ബിഎംഡബ്ല്യു എം3, എം4 ഇന്ത്യയില്‍ നവംബര്‍ 26ന്

By Santheep

ബിഎംഡബ്ല്യു എം3, എം4 കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ നവംബര്‍ 26ന് ലോഞ്ച് ചെയ്യുമെന്ന് പ്രഖ്യാപനം. രാജ്യത്തെ തങ്ങളുടെ പെര്‍ഫോമന്‍സ് വിഭാഗത്തിന്റെ സാന്നിധ്യം കൂടുതല്‍ കരുത്തുറ്റതാക്കുകയാണ് പുതിയ വാഹനങ്ങളെ കൊണ്ടുവരുന്നതിലൂടെ ബിഎംഡബ്ല്യു ഉദ്ദേശിക്കുന്നത്.

3.0 ലിറ്റര്‍ ശേഷിയുള്ള ബിഎംഡബ്ല്യു എന്‍ജിനുകളാണ് എം3യിലും എം4ലും ഘടിപ്പിച്ചിട്ടുള്ളത്. രണ്ട് കാറുകള്‍ക്കും ഈ എന്‍ജിന്‍ സമാന സവിശേഷതകളോടെത്തന്നെ നിലനിര്‍ത്തിയിരിക്കുന്നു.

ഇന്ത്യയില്‍ ഇവയില്‍ 7 സ്പീഡ് എം ഡബിള്‍ ക്ലച്ച് ഗിയര്‍ബോക്‌സാണ് ചേര്‍ത്തിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തും ബിമ്മര്‍ ഈ എം ബാഡ്ജ് വാഹനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും അവ ഇന്ത്യയിലെത്തില്ലെന്നാണ് മനസ്സിലാക്കാനാവുന്നത്.

ഈ എന്‍ജിന്‍550 എന്‍എം ചക്രവീര്യമാണ് ഉല്‍പാദിപ്പിക്കുക. 425 കുതിരകളുടെ കരുത്ത് എന്‍ജിനുണ്ട്. വേഗത ഇന്ത്യയിലെ മാനദണ്ഡമനുസരിച്ച് മണിക്കൂറില്‍ പരമാവധി 250 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാവുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 4.1 സെക്കന്‍ഡ് മാത്രമേ വേണ്ടൂ ഈ വാഹനങ്ങള്‍ക്ക്.

എം3, എം4 മോഡലുകള്‍ മൂന്ന് മോഡുകളില്‍ ഓടിക്കാവുന്നതാണ്. കംഫര്‍ട്ട്, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ് എന്നിങ്ങനെ. ബിമ്മഫിന്റെ അഡാപ്റ്റീവ് എം സസ്‌പെന്‍ഷനാണ് ഇവയിലുള്ളത്. സ്വര്‍ണനിറം പൂശിയ കാലിപ്പറുകളോടു കൂടിയ കാര്‍ബണ്‍ സെറാമിക് ബ്രേക്കുകള്‍ ഓപ്ഷനലായി നല്‍കുന്നുണ്ട്.

BMW To Launch M3 and M4 2

ബിഎംഡബ്ല്യു എം
'എം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 'മോട്ടോര്‍സ്‌പോര്‍ട്' എന്നാണ്. കമ്പനിയുടെ റേസിങ് പ്രോഗ്രാമിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് ഈ ബാഡ്ജ്. 60കളിലും 70കളിലും ഈ ബാഡ്ജില്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ റേസ് ട്രാക്കുകളില്‍ വന്‍ വിജയമായി മാറി. പില്‍ക്കാലത്ത് ബിഎംഡബ്ല്യുവിന്റെ പ്രകടനശേഷിയേറിയ വാഹനങ്ങള്‍ എം ബാഡ്ജ് പേറി വിപണിയിലെത്താന്‍ തുടങ്ങി.

എല്ലാ എം ബാഡ്ജ് വാഹനങ്ങളും നര്‍ബര്‍ഗ്രിം റേസിങ് സര്‍ക്യൂട്ടില്‍ ടെസ്റ്റ് ചെയ്തതിനു ശേഷമാണ് ഉപഭോക്താവിന്റെ പക്കലെത്തുക. സാധാരണ ബിഎംഡബ്ല്യു വാഹനങ്ങളുടെ എന്‍ജിന്‍, സസ്‌പെന്‍ഷന്‍, ട്രാന്‍സ്മിഷന്‍, ഇന്റീരിയറിലെയും എക്സ്റ്റീരിയറിലെയും സൗന്ദര്യ സവിശേഷതകള്‍ തുടങ്ങിയവയില്‍ ഗൗരവപ്പെട്ട മാറ്റങ്ങള്‍ വരുത്തിയാണ് എം ബാഡ്ജിനെ വ്യത്യസ്ത നിര്‍മിതിയാക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #bmw #ബിഎംഡബ്ല്യു
English summary
BMW has announced that it will be launching its M3 and M4 vehicles in India on the 26th of November, 2014.
Story first published: Thursday, October 23, 2014, 16:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X