടാരമടക്കിയ ഇച്ഛാശക്തി കാണും. അതും വെച്ചോണ്ടവര്‍ എന്തും കാണിക്കും. കണ്ണില്ലാത്തവന്‍ പടം വരയ്ക്കും, കാലില്ലാത്തയാള്‍ മരം കയറും, മുഖമില്ലാത്തവള്‍ പ്രണയിക്കും എന്നിങ്ങനെ. ഇവിടെ അത്തരത്തില്‍ ഇച്ഛാശക്തി കൂടിയ ഒരിനത്തെയാണ് പരിചയപ്പെടാന്‍ പോകുന്നത്. പോളണ്ടുകാരനായ ബാര്‍ടെക് ഓസ്റ്റലോവിസ്‌കിക്ക് രണ്ടു കൈകളുമില്ല. എങ്കിലെന്ത്?! രണ്ടു കൈകളുള്ളവര്‍ക്കുപോലും പ്രയാസമേറിയ മോട്ടോര്‍സ്‌പോര്‍ട്‌സ് ഇനമായ ഡ്രിഫ്റ്റിങ്ങില്‍ ഇവനൊരു പുലിയാണ്.

<iframe width="600" height="450" src="//www.youtube.com/embed/DDpYaH2719U?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #audi #hybrid #ഔഡി #ഹൈബ്രിഡ്
English summary
Audi plans to have a plug-in hybrid variant of each of its key models by 2020.
Story first published: Thursday, July 3, 2014, 14:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X