ഓഡിയില്‍ നിന്ന് 10 മോഡലുകള്‍കൂടി ഇന്ത്യയിലെത്തും

By Santheep

ജര്‍മന്‍ പ്രീമിയം കാര്‍നിര്‍മാതാവായ ഓഡി പത്ത് പുതിയ വാഹനങ്ങള്‍ 2015ല്‍ ലോഞ്ച് ചെയ്യും. ആഡംബരകാര്‍ വില്‍പനയില്‍ ഇന്ന് ഇന്ത്യയില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന ബ്രാന്‍ഡാണ് ഓഡി. ദിനംപ്രതി കടുത്തുവരുന്ന വിപണിസാഹചര്യങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജിക്കുക എന്ന ലക്ഷ്യമാണ് കമ്പനിക്കുള്ളത്.

മെഴ്‌സിഡിസ്, ബിഎംഡബ്ല്യു എന്നീ ജര്‍മന്‍കാരില്‍ നിന്ന് കടുത്ത വെല്ലുവിളികളാണ് ഓഡി നേരിട്ടുകൊണ്ടിരിക്കുന്നത്. നിരവധി പുതിയ മോഡലുകള്‍ ഇവര്‍ ഈയടുത്തകാലത്തായി വിപണിയിലെത്തിച്ചിട്ടുണ്ട്. ഈ മത്സരങ്ങളെയെല്ലാം നേരിട്ട് ഓഡി മുന്നേറുക തന്നെയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. നടപ്പുവര്‍ഷം രണ്ടക്ക വളര്‍ച്ചാനിരക്ക് നേടാമെന്നാണ് ഓഡി പ്രതീക്ഷിക്കുന്നത്.

Audi Plans To Launch 10 New Models Next Year To Maintain Top Spot

നവെബര്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 10,000 കാറുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുണ്ട് ഓഡി. 2013ല്‍ കമ്പനി ആകെ വിറ്റഴിച്ചത് 10003 കാറുകളായിരുന്നു. വരുംമാസങ്ങളിലെ വില്‍പന കൂടി ചേരുമ്പോള്‍ നടപ്പ് സാമ്പത്തികവര്‍ഷം ഓഡിക്ക് നേട്ടത്തിന്റേതായിത്തീരും.

ഓഡിയില്‍ നിന്ന് ഏറ്റവും പുതുതായി വിപണിയിലെത്തിയത് എ3 കാബ്രിയോലെ പതിപ്പാണ്. 44.75 ലക്ഷം രൂപയാണ് ഈ വാഹനത്തിന് വില. നിലിവില്‍ ആകെ 17 മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്നു ഓഡി.

Most Read Articles

Malayalam
കൂടുതല്‍... #audi
English summary
Audi Plans To Launch 10 New Models Next Year To Maintain Top Spot.
Story first published: Saturday, December 13, 2014, 13:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X