ബിഎംഡബ്ല്യു ഐ8 അടക്കം 4 കാറുകള്‍ ഈ വര്‍ഷം

By Santheep

വില്‍പനയുടെ കാര്യത്തില്‍ ജര്‍മന്‍ ആഡംബര കാര്‍ കമ്പനികളായ ഓഡിക്കും മെഴ്‌സിഡിസ്സിനും ഇടയില്‍ രണ്ടാം സ്ഥാനത്താണ് ബിഎംഡബ്ല്യു വരുന്നത്, ഇന്ത്യയില്‍. തങ്ങള്‍ അര്‍ഹിക്കുന്ന സ്ഥാനം ഇതല്ലെന്ന് ബിമ്മറിന് നന്നായറിയാം. കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തിച്ച് സജീവത വര്‍ധിപ്പിക്കുവാനുള്ള നീക്കം കമ്പനി തുടങ്ങിയിട്ടുണ്ട്. നടപ്പുവര്‍ഷത്തില്‍ മാത്രം ഒമ്പത് വാഹനങ്ങള്‍ (പുതിയ മോഡലുകളും നിലവിലുള്ളവയുടെ പരിഷ്‌കരിച്ച പതിപ്പുകളും) വിപണിയിലെത്തിക്കാന്‍ ബിഎംഡബ്ല്യു നേരത്തെ തീരുമാനമെടുത്തിരുന്നു. ഇവയില്‍ അഞ്ചെണ്ണം ഇതിനകം തന്നെ വിപണിയിലെത്തിക്കഴിഞ്ഞു. ഇനി വരാനുള്ളത് നാല് മോഡലുകളാണ്.

ഇനി വരാനുള്ള വാഹനങ്ങളില്‍ ബിഎംഡബ്ല്യുവിന്റെ വിഖ്യാതമായ ഇലക്ട്രിക് ഹൈബ്രിഡ് ഐ8, എം3 എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ഇക്കണോമിക് ടൈംസിന് ബിഎംഡബ്ല്യു ഇന്ത്യ പ്രസിഡണ്ട് ഫിലിപ്പ് വോണ്‍ സാഹ്ര്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

എം3 സെഡാന്‍, എം4 കൂപെ, എക്‌സ്3 മോഡലിന്റെ പുതിയ പതിപ്പ്, ഐ8 എന്നീ മോഡലുകളാണ് ഇനി വരാനുള്ളത്. ഐ8ന്റെ ലോഞ്ചാണ് ഇന്ത്യ കാത്തിരിക്കുന്നതെന്നു വേണമെങ്കില്‍ പറയാം. 2014 അവസാനത്തിലായിരിക്കും ഈ വാഹനത്തിന്റെ വരവ്.

BMW to launch 4 new models

മിനി ബ്രാന്‍ഡിനു കീഴിലും പുതിയ വാഹനങ്ങള്‍ ഇന്ത്യയിലവതരിപ്പിക്കുമെന്ന് ബിഎംഡബ്ല്യു തലവന്‍ പറയുന്നു.

തങ്ങളുടെ എന്‍ട്രിലെവല്‍ വാഹനങ്ങളില്‍ 1 സീരീസ് നല്ല പ്രകടനമല്ല നടത്തുന്നതെന്ന് ഫിലിപ്പ് വോണ്‍ പറയുന്നു. എക്‌സ്1 മികച്ച നിലയില്‍ വില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ വീഡിയോ:
ഓമല്ലൂരില്‍ എസ്‌കവേറ്റര്‍ ട്രക്കില്‍ കയറുന്ന വിധം

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സൗകര്യങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷെ, ഇന്ത്യയുടെ ഭാഗം തന്നെയാകയാല്‍ മറ്റിടങ്ങളില്‍ സാധാരണമായി കാണുന്നത് കേരളത്തില്‍ ഇടയ്‌ക്കെങ്കിലും കാണേണ്ടതായി വരും. ഇവിടെ പത്തനംതിട്ടയിലെ ഓമല്ലൂരില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ കാണാം. ഒരു എസ്‌കവേറ്റര്‍ ക്രെയിനിന്റെയും മറ്റും സഹായമില്ലാതെ ട്രക്കില്‍ കയറുകയാണ്. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/dbHvMajApvw?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
BMW is launching nine products this calendar year five have already been introduced with four more to come, including the M3 sedan and the i8.
Story first published: Friday, July 25, 2014, 15:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X