ബിഎംഡബ്ല്യു എം6 ഗ്രാന്‍ കൂപെ ലോഞ്ച് ചെയ്തു

ബിഎംഡബ്ല്യു എം6 ഗ്രാന്‍ കൂപെ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 1,75,40,000 രൂപയാണ് വാഹനത്തിന് വില. ഈ കാര്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ബിഎംഡബ്ല്യു ചെയ്യുന്നത്.

അംബാസ്സഡർ കാർ മോഡിഫൈ ചെയ്യുന്നതിൽ പങ്കാളിയാകാം

കൂടുതല്‍ വിശദാംശങ്ങളും ചിത്രങ്ങളും ചുവടെ കാണാം.

ബിഎംഡബ്ല്യു എം6 ഗ്രാന്‍ കൂപെ ലോഞ്ച് ചെയ്തു

4.4 ലിറ്റര്‍ ശേഷിയുള്ള, ട്വിന്‍പവര്‍ ടര്‍ബോ ഘടിപ്പിച്ച വി8 എന്‍ജിനാണ് എം6 ഗ്രാന്‍ കൂപെയുടെ കരുത്ത്.

ബിഎംഡബ്ല്യു എം6 ഗ്രാന്‍ കൂപെ ലോഞ്ച് ചെയ്തു

560 കുതിരകളുടെ കരുത്തും 680 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു. മണിക്കൂറില്‍ 250 കിലോമീറ്റര്‍ (ഇന്ത്യന്‍ ചട്ടങ്ങള്‍ പ്രകാരം 250 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന പരിധി) വേഗത പിടിക്കാന്‍ എം6 എന്‍ജിന് സാധിക്കും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കണ്ടെത്താന്‍ വെറും 4.2 സെക്കന്‍ഡാണ് ഈ വാഹനം എടുക്കുക.

ബിഎംഡബ്ല്യു എം6 ഗ്രാന്‍ കൂപെ ലോഞ്ച് ചെയ്തു

എം6 ഗ്രാന്‍ കൂപെ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച് മാത്രമേ വിപണിയില്‍ ലഭ്യമാകൂ. ബ്ലാക് സഫയര്‍, സില്‍വര്‍‌സ്റ്റോണ്‍, സ്‌പേസ് ഗ്രേ, സാന്‍ മരിനോ ബ്ലൂ, സാഖിര്‍ ഓറഞ്ച്, ഹവാന, സിംഗപ്പൂര്‍ ഗ്രേ, ഇംപീരിയല്‍ ബ്ലൂ എന്നീ മെറ്റാലിക് നിറങ്ങളില്‍ എം6 ലഭിക്കും. നോണ്‍ മെറ്റാലിക്കില്‍ ആല്‍ഫൈന്‍ വൈറ്റ് നിറം ലഭ്യമാണ്.

ബിഎംഡബ്ല്യു എം6 ഗ്രാന്‍ കൂപെ ലോഞ്ച് ചെയ്തു

സിഎഫ്ആര്‍പി റൂഫോടുകൂടിയാണ് എം6 ഗ്രാന്‍ കൂപെ വരുന്നത്. കാര്‍ബണ്‍ ഫൈബര്‍ റീഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് ഉപയോഗിച്ചു നിര്‍മിച്ചതാണിത്. സാധാരണ ഗ്ലാസ് ഉപയോഗിച്ചു നിര്‍മിക്കുന്ന സണ്‍റൂഫുകളെക്കാള്‍ ഭാരക്കുറവും കൂടിയ ഉറപ്പും പ്രദാനം ചെയ്യാന്‍ ഇതിനു സാധിക്കും.

ബിഎംഡബ്ല്യു എം6 ഗ്രാന്‍ കൂപെ ലോഞ്ച് ചെയ്തു

സാധാരണ കൂപെ മോഡലുകളെക്കാള്‍ ഉയര്‍ന്ന ഇന്റീരിയര്‍ സ്‌പേസ് എം6 ഗ്രാന്‍ കൂപെക്കുണ്ട്.

Most Read Articles

Malayalam
English summary
BMW have launched their M6 Gran Coupe in India on the 3rd of April, 2014.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X