ഡാറ്റ്സൻ ഗോ ലോഞ്ച് മാർച്ച് 19ന്

ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിന്റെ വിപണി പ്രവേശം മാര്‍ച്ച് 19ന് നടക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലായിരുന്നു ഗോ ഹാച്ച്ബാക്കിന്റെ ആഗോള അഴതരണം. ഇന്ത്യയിലെയും മറ്റ് വളരുന്ന വിപണികളിലെയും ചെറുകാര്‍ വിഭാഗത്തിലേക്ക് കാറുകളെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ നിസ്സാനാണ് തങ്ങളുടെ പഴയ ബ്രാന്‍ഡിന് രണ്ടാംജന്മം നല്‍കിയത്.

ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് ലോഞ്ച് ചെയ്യുമെന്ന് ഊഹങ്ങളുണ്ടായിരുന്നെങ്കിലും നടക്കുകയുണ്ടായില്ല. ഇതിനു ശേഷമാണ് മാര്‍ച്ച് മാസത്തിലെ ലോഞ്ച് ഉറപ്പാക്കപ്പെടുന്നത്.

ഡാറ്റ്സൻ ഗോയിൽ എന്തെല്ലാം?

3,785 മില്ലിമീറ്റര്‍ നീളമുള്ള ഈ വാഹനം രാജ്യത്തെ കോംപാക്ട് കാര്‍ നിയമങ്ങള്‍ അനുസരിക്കുന്നുണ്ട്. ഇക്കാരണത്താല്‍ 4 മീറ്ററില്‍ താഴെ നീളം വരുന്ന വാഹനങ്ങള്‍ക്കുള്ള നികുതിയിളവ് ഗോ ഹാച്ച്ബാക്കിന് ലഭിക്കും.

ഡാറ്റ്സൻ ഗോയിൽ എന്തെല്ലാം?

ഇന്ത്യയില്‍ വെച്ചാണ് നിര്‍മാണം നടക്കുന്നത് എന്നതിനാല്‍ മാരുതി ആള്‍ട്ടോ അടക്കമുള്ള വാഹനങ്ങളോട് മികച്ച വിലനിലവാരത്തില്‍ മത്സരിച്ചു നില്‍ക്കാന്‍ ഗോ ഹാച്ച്ബാക്കിന് സാധിക്കേണ്ടതാണ്. ഏറ്റവും കൂടിയ വില 4 ലക്ഷത്തിൻറെ പരിസരത്തായിരിക്കുമെന്നാണ് ഡാറ്റ്സനിലുള്ള ഞങ്ങളുടെ സോഴ്സ് വെളിപ്പെടുത്തുന്നത്.

ഡാറ്റ്സൻ ഗോയിൽ എന്തെല്ലാം?

സെഗ്മെന്റിലെ മികച്ച കാബിന്‍ സൗകര്യം ഗ് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 265 ലിറ്ററാണ് ബൂട്ട് സ്‌പേസ്.

ഡാറ്റ്സൻ ഗോയിൽ എന്തെല്ലാം?

നിസ്സാൻറെ വി-പ്ലാറ്റ്ഫോമിലാണ് ഡാറ്റ്സൻ ഗോ ഹാച്ച്ബാക്ക് നിലകൊള്ളുക. ഇതേ പ്ലാറ്റ്ഫോം നിലവിൽ മൈക്രയിലുപയോഗിക്കുന്നുണ്ട്.

ഡാറ്റ്സൻ ഗോയിൽ എന്തെല്ലാം?

1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഗോ ഹാച്ച്ബാക്കില്‍ ഘടിപ്പിക്കുന്നത്. ഇതേ എന്‍ജിനാണ് നിലവില്‍ മൈക്ര ഹാച്ച്ബാക്കിലുപയോഗിക്കുന്നത്. മൈക്രയില്‍ ഈ എന്‍ജിന്‍ 67 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന നിലയിലാണുള്ളത്. ചക്രവീര്യം 106 എന്‍എം.

ഡാറ്റ്സൻ ഗോയിൽ എന്തെല്ലാം?

3 ലക്ഷം രൂപയുടെ പരിസരത്തിലായിരിക്കും ഗോ ഹാച്ച്ബാക്കിന്റെ വിലനിലവാരം. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചാണ് വാഹനം വരുന്നത്. ഡാഷ്‌ബോഡില്‍ ഘടിപ്പിച്ച ഗിയര്‍ഷിഫ്റ്റ് ലിവര്‍ ഇന്ത്യന്‍ വിപണിയില്‍ അധികം കാണാത്തതാണ്. ഇതൊരല്‍പം പഴയ ശൈലിയാണെങ്കില്‍ മുന്‍ കാബിനിലെ സ്‌പേസ് വര്‍ധിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. മുന്‍ സീറ്റില്‍ മൂന്നുപേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ കഴിയും ഇപ്പോള്‍.

ഡാറ്റ്സൻ ഗോയിൽ എന്തെല്ലാം?

തുടക്കത്തിൽ നിസ്സാൻ ഷോറൂമുകൾ വഴി ഡാറ്റ്സൻ കാറുകൾ വിറ്റഴിക്കും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഡാറ്റ്സൻ ഷോറൂമുകൾ നിർമിക്കുന്നതിനുള്ള പദ്ധതി തയ്യാറായിട്ടുണ്ട്.

ഡാറ്റ്സൻ ഗോയിൽ എന്തെല്ലാം?

വിപണിയിൽ മാന്ദ്യം നിലനിൽക്കെയാണ് ഗോ ഹാച്ച്ബാക്കിൻറെ വിപണിപ്രവേശം നടക്കുന്നത്. കടുത്ത വെല്ലുവിളികളെ നേരിട്ടുവേണം ഡാറ്റ്സന് മുമ്പോട്ടുപോകാൻ. മാരുതി സുസൂക്കി, ഹ്യൂണ്ടായ് എന്നിവരിൽ നിന്നുള്ള കടുത്ത മത്സരത്തിനു പുറമെയാണ് വിപണിയിലെ പ്രതികൂല കാലാവസ്ഥ.

Most Read Articles

Malayalam
English summary
Datsun has officially confirmed the launch date of Go hatchback as March 19.
Story first published: Thursday, March 13, 2014, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X