വാഹന ആളോഹരി നിരക്കില്‍ ചണ്ഡിഗഡ് മുന്നില്‍

By Santheep

രാജ്യത്തെ നഗരങ്ങളിലെ ആളോഹരി വാഹനനിരക്ക് പരിശോധിക്കുമ്പോള്‍ ഏറ്റവും മുന്നില്‍ പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായ ചണ്ഡിഗഢ് ആണെന്ന് റിപ്പോര്‍ട്ട്. നഗരത്തിലെ ജനസംഖ്യ 12 ലക്ഷമാണ്. രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 10.5 ലക്ഷവും!

ഇത്രയും വാഹനങ്ങളില്‍ അഞ്ചു ലക്ഷത്തോളം ഫോര്‍ വീലറുകളാണെന്ന് കണക്കുകള്‍ പറയുന്നു. ബാക്കിയുള്ളവ ഇരുചക്രവാഹനങ്ങളും. അമ്പതു വര്‍ഷം മുമ്പ് വെറും 1000 വാഹനങ്ങളാണ് ഈ നഗരത്തിലുണ്ടായിരുന്നതെന്ന കൗതുകമുണര്‍ത്തുന്ന വിവരവും റെക്കോഡുകളില്‍ നിന്ന് മനസ്സിലാക്കാനാവുന്നു.

Chandigarh Has Most Vehicles Per Head Than Any Other Indian City

ഓരോ വര്‍ഷവും 50,000 വാഹനങ്ങള്‍ വീതം നഗരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. ഇത് ഓരോ വര്‍ഷെ ചെല്ലുന്തോറും കൂടി വരികയാണെന്നും വ്യക്തമാകുന്നു. 2013ല്‍ മൊത്തം രജിസ്റ്റര്‍ ചെയ്തത് 45,113 വാഹനങ്ങളായിരുന്നു.

വാഹനങ്ങളുടെ എണ്ണം മറ്റു നഗരങ്ങളെ അപേക്ഷിച്ച് കൂടുവാനുള്ള കാരണം വളരെ ലളിതമാണ്. നഗരത്തിലെ ജനങ്ങളുടെ വര്‍ധിച്ച ക്രയശേഷി തന്നെയാണത്. മറ്റു നിരവധി ഘടകങ്ങളും കൂടെ പരിഗമിക്കേണ്ടതായുണ്ട്. അവയില്‍ പ്രധാനപ്പെട്ട കാര്യം കുറഞ്ഞ രജിസ്‌ട്രേഷന്‍ ചാര്‍ജാണ്. ട്രാന്‍സ്ഫര്‍ ഫീസും താരതമ്യേന കുറവാണിവിടെ.

വാഹനസാന്ദ്രത കൂടുന്നത് നഗരത്തില്‍ അനുബന്ധപ്രശ്‌നങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. നിരന്തരമായ ട്രാഫിക് ജാമുകള്‍ ഈ നഗരത്തില്‍ പതിവാണ്. ആക്‌സിഡണ്ടുകളുടെ കാര്യത്തിലും മുന്‍നിരയിലാണിവിടം.

വാഹനത്തിരക്ക് കുറയ്ക്കുവാനുള്ള ചില നീക്കങ്ങള്‍ നഗരപാലകര്‍ നടത്തുന്നുണ്ട്. പാര്‍ക്കിങ് ഫീസ് ഉയര്‍ത്തലാണ് ഇവയിലൊന്ന്. ചില ബിസിനസ് കേന്ദ്രങ്ങളില്‍ ട്രാഫിക് ഫ്രീ സോണുകളായി പ്രഖ്യാപിക്കാനും നീക്കമുണ്ട്.

Most Read Articles

Malayalam
English summary
Chandigarh, the joint capital city of Punjab and Haryana has the title of having the highest number of vehicles per person compared to other Indian cities.
Story first published: Wednesday, June 18, 2014, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X