ബിഎംഡബ്ല്യു: ഗോപ്രോ നിയന്ത്രണം ഇനി കാറില്‍ത്തന്നെ

By Santheep

ഗോപ്രോ കാമറകള്‍ ഇന്നൊരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. സ്‌പോര്‍ട് ഡ്രൈവുകളില്‍ സ്വന്തം പ്രകടനം പിടിച്ചെടുക്കുന്നതു മുതല്‍ ഒരു സാധാരണ ഡാഷ്‌ബോര്‍ഡ് കാമറയായി സംഭവങ്ങളുടെ നിരീക്ഷകയായി തുടരുന്നതു വരെ നിരവധി കാര്യങ്ങള്‍ക്ക് ഗോപ്രോ കാമറകള്‍ ഉപയോഗിക്കപ്പെടുന്നു. പുതിയ വാര്‍ത്തകള്‍ പറയുന്നത് ഗോപ്രോ കാമറ നിര്‍മാതാക്കളുമായി ചേര്‍ന്ന് ബിഎംഡബ്ല്യു ഒരു പുതിയ ആപ്ലിക്കേഷന്‍ നിര്‍മിച്ചതിനെക്കുറിച്ചാണ്.

ബിഎംഡബ്ല്യു കാറുകളുടെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി ഗോപ്രോ കാമറകളെ ബന്ധിപ്പിക്കുകയാണ് ഈ ആപ്ലിക്കേഷന്‍ ചെയ്യുന്നത്. കാമറ പ്രവര്‍ത്തിപ്പിക്കുന്നതും മുതല്‍ കാമറയുടെ നിരവധി ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുന്നതു വരെയുള്ള മിക്ക പരിപാടികളും ഇനി ഈ ആപ്ലിക്കേഷന്‍ മുഖാന്തരം ചെയ്യാം.|

BMW And GoPro To Offer In-Car Control For Camera

ഗോപ്രോ കാമറകള്‍ നല്‍കുന്ന ലെയ്ഷ്വര്‍ ഡ്രൈവ്, ഫേസിങ് ഔട്ട്, നൈറ്റ് ഡ്രൈവിങ്, സ്‌പോര്‍ട് ഡ്രൈവ് ഫേസിങ് ഔട്ട്, ഡ്രൈവ് കാമറ ഫേസിങ് ഇന്‍, വൈന്‍ഡിങ് റോഡ് ടൈം ലാപ്‌സ്, സ്‌ട്രൈറ്റ് റോഡ് ടൈം ലാപ്‌സ് എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ ബിഎംഡബ്ല്യു നിര്‍മിച്ച ആപ്ലിക്കേഷന്‍ വഴി തെരഞ്ഞെടുക്കാം.

ബിഎംഡബ്ല്യുവിന്റെ 2012 മുതലിങ്ങോട്ടുള്ള മോഡലുകള്‍ കൈവശമുള്ളവര്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും. ഐഫോണ്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് കാറുമായി കണക്ട് ചെയ്യാവുന്നതാണ്. കാറില്‍ വൈ-ഫി സൗകര്യമുണ്ടെങ്കില്‍ മാത്രമേ കാമറയുമായി ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റത്തിന് ബന്ധം സ്ഥാപിക്കാന്‍ സാധിക്കൂ എന്നും അറിയുക.

വീഡിയോ: ഗോപ്രോ ആപ്ലിക്കേഷന്‍ ചേര്‍ത്ത ബിഎംഡബ്ല്യു
<center><iframe width="100%" height="450" src="//www.youtube.com/embed/Z3aolMKSMsE" frameborder="0" allowfullscreen></iframe></center>

Most Read Articles

Malayalam
English summary
BMW car owners will now be able to use their cars onboard infotainment system to control a GoPro camera.
Story first published: Tuesday, June 24, 2014, 15:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X