ഭൂട്ടാനില്‍ എല്ലാ കാറുകളും ഇലക്ട്രിക്കാവും

By Santheep

ആഗോളതാപനത്തിന്റെ കെടുതികള്‍ ഏറ്റവുമനുഭവിക്കുന്ന കൂട്ടരാണ് ഹിമാലയ താഴ്‌വരയിലെ രാഷ്ട്രങ്ങള്‍. വാഹനങ്ങളുടെ കരിമ്പുക സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെപ്പറ്റി അവര്‍ ഏറെ ബോധമുള്ളവരുമാണ്. കരിമ്പുക സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായ ഇലക്ട്രിക് കാറുകളുടെ സാങ്കേതികത പക്ഷേ, നിലവില്‍ വന്‍ നിക്ഷേപം ആവശ്യമായ ഒന്നാണ്. ഇക്കാരണത്താല്‍ നേപ്പാള്‍ പോലുള്ള രാജ്യങ്ങള്‍ക്ക് ഈ വഴിക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല.

എന്നാല്‍ ഭൂട്ടാനില്‍ സ്ഥിതി വ്യത്യസ്തമാണ്. രാജ്യത്ത് അങ്ങേയറ്റത്തെ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നു. ഇന്ത്യ വളരെ വാത്സല്യത്തോടെ സമ്പത്ത് നല്‍കിക്കൊണ്ടിരിക്കുന്നു. ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ യാതൊരുവിധ പ്രശ്‌നങ്ങളും ഇവിടെയില്ല. വലിയ ഭൂപ്രദേശമല്ലാത്തത് ഒരു വലിയ സൗകര്യമാണ് ഭൂട്ടാന്.

Bhutan asks Nissan Mitsubishi for help with massive EV only plan

പുതിയ വാര്‍ത്തകള്‍ പറയുന്നത്, രാജ്യത്തെ എല്ലാ കാറുകളും ഇലക്ട്രികവല്‍ക്കരിക്കാന്‍ ഭൂട്ടാന്‍ തീരുമാനമെടുത്തതായാണ്. ഒരു പ്രത്യേക സമയപരിധിക്കുള്ളില്‍ രാജ്യത്തെ കരിമ്പുകരഹിത രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള പദ്ധതികള്‍ തയ്യാറാവുകയാണെന്ന് ഈയിടെ ഭൂട്ടാന്‍ പ്രധാനമന്ത്രി ത്‌ഷെറിങ് തോബ്‌ഗേ പ്രഖ്യാപിക്കുകയുണ്ടായി. റിനോ-നിസ്സാന്‍ സിഇഒ കാര്‍ലസ് ഗൂസനുമായി അദ്ദേഹത്തിന്റെ ഭൂട്ടാന്‍ സന്ദര്‍ശനവേളയില്‍ സാമാന്യം ദീര്‍ഘിച്ച ഒരു ചര്‍ച്ചയും തോഗ്‌ബേ നടത്തുകയുണ്ടായി.

നേരത്തെ രാജ്യത്ത് 2,000 ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുക എന്നതായിരുന്നു പദ്ധതി. ഇപ്പോഴിത് രാജ്യത്തെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആക്കിമാറ്റുക എന്നതിലേക്ക് വളര്‍ന്നിരിക്കുന്നു. കഴിഞ്ഞ ജപ്പാന്‍ സന്ദര്‍ശനവേളയില്‍ ഇക്കാര്യം മിത്സുബിഷിയുമായി ചര്‍ച്ച ചെയ്യുകയുണ്ടായി ഭൂട്ടാന്‍ പ്രധാനമന്ത്രി. ഇക്കാര്യത്തില്‍ മിത്സുബിഷിയുടെ സഹായവും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇന്നത്തെ വീഡിയോ
ലൂയിസ് ഹാമില്‍ട്ടണ്‍ തുടങ്ങിയ ഇടം

കുട്ടികള്‍ക്ക് കളിക്കാനുപകരിക്കുന്ന മോട്ടോര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ മുതല്‍ കൊടും കരുത്തുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച മെഷീനുകള്‍ വരെയുണ്ട് ഗോ കാര്‍ട്ടുകളില്‍. കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഇതൊരു കുട്ടിക്കളിയായി കാണാന്‍ പാടുള്ളതല്ല. വന്‍ പ്രഫഷണലുകള്‍ പങ്കെടുക്കുന്ന റേസിങ് മത്സരങ്ങള്‍ നടക്കാറുണ്ട് ഗോ കാര്‍ട്ടുകളുപയോഗിച്ച്. കഴിഞ്ഞ ദിവസം ഇത്തരമൊരു മത്സരം നോര്‍ത്ത് കരോലിനയില്‍ നടക്കുകയുണ്ടായി. മോട്ടോപ്ലക്‌സ് ലിറ്റില്‍ 600 എന്നാണ് ഈ മത്സരത്തിന്റെ പേര്.

<iframe width="600" height="450" src="//www.youtube.com/embed/zPDiBQEH_Z8?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
Last week, Tobgay visited Japan to ask Nissan and Mitsubishi for help in possibly replacing every combustion vehicle with an all electric option.
Story first published: Tuesday, July 8, 2014, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X