നഗരങ്ങള്‍ക്കായി പുതിയ കാസ്‌ട്രോള്‍ ഓയില്‍

By Santheep

ലോകത്തിലെ പ്രമുഖ എന്‍ജിന്‍ ഓയില്‍ നിര്‍മാണ കമ്പനികളിലൊന്നായ കാസ്‌ട്രോള്‍ പുതിയ എന്‍ജിനോയില്‍ വിപണിയില്‍ അവതരിപ്പിച്ചു. നഗരങ്ങളിലോടുന്ന വാഹനങ്ങള്‍ക്ക് ഏറെ അനുയോജ്യമായതാണ് ഈ ഓയിലെന്ന് കാസ്‌ട്രോള്‍ അവകാശപ്പെടുന്നു.

സിറ്റി ട്രാഫിക്കില്‍ നിരന്തരമായി വാഹനം നിറുത്തിയും സ്റ്റാര്‍ട്ട് ചെയ്തും ഓടിക്കേണ്ടി വരുമ്പോള്‍ എന്‍ജിനുണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുവാന്‍ പുതിയ എന്‍ജിനോയിലിനു സാധിക്കുമെന്ന് കാസ്‌ട്രോള്‍ പറയുന്നു.

Castrol Launches New Engine Oil Designed For City Use

കാസ്‌ട്രോളിന്റെ ഗവേഷണഫലമായി ഉരുത്തിരിഞ്ഞ ഈ ഓയില്‍ എന്‍ജിന്റെ ചലിക്കുന്ന ഭാഗങ്ങളില്‍ അടരുകള്‍ തീര്‍ത്ത് സംരക്ഷണവലയം സൃഷ്ടിക്കുന്നു. ഓയിലിന്റെ ലെയറുകള്‍ ഒരു പ്രത്യേക കാലാവധി വരെയാണ് നില്‍ക്കുകയെങ്കിലും ഓരോന്നും അടരുന്ന സന്ദര്‍ഭത്തില്‍ തന്നെ പുതിയ ലെയറുകല്‍ രൂപപ്പെടുന്നു. ഇക്കാരണത്താല്‍ തന്നെ ദീര്‍ഘകാല സംരക്ഷണം ഉറപ്പാക്കപ്പെടുന്നു.

പുതിയ എന്‍ജിനോയില്‍ വികസിപ്പിച്ചെടുക്കുന്നതിനായി കാസ്‌ട്രോളിന്റെ ശാസ്ത്രജ്ഞര്‍ ആയിരക്കണക്കിനു മണിക്കൂറുകള്‍ പണിയെടുത്തതായി കാസ്‌ട്രോള്‍ ഇന്ത്യ മാര്‍ക്കറ്റിങ് വൈസ് പ്രസിഡണ്ട് സോമ ഘോഷ് പറയുന്നു. ട്രാഫിക്കുകളില്‍ എന്‍ജിന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച നിരവധി പ്രതികരണങ്ങളാണ് പുതിയ എന്‍ജിനോയില്‍ വികസിപ്പിക്കുന്നതിന് കാസ്‌ട്രോളിനെ പ്രചോദിപ്പിച്ചത്.

Most Read Articles

Malayalam
English summary
Castrol, one of the world's biggest oil manufacturers, have come up with a solution for this. Their result, Castrol Magnatec Start-Stop.
Story first published: Monday, July 7, 2014, 11:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X