ബിഎംഡബ്ല്യു എക്‌സ്3യുടെ ലോഞ്ച് തിയ്യതി വെളിപ്പെട്ടു

By Santheep

ബിഎംഡബ്ല്യൂ എക്‌സ്3 മോഡലിന്റെ പുതുക്കിയ പതിപ്പിന്റെ ലോഞ്ച് തിയ്യതി വെളിപ്പെട്ടു. ഓഗസ്റ്റ് 28നാണ് ഈ വാഹനം ഇന്ത്യന്‍ തീരത്തിറങ്ങുക. എക്‌സ്റ്റീരിയറിലും ഇന്റീരിയറിലും വരുത്തുന്ന ഡിസൈന്‍പരമായ മാറ്റങ്ങളാണ് ഈ പുതുക്കലിന്റെ പ്രത്യേകത. എന്‍ജിന്‍ സവിശേഷതകളില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാവില്ല.

2014 ആദ്യത്തില്‍ നടന്ന ജനീവ മോട്ടോര്‍ഷോയിലാണ് എക്‌സ്3യുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയില്‍ ചെന്നൈ പ്ലാന്റിലായിരിക്കും എക്‌സ്3യുടെ അസംബ്ലിങ് ജോലികള്‍ നടക്കുക.

ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് വാഹനത്തിന്. മുന്‍ പതിപ്പിനെ അപേക്ഷിച്ച് വലിപ്പമേറിയ ഹെഡ്‌ലാമ്പുകളാണ് ഈ എസ്‌യുവിക്ക് ഇപ്പോഴുള്ളത്. ഫ്രണ്ട് ഗ്രില്ലിന്റെ ഡിസൈനിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

BMW To Launch Refreshed X3 On 28th August

ഇന്റീരിയറില്‍ അപ്‌ഹോള്‍സ്റ്ററി അടക്കമുള്ളവയ്ക്ക് മാറ്റമുണ്ടാകും. നിലവിലുള്ളതിനെക്കാള്‍ മികവുറ്റ എന്‍ജിനാണ് യൂറോപ്പില്‍ പുറത്തിറക്കിയ എക്‌സ്3 2015 പതിപ്പിലുള്ളത്. 2 ലിറ്ററിന്റെ ഈ എന്‍ജിന്‍ 190 പിഎസ് കരുത്തും 400 എന്‍എം ചക്രവീര്യവും നല്‍കുന്നു. താരതമ്യേന കൂടിയ ഇന്ധനക്ഷമതയും ഈ എന്‍ജിനുണ്ട്.

ഓഡി ക്യു5, ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2, മെഴ്‌സിഡിസ് എംഎല്‍ക്ലാസ്, വോള്‍വോ എക്‌സ്‌സി60 എന്നീ വാഹനങ്ങളുമായാണ് ബിഎംഡബ്ല്യു എക്‌സ്3 മോഡല്‍ വിപണിയില്‍ മത്സരിക്കേണ്ടത്. വില 43 ലക്ഷത്തിനും 55 ലക്ഷത്തിനും ഇടയില്‍ വരും.

Most Read Articles

Malayalam
English summary
Bmw will now launch a refreshed variant of the X3 on 28th August.
Story first published: Wednesday, August 13, 2014, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X