ഷെവര്‍ലെ സെയ്ല്‍ യുവയ്ക്കും പരിമിത പതിപ്പ്

By Santheep

ഷെവര്‍ലെ സെയ്ല്‍ യുവ ഹാച്ച്ബാക്കിന്റെ പരിമിത പതിപ്പ് പുറത്തിറങ്ങി. സെയ്ല്‍ സെഡാനിന്റെ ഹാച്ച്ചബാക്ക് മോഡലാണ് യുവ. ഇന്ത്യന്‍ വിപണിയിലിറങ്ങിയതിനു ശേഷം ഇന്നുവരെ കാര്യമായ ചലനങ്ങളൊന്നും ഈ വാഹനത്തിനുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ഷെവര്‍ലെ ആത്മവിശ്വാസത്തില്‍ തന്നെയാണ്.

സാമ്പത്തികവര്‍ഷാവസാനത്തിലെ വില്‍പനയെ ഉദ്ദേശിച്ചാണ് യുവയില്‍ പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുന്നതെന്നൂഹിക്കാം.

സെയ്ല്‍ സെഡാന്‍ പതിപ്പിന് ലഭിച്ചിട്ടുള്ളതിന് സമാനമായ അധിക സവിശേഷതകള്‍ തന്നെയാണ് ഈ വാഹനത്തിലും ഘടിപ്പിച്ചിരിക്കുന്നത്. റൂഫില്‍ റെയിലുകള്‍ ഘടിപ്പിച്ചിരിക്കുന്നത് സെഡാനില്‍ കാണില്ല. സെഡാന്‍ പതിപ്പില്‍ നല്‍കിയിട്ടുള്ള റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍ ഈ യുവ ഹാച്ച്ബാക്കിലില്ലെന്നതും ശ്രദ്ധിക്കണം.

Chevrolet Sail U-VA Limited Edition

ലിമിറ്റഡ് എഡിഷന്‍ യുവയിലെ സവിശേഷതകള്‍

  • ലിമിറ്റഡ് എഡിഷന്‍ ബോഡ് ഡികാലുകള്‍
  • ലിമിറ്റഡ് എഡിഷന്‍ ബാഡ്ജ് ബൂട്ട്‌ലിഡില്‍
  • ലിമിറ്റഡ് എഡിഷന്‍ സീറ്റ് കവറുകള്‍
  • സെയ്ല്‍ ബാഡ്‌ജോടുകൂടിയ സില്‍ പ്ലേറ്റുകള്‍
  • ഡക്ക് ലിഡില്‍ ക്രോമിയം പൂശിയിരിക്കുന്നു.
  • റൂഫ് റെയിലുകള്‍
  • ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ഘടിപ്പിച്ച റിയര്‍വ്യൂ മിറര്‍
  • ലിമിറ്റഡ് എഡിഷന്‍ കുഷന്‍ പില്ലോകള്‍

യുവ ഹാച്ച്ബാക്ക് ലിമിറ്റഡ് എഡിഷന്‍ 28,000ത്തിന്റെ നേട്ടമുണ്ടാക്കും ഉപഭോക്താവിനെന്നാണ് കമ്പനി പറയുന്നത്. 14,300 രൂപയുടെ അധിക ആക്‌സസറികളുണ്ടെന്നും ഷെവര്‍ലെ ചൂണ്ടിക്കാട്ടുന്നു.

സെയ്ല്‍ യുവി ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ വില തുടങ്ങുന്നത് 4.44 ലക്ഷത്തിലാണ്.

Most Read Articles

Malayalam
കൂടുതല്‍... #chevrolet #ഷെവര്‍ലെ
English summary
The Limited Edition Sail U-VA hatchback gets similar accessories as the sedan, except for the reverse parking sensor. In its place, the Limited Edition hatchback gets roof mounted rails.
Story first published: Wednesday, February 19, 2014, 18:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X