സെഗ്മെന്റില്‍ വേഗതയേറിയ ആക്ടിവ്‌ഹൈബ്രിഡ് 7 സീരീസ് നാളെ വിപണിയില്‍

By Santheep

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ബിഎംഡബ്ല്യു ഇന്ത്യയില്‍ ആക്ടിവ്‌ഹൈബ്രിഡ് 7 സീരീസ് മോഡല്‍ ലോഞ്ച് ചെയ്യും. ജൂലൈ 23ന് ഈ വാഹനം വിപണിയിലെത്തുമെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു.

ഈ പതിപ്പ് 7 സീരീസ് മോഡലില്‍ നിന്ന് ഡിസൈന്‍പരമായി ഏറെയൊന്നും വ്യത്യസ്തമായിരിക്കില്ല. ഹൈബ്രിഡ് സാങ്കേതികതയിലാണ് വാഹനം വരുന്നതെന്ന മാറ്റം മാത്രമേ കാണൂ. ഇന്ത്യയിലേക്ക് എത്തിച്ചേരാനിരിക്കുന്ന ഐ8 ഹൈബ്രിഡ് മോഡലിന്റെ വരവിന് മുന്നോടിയായാണ് 7 സീരീസിന്റെ ഹൈബ്രിഡ് മോഡല്‍ എത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

3 ലിറ്റര്‍ ശേഷിയുള്ള ഒരു പെട്രോള്‍ എന്‍ജിനോടൊപ്പം ഇലക്ട്രിക് മോട്ടോര്‍ ചേര്‍ക്കുകയാണ് ബിഎംഡബ്ല്യു ചെയ്യുന്നത്. 350 കുതിരശക്തിയും 450 എന്‍എം ചക്രവീര്യവുമുല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും.

BMW India To Launch 7 Series ActiveHybrid On 24th July

വാഹനത്തിലെ ഇലക്ട്രിക് മോട്ടോര്‍ 55 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 210 എന്‍എം ചക്രവീര്യമാണ് ഈ മോട്ടോര്‍ മാത്രം ഉല്‍പാദിപ്പിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നു.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ എന്‍ജിന് 5.7 സെക്കന്‍ഡ് നേരം മാത്രമേ വേണ്ടൂ. സെഗ്മെന്റില്‍ ഏറ്റവും വേഗതയേറിയ വാഹനമായിരിക്കും 7 സീരീസ് ആക്ടിവ്‌ഹൈബ്രിഡ് എന്നു സാരം.

വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ നിയമങ്ങള്‍ ഇതിനപ്പുറം വേഗതയില്‍ പോകാന്‍ ഒരു വാഹനത്തെയും അനുവദിക്കുന്നില്ല.

ബിഎംഡബ്ല്യു 7 സീരീസ് ആക്ടിവ്‌ഹൈബ്രിഡ് മോഡലിന് പ്രതീക്ഷിക്കുന്ന വില 1,50,00,000 രൂപയാണ്.

ഇന്നത്തെ വീഡിയോ:
രണ്ട് മോഡലുകള്‍ക്കൊപ്പം കണ്‍ട്രോള് പോകാതെ കെന്‍ ബ്ലോക്ക്

റാലി ഡ്രൈവര്‍ കെന്‍ ബ്ലോക്ക് ഈയിടെ ജപ്പാന്‍ സന്ദര്‍ശിക്കുകയുണ്ടായി. പുതിയ ഡ്രൈവിങ് അനുഭവങ്ങള്‍ തേടിയായിരുന്നു യാത്ര എന്നു വേണമെങ്കില്‍ പറയാം. അവിടെ അദ്ദേഹം തന്റെ രണ്ട് പെണ്‍സുഹൃത്തുക്കളെ കണ്ടുമുട്ടുകയുണ്ടായി. പിന്നത്തെ അനുഭവമൊന്നും പറയണ്ട!

<iframe width="600" height="450" src="//www.youtube.com/embed/rMSL4WKT5Uc?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #bmw #ബിഎംഡബ്ല്യു
English summary
German luxury automobile manufacturer will be launching its ActiveHybrid 7-Series car on the 23rd of July, 2014.
Story first published: Tuesday, July 22, 2014, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X