ചൈനക്കാര്‍ ടര്‍ബോ ചാര്‍ജറിനായി ദാഹിക്കുന്നുവെന്ന് പഠനം

By Santheep

ചൈനീസ് ഉപഭോക്താക്കള്‍ ടര്‍ബോചാര്‍ജറുകള്‍ക്കായി ദാഹിക്കുന്നുവെന്ന് പഠനം. 2013ലെ കണക്കുകള്‍ പ്രകാരം ചൈനയിലെ മൊത്തം വാഹനങ്ങളില്‍ 13 ശതമാനത്തില്‍ മാത്രമാണ് ടര്‍ബോചാര്‍ജറുകളുള്ളത്. എന്നാല്‍, ഈ സ്ഥിതിയില്‍ കാര്യമായ മാറ്റം വരാന്‍ പോകുകയാണെന്നാണ് കണ്ടെത്തല്‍. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ചൈനയിലെ ടര്‍ബോ കാര്‍ ഉപയോഗം 23 ശതമാനത്തിലെത്തും.

പ്രമുഖ ടര്‍ബോചാര്‍ജര്‍ നിര്‍മാതാവായ ഹണിവെല്‍ നടത്തിയ പഠനത്തിലാണ് ഈ സംഗതി വെളിപ്പെട്ടുവന്നത്. ഓണ്‍ലൈനായി നടത്തിയ ഒരു സര്‍വേ വഴിയാണ് ഹണിവെല്‍ ഇക്കാര്യം പഠിച്ചത്.

ചൈനയിലെ മൂന്നിലൊന്ന് ഉപഭോക്താക്കള്‍ അവരുടെ നിലവിലെ കാറുകളുടെ എന്‍ജിന്‍ സാങ്കേതികതയില്‍ അതൃപ്തരാണെന്ന് പഠനം കണ്ടെത്തുന്നു. ഇന്ധനക്ഷമത, പ്രകടനശേഷി എന്നിവയുടെ കാര്യത്തിലാണ് ചൈനയിലെ ഉപഭോക്താക്കള്‍ അതൃപ്തരായിരിക്കുന്നത്. ടര്‍ബോചാര്‍ജറുകള്‍ എന്‍ജിനുകളില്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

Chinese car owners vote for turbocharging

സര്‍വേയില്‍ പങ്കെടുത്തവരില്‍ 80 ശതമാനം പേരും മൈലേജിനെക്കുറിച്ചുള്ള ആശങ്ക പുലര്‍ത്തുന്നവരായിരുന്നു. 30 ശതമാനത്തോളം പേര്‍ക്ക് ഇന്ധനക്ഷമതയും പ്രകടനശേഷിയുമുള്ള എന്‍ജിനുകളോടാണ് താല്‍പര്യമെന്നും പഠനം പറയുന്നു.

ചൈനീസ് വിപണി കൂടുതലുയരങ്ങളിലേക്ക് സഞ്ചരിക്കുന്നതിന്റെ അടയാളങ്ങളാണ് സര്‍വേയില്‍ പ്രതിഫലിച്ചതെന്ന് ഹണിവെല്‍ ട്രാന്‍സ്‌പോര്‍ടേഷന്‍ സിസ്റ്റംസ് തലവന്‍ (ഇന്ത്യ, ചൈന) ചേവിഡ് പാജ ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ വീഡിയോ:
ഓമല്ലൂരില്‍ എസ്‌കവേറ്റര്‍ ട്രക്കില്‍ കയറുന്ന വിധം

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സൗകര്യങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷെ, ഇന്ത്യയുടെ ഭാഗം തന്നെയാകയാല്‍ മറ്റിടങ്ങളില്‍ സാധാരണമായി കാണുന്നത് കേരളത്തില്‍ ഇടയ്‌ക്കെങ്കിലും കാണേണ്ടതായി വരും. ഇവിടെ പത്തനംതിട്ടയിലെ ഓമല്ലൂരില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ കാണാം. ഒരു എസ്‌കവേറ്റര്‍ ക്രെയിനിന്റെയും മറ്റും സഹായമില്ലാതെ ട്രക്കില്‍ കയറുകയാണ്. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/dbHvMajApvw?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
Chinese car buyers are plumping for turbocharging as a route for achieving improved fuel efficiency as well as either maintaining the same or offering improved power.
Story first published: Friday, July 25, 2014, 17:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X