ലണ്ടനില്‍ നിന്ന് ഇറ്റലിയിലേക്ക് ജോന്‍ ഹണ്ട് നടത്തിയ കാര്‍ ഹണ്ട്

By Santheep

ബ്രിട്ടിഷ് റിയലെസ്റ്റേറ്റ് മുതലാളിയായ ജോന്‍ ഹണ്ട് ഒരു കാര്‍ ഭ്രാന്തനാണ്. കാറുകള്‍ ശേഖരിച്ചുവെക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന വിനോദം. ഫെരാരി കാറുകളോട് ജോന്‍ ഹണ്ടിനുള്ള പ്രത്യേക താല്‍പര്യം പ്രശസ്തമാണ്. കഴിഞ്ഞ ദിവസം താന്‍ വാങ്ങിയ ലാഫെരാരി കാര്‍ ഏറ്റുവാങ്ങാന്‍ ലണ്ടനില്‍ നിന്ന് ഇറ്റലിവരെ ജോന്‍ ഡ്രൈവ് ചെയ്യുകയുണ്ടായി. തന്റെ പക്കലുള്ള നാല് ഫെരാരി കാറുകളുമെടുത്താണ് ലാഫെരാരിയെ ഗാരേജിലേക്കാനയിക്കാന്‍ ജോന്‍ പോയത്.

ഫെരാരി ജിടിഒ, ഫെരാരി എഫ്40, ഫെരാരി എഫ്50, ഫെരാരി എന്‍സോ എന്നീ കാറുകളുമെടുത്താണ് ഇറ്റലിയിലെ ഫെരാരി ആസ്ഥാനത്തേക്ക് ജോന്‍ നീങ്ങിയത്. ലാഫെരാരി ഹൈപ്പര്‍കാര്‍ തീര്‍ച്ചയായും ഇത്തരമൊരു വരവേല്‍പ് അര്‍ഹിക്കുന്നുണ്ട്. ജോന്‍ ഹണ്ട് നടത്തിയ കാര്‍ ഹണ്ടിന്റെ ചിത്രങ്ങളും വീഡിയോയും താഴെ കാണാം.

ലണ്ടനില്‍ നിന്ന് ഇറ്റലിയിലേക്ക് ജോണ്‍ ഹണ്ട് നടത്തിയ കാര്‍ ഹണ്ട്

ചിത്രങ്ങളിലൂടെ നീങ്ങുക

ലണ്ടനില്‍ നിന്ന് ഇറ്റലിയിലേക്ക് ജോണ്‍ ഹണ്ട് നടത്തിയ കാര്‍ ഹണ്ട്

തന്റെ രണ്ട് കുട്ടികളെയും കൂട്ടുകാരെയും കൂട്ടിയാണ് ജോണ്‍ ഹണ്ട് ലാഫെരാരി കാറിനെ ഏറ്റുവാങ്ങാന്‍ ഇറ്റലിയിലെ ഫെരാരി ആസ്ഥാനത്തേക്ക് യാത്ര തിരിച്ചത്. ഗാരേജിലുള്ള എല്ലാ കാറുകളും യാത്രയില്‍ ഹണ്ടിനൊപ്പമുണ്ടായിരുന്നു.

ലണ്ടനില്‍ നിന്ന് ഇറ്റലിയിലേക്ക് ജോണ്‍ ഹണ്ട് നടത്തിയ കാര്‍ ഹണ്ട്

തന്നെ സംബന്ധിച്ചിടത്തോളം ഫെരാരി കാറുകളാണ് ഏറ്റവും കിടിലനായ സ്‌പോര്‍ട്‌സ് കാറുകളെന്ന് ജോണ്‍ ഹണ്ട് അഭിപ്രായപ്പെടുന്നു. തന്റെ പക്കലുള്ള ഓരോ ഫെരാരി കാറും ഡ്രൈവ് ചെയ്യുമ്പോള്‍ കിട്ടുന്ന വ്യത്യസ്ത അനുഭൂതികള്‍ താന്‍ ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

ലണ്ടനില്‍ നിന്ന് ഇറ്റലിയിലേക്ക് ജോണ്‍ ഹണ്ട് നടത്തിയ കാര്‍ ഹണ്ട്

ഫെരാരി എന്‍സോയാണ് ഇക്കൂട്ടത്തില്‍ ജോണ്‍ ഹണ്ട് ഏറെ ഡ്രൈവ് ചെയ്തിട്ടുള്ള കാര്‍. ഏതാണ്ട് 60,000 കിലോമീറ്റര്‍ ദൂരം പിന്നിട്ടിട്ടുണ്ട് ജോണിന്റെ എന്‍സോ ഇന്നുവരെ.

ലണ്ടനില്‍ നിന്ന് ഇറ്റലിയിലേക്ക് ജോണ്‍ ഹണ്ട് നടത്തിയ കാര്‍ ഹണ്ട്

ആകെ 499 പതിപ്പുകള്‍ മാത്രമാണ് ലാഫെരാരി എന്ന എഡിഷന്‍ വാഹനത്തിനുള്ളത്.

ലണ്ടനില്‍ നിന്ന് ഇറ്റലിയിലേക്ക് ജോണ്‍ ഹണ്ട് നടത്തിയ കാര്‍ ഹണ്ട്

ലാഫെരാരിക്ക് കൂടുതല്‍ കുതിരശക്തി പകരുന്ന ഒരു എന്‍ജിന്‍ ഘടിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് ഫെരാരി ഇപ്പോഴുള്ളത്. വാഹനത്തിന്റെ ഭാരം ഗണ്യമായി കുറച്ചുകൊണ്ടു വരികയും ചെയ്യും. ഈ മോഡല്‍ പത്തോ ഇരുപതോ എണ്ണം മാത്രമേ ഫെരാരി പുറത്തിറക്കുകയുള്ളൂ.

ലണ്ടനില്‍ നിന്ന് ഇറ്റലിയിലേക്ക് ജോണ്‍ ഹണ്ട് നടത്തിയ കാര്‍ ഹണ്ട്

ഇത്തരം വാഹനങ്ങളെല്ലാം കാര്‍ കളക്ടര്‍മാരുടെയും കോടീശ്വരന്മാരുടെയും പക്കലേക്കാണ് പോവുക. പണമുള്ള എല്ലാവര്‍ക്കും ഫെരാരി കാറുകള്‍ വാങ്ങാന്‍ കഴിയില്ല. കാര്‍ വാങ്ങിയതിനുശേഷം അവയെ ഉടമ എങ്ങനെ പരിപാലിക്കുമെന്നതും ഫെരാരി പഠിക്കും.

വീഡിയോ

Most Read Articles

Malayalam
English summary
British property entrepreneur and famed Ferrari collector Jon Hunt driven all of his Ferrari cars to Italy for taking delivery of his LaFerrari.
Story first published: Thursday, July 24, 2014, 12:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X