കാറിന് സിഗരറ്റിനെക്കാള്‍ കൂടിയ നികുതിയുള്ള ഇന്ത്യ

By Santheep

സിഗരറ്റുപോലെ ആരോഗ്യത്തിന് ഹാനികരമായ എന്തോ ഒന്നാണ് കാറുകളും എന്ന് ഇന്ത്യാ സര്‍ക്കാര്‍ ധരിച്ചുവെച്ചിരിക്കുന്നു എന്നാണ് ഹോണ്ട ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡണ്ട് ഒരല്‍പം തമാശ കലര്‍ത്തി പറയുന്നത്. ജ്ഞാനേശ്വറിന്റെ 'ആരോപണ'ത്തില്‍ കാര്യമില്ലാതില്ല. സിഗരറ്റിന് രാജ്യത്ത് ഈടാക്കുന്നതിനെക്കാള്‍ ഉയര്‍ന്ന നികുതിയാണ് കാറുകള്‍ക്ക് സര്‍ക്കാര്‍ ഈടാക്കുന്നത്. കാറുകള്‍ അത്രയേറെ അപകടകാരകളാണോ എന്നാണ് ചോദ്യം.

എക്‌സൈസ് ഡ്യൂട്ടി, സിഎസ്ടി, കലാമിറ്റി ടാക്‌സ്, എഡ്യുക്കേഷന്‍ ടാക്‌സ്, വാറ്റ്, റോഡ് ടാക്‌സ് എന്നിങ്ങനെ നൂറു പേരുകളിട്ട് സര്‍ക്കാര്‍ ചുങ്കം പിരിക്കുന്നു. ഇത് രാജ്യത്തെ കാര്‍ വില്‍പനയെ ഗുരുതരമായി ബാധിക്കുന്നുവെന്നാണ് ജ്ഞാനേശ്വര്‍ ചൂണ്ടിക്കാട്ടുന്നത്.

Cigarettes Taxed Lesser Than Cars In India

ഈ പറഞ്ഞ നികുതികളെല്ലാം കൂടി അടച്ചുവരുന്നതോടെ കാറിന്റെ വില 50 ശതമാനം മുതല്‍ 70 ശതമാനം വരെയാണ് ഉയരുന്നത്.

ജ്ഞാനേസ്വര്‍ സംഗതിയെ ഉദാഹരിക്കുന്നത് ഇപ്രകാരമാണ്. പ്ലാന്റില്‍ നിന്നും പുറത്തുവരുന്ന ഒരു കാര്‍ നിര്‍മാണച്ചെലവും ലാഭവും കൂട്ടി 100 രൂപയ്ക്ക് വില്‍ക്കാമെന്നിരിക്കട്ടെ. ഇതോടൊപ്പം സര്‍ക്കാര്‍ ടാക്‌സുകള്‍ കൂടി ചേരുന്നതോടെ വില 150 മുതല്‍ 175 രൂപ വരെയാകുന്നു. ഈ ഭാരം ചെല്ലുന്നത് ഉപഭോക്താവിലേക്കാണെന്നും ജ്ഞാനേസ്വര്‍ സിംഗ് ചൂണ്ടിക്കാട്ടുന്നു.

ഇതോടൊപ്പം ഗതാഗതച്ചെലവുകള്‍, ഡീലര്‍മാരുടെ മാര്‍ജിന്‍, തുടങ്ങിയവയും കണക്കാക്കണം. ഓരോ സംസ്ഥാനവും ഓരോ രീതിയിലാണ് നികുതി കണക്കാക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ വാറ്റ് ഈടാക്കുന്നത് 12.5 ശതമാനം നിരക്കിലാണെങ്കില്‍ മറ്റി ചിലയിടത്ത് ഇത് 14.5 ശതമാനമാണ്.

റോഡ് ടാക്‌സാണെങ്കില്‍ ഒരിടത്ത് നാല് ശതമാനമാണെങ്കില്‍ മറ്റൊരിടത്ത് 16 ശതമാനമായിരിക്കും.

കാര്യങ്ങള്‍ക്ക് ഒരല്‍പം ഏകീകൃത സ്വഭാവമുണ്ടായിരുന്നാല്‍ കച്ചവടം കുറെക്കൂടി എളുപ്പമാകുമെന്നാണ് ജ്ഞാനേസ്വര്‍ സിങ് സൂചിപ്പിക്കുന്നത്. എന്നാല്‍, ഇതത്ര എളുപ്പമല്ലെന്നും അദ്ദേഹത്തിനറിയാം.

Most Read Articles

Malayalam
കൂടുതല്‍... #honda #ഹോണ്ട
English summary
In India, it is expensive to buy a vehicle owing to the taxes that are levied on the vehicle.
Story first published: Saturday, May 10, 2014, 17:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X