ബിഎംഡബ്ല്യൂ 7 സീരീസ് ജൂലൈ 23നെത്തും

ബിഎംഡബ്ല്യുവിന്റെ 7 സീരീസ് ആക്ടിവ്‌ഹൈബ്രിഡ് മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ജൂലൈ 23നെത്തും. ഒരു സാധാരണ എന്‍ജിനോടൊപ്പം ഇലക്ട്രിക് മോട്ടോര്‍ കൂടി ചേര്‍ത്താണ് ആക്ടിവ്‌ഹൈബ്രിഡ് മോഡല്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത്.

ബിഎംഡബ്ല്യുവില്‍ നിന്ന് രാജ്യത്തെത്തുന്ന ആദ്യത്തെ ഹൈബ്രിഡ് കാറാണ് 7 സീരീസ് ആക്ടിവ്‌ഹൈബ്രിഡ്. 3 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 320 കുതിരശക്തിയും 450 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു ഈ ഇരട്ട ടര്‍ബോയുള്ള 6 സിലിണ്ടര്‍ എന്‍ജിന്‍.

BMW To Launch 7 Series ActiveHybrid In India On 23rd July

7 സീരീസ് ആക്ടിവ്‌ഹൈബ്രിഡ് മോഡലിലുള്ള ഇലക്ട്രിക് മോട്ടോര്‍ 55 കുതിരശക്തിയും 210 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ഈ കാര്‍ പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലെത്തുക്കുവാനാണ് ബിഎംഡബ്ല്യുവിന്റെ പദ്ധതി. 1.5 കോടി രൂപ മുതല്‍ 1.8 കോടി രൂപ വരെയായിരിക്കും വിവിധ വേരിയന്റുകളുടെ വില.

രാജ്യത്തെ ആഡംബരക്കാര്‍ വിപണിയില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഡിമാന്‍ഡുണ്ടാവാതിരിക്കാന്‍ കാരണമൊന്നുമില്ല. വോള്യം വിപണിയിലെപ്പോലെ അടിസ്ഥാനസൗകര്യപ്രശ്‌നങ്ങള്‍ അത്രകണ്ട് ഏശാത്ത ഒരു വിഭാഗത്തെയാണ് ലക്ഷ്യം വെക്കുന്നത് എന്നതിനാല്‍ വില്‍പനയില്‍ കുറവൊന്നുമുണ്ടാകില്ല. ബിഎംഡബ്ല്യുവിന്റെ ഐ8 ഇലക്ട്രിക് ഹൈബ്രിഡ് സൂപ്പര്‍കാറും നടപ്പുവര്‍ഷം തന്നെ വിപണിയിലെത്തിയേക്കും.

ഇന്നത്തെ വീഡിയോ
ഹെല്‍മെറ്റില്‍ പാട്ടുകേള്‍ക്കാം, കോളെടുക്കാം!

ഡ്രൈവറുടെ ശ്രദ്ധ റോഡിലേക്കു ചെല്ലാതിരിക്കാന്‍ വേണ്ടതെല്ലാം ഇന്ന് കാറുകള്‍ക്കകത്ത് ഉറപ്പാക്കുന്നുണ്ട് വാഹനനിര്‍മാതാക്കള്‍. പലപ്പോഴും സുരക്ഷിതത്വമെന്നും സുഖസൗകര്യമെന്നും പറഞ്ഞ് കാറുകളില്‍ കൂട്ടിച്ചേര്‍ക്കുന്നവ പലതും ഡ്രൈവറുടെ റോഡിലേക്കുള്ള ശ്രദ്ധയെ കുറയ്ക്കുവാന്‍ മാത്രമുപകരിക്കുന്നവയാണ്. മോട്ടോര്‍സൈക്കിളുകളില്‍ ഇത്തരം സംവിധാനങ്ങള്‍ താരതമ്യേന കുറവാണ്. എന്നാല്‍ ചില കമ്പനികള്‍ മ്യൂസിക് സിസ്റ്റം പോലുള്ള സംവിധാനങ്ങള്‍ ബൈക്കുകളിലും നല്‍കുവാന്‍ ശ്രദ്ധിക്കുന്നുണ്ട്.

<iframe width="600" height="450" src="//www.youtube.com/embed/jpeGOqFIcOc?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
BMW will be launching its 7-Series ActiveHybrid in India on 23rd July, 2014.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X