ഇന്ത്യയിലെ ആദ്യ ബിഎംഡബ്ല്യു ഹൈബ്രിഡ് കാര്‍ എത്തി

By Santheep

ബിഎംഡബ്ല്യു 7 സീരീസിന്റെ ഹൈബ്രിഡ് പതിപ്പായ ആക്ടിവ്‌ഹൈബ്രിഡ് മോഡല്‍ ഇന്ത്യന്‍ നിരത്തുകളിലേക്കിറങ്ങി. ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 1.35 കോടി രൂപയാണ് വാഹനത്തിനു വില.

ജര്‍മന്‍ ആഡംബരനിര്‍മാതാവായ ബിഎംഡബ്ല്യൂ പുറത്തിറക്കുന്ന മോഡലുകളില്‍ ഏറ്റവും താരമൂല്യം കൂടിയ വാഹനമാണ് 7 സീരീസ് റെയ്ഞ്ച് വാഹനങ്ങള്‍ എന്നുവേണമെങ്കില്‍ പറയാം. ഇന്ത്യയെ സംബന്ധിച്ച് വളരെ ചുരുക്കം വരുന്ന സാമ്പത്തികവിഭാഗത്തിനു മാത്രം കയറിയിരിക്കാന്‍ ഭാഗ്യം ലഭിക്കുന്ന വാഹനമാണിത്. നമ്മുടെ പ്രധാനമന്ത്രി സഞ്ചരിക്കുന്നത് 7 സീരീസ് മോഡലിന്റെ പ്രതിരോധസന്നാഹങ്ങള്‍ വര്‍ധിപ്പിച്ച ഒരു വേരിയന്റിലാണെന്നുകൂടി അറിയുക. ഈ വാഹനത്തിന്റെ ആക്ടിവ്‌ഹൈബ്രിഡ് മോഡലിനെക്കുറിച്ച് കൂടുതലറിയാം താളുകളില്‍.

ഇന്ത്യയിലെ ആദ്യ ബിഎംഡബ്ല്യു ഹൈബ്രിഡ് കാര്‍ എത്തി

ചിത്രങ്ങളിലൂടെ നീങ്ങുക.

ഇന്ത്യയിലെ ആദ്യ ബിഎംഡബ്ല്യു ഹൈബ്രിഡ് കാര്‍ എത്തി

ഇന്ത്യയില്‍ ബിഎംഡബ്ല്യു എത്തിക്കുന്ന ആദ്യത്തെ ഹൈബ്രിഡ് മോഡലാണ് 7 സീരീസ് ആക്ടിവ്‌ഹൈബ്രിഡ് കാര്‍. ഈ വാഹനത്തിനു പിന്നാലെ ഐ8 അടക്കമുള്ള ഹൈബ്രിഡുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിച്ചേരും.

ഇന്ത്യയിലെ ആദ്യ ബിഎംഡബ്ല്യു ഹൈബ്രിഡ് കാര്‍ എത്തി

കീലെസ് എന്‍ട്രി, ഇഗ്നീഷ്യന്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഫോര്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, തുകല്‍ അപ്‌ഹോള്‍സ്റ്ററി, റിയര്‍ വ്യൂ കാമറ, നാവിഗേഷന്‍ സിസ്റ്റം, 10 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, സീറ്റലൈറ്റ് റേഡിയോ തുടങ്ങിയവയാല്‍ സന്നാഹപ്പെട്ടിരിക്കുന്നു 7 സീരീസ് ആക്ടിവ്‌ഹൈബ്രിഡ് സെഡാന്‍ മോഡല്‍.

ഇന്ത്യയിലെ ആദ്യ ബിഎംഡബ്ല്യു ഹൈബ്രിഡ് കാര്‍ എത്തി

അഞ്ചുതരത്തിലുള്ള ഡ്രൈവിങ് മോഡുകള്‍ അനുവദിക്കുന്നു ഈ വാഹനം. ഇക്കോ, പ്രോ, കംഫര്‍ട്ട്, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ് എന്നീ മോഡുകള്‍ റോഡിന്റെയും സാഹചര്യത്തിന്റെയും പ്രത്യേകതയനുസരിച്ച് വാഹനമോടിക്കാന്‍ സാധിക്കും. ഓരോ മോഡിലേക്കും കാറിലെ ഡ്രൈവിങ് എക്‌സ്പീരിയന്‍സ് കണ്‍ട്രോള്‍ സ്വിച്ച് വഴി മാറാവുന്നതാണ്.

ഇന്ത്യയിലെ ആദ്യ ബിഎംഡബ്ല്യു ഹൈബ്രിഡ് കാര്‍ എത്തി

ഒരു പെട്രോള്‍ എന്‍ജിനും ഒരു ഇലക്ട്രിക് മോട്ടോറുമാണ് ആക്ടിവ്‌ഹൈബ്രിഡ് മോഡലിലുള്ളത്. പെട്രോള്‍ എന്‍ജിന്‍ 324 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. രണ്ട് ടര്‍ബോചാര്‍ജറുകളുടെ സഹായമുണ്ട് ഈ കരുത്ത് ഉല്‍പാദിപ്പിക്കുന്നതിന്.

ഇന്ത്യയിലെ ആദ്യ ബിഎംഡബ്ല്യു ഹൈബ്രിഡ് കാര്‍ എത്തി

ആക്ടിവ്‌ഹൈബ്രിഡിന്റെ ഇലക്ട്രിക് മോട്ടോര്‍ 54.4 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കപ്പെടുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ വാഹനം എടുക്കുക 5.7 സെക്കന്‍ഡാണ്.

ഇന്ത്യയിലെ ആദ്യ ബിഎംഡബ്ല്യു ഹൈബ്രിഡ് കാര്‍ എത്തി

മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട് ഈ ഹൈബ്രിഡ് മോഡല്‍. സാധാരണ മോഡലിനെക്കാള്‍ 14 ശതമാനം അധികം ഇന്ധനക്ഷമത ഹൈബ്രിഡ് 7 സീരീസിനുണ്ടെന്ന് ബിഎംഡബ്ല്യു പറയുന്നു.

ഇന്ത്യയിലെ ആദ്യ ബിഎംഡബ്ല്യു ഹൈബ്രിഡ് കാര്‍ എത്തി

ബിഎംഡബ്ല്യു 7 സീരീസ് മോഡലില്‍ നല്‍കിയിട്ടുള്ള മിക്ക സന്നാഹങ്ങളും ആക്ടിവഹൈബ്രിഡ് മോഡലിലും ലഭ്യമാക്കിയിട്ടുണ്ട്. ബിഎംഡബ്ല്യു ഐഡ്രൈവ് 4.2, ബിഎംഡബ്ല്യു ആപ്ലിക്കേഷനുകള്‍, ബിഎംഡബ്ല്യു ലൈവ്, ബാങ് ആന്‍ഡ് ഓല്യൂഫ്‌സന്‍ മ്യൂസിക് സിസ്റ്റം, ബിഎംഡബ്ല്യു ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ബിഎംഡബ്ല്യു നൈറ്റ് വിഷന്‍, ആക്ടിവ് ബ്ലൈന്‍ഡ് സ്‌പോട് ഡിറ്റക്ഷന്‍, ആക്ടിവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും 7 സീരീസ് ആക്ടിവ്‌ഹൈബ്രിഡിലും നല്‍കുന്നു കമ്പനി.

ഇന്ത്യയിലെ ആദ്യ ബിഎംഡബ്ല്യു ഹൈബ്രിഡ് കാര്‍ എത്തി

വാഹനത്തിന്റെ പുറംഭാഗത്ത് നല്‍കിയിട്ടുള്ള ആക്ടിവ്‌ഹൈബ്രിഡ് ബാഡ്ജ് സാധാരണ പതിപ്പില്‍ നിന്ന് വേറിട്ട് ഈ പതിപ്പിനെ തിരിച്ചറിയാന്‍ സഹായിക്കുന്നു. വേറെ വ്യത്യാസങ്ങളൊന്നും തന്നെയില്ല ഇരു പതിപ്പുകളും തമ്മില്‍ പുറംഭാഗത്ത്.

Most Read Articles

Malayalam
English summary
BMW has launched its first hybrid model for India, the ActiveHybrid 7.
Story first published: Wednesday, July 23, 2014, 18:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X