ഡാറ്റ്ന്‍ 'ഓൺ-ഡു' സെഡാന്‍ ലോഞ്ച് ചെയ്തു

ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിന്റെ സെഡാന്‍ പതിപ്പ് 'ഡാറ്റ്‌സന്‍ ഓൺ-ഡു' എന്ന പേരില്‍ റഷ്യയില്‍ അവതരിപ്പിക്കപ്പെട്ടു.

ഈ കോംപാക്ട് സെഡാന്‍ പതിപ്പ്, ഗോ ഹാച്ച്ബാക്കിന്റെ ഡിസൈന്‍ ശൈലിയോട് വലിയ തോതില്‍ കടപ്പാട് പുലര്‍ത്തുന്നുണ്ട്. ഗോ ഹാച്ച്ബാക്കില്‍ ഊന്നി ഡിസൈന്‍ ചെയ്ത രണ്ട് ഉല്‍പന്നങ്ങളാണ് ഇപ്പോള്‍ ഡാറ്റ്‌സന്റെ പക്കലുള്ളത്. ഇവയിലൊരെണ്ണം ഒരു ചെറു എംപിവിയാണ്. ഇന്തോനീഷ്യയില്‍ ഇതിനകം അവതരിപ്പിക്കപ്പെട്ട ഈ വാഹനവും ഇന്ത്യയിലെത്തിയേക്കും. ചുവടെ ഡാറ്റ്‌സന്‍ ഓൺ-ഡു സെഡാന്റെ ചിത്രങ്ങളും വിവരങ്ങളും കാണാം.

ഡാറ്റ്ന്‍ 'ഓൺ-ഡു' സെഡാന്‍ ലോഞ്ച് ചെയ്തു

മോസ്‌കോയില്‍ വെച്ചായിരുന്നു അവതരണച്ചടങ്ങ് നടന്നത്. റിനോ-നിസ്സാന്‍ സഖ്യത്തിന്റെ സിഇഒ കാള്‍സ് ഗൂസനാണ് ഡസ്റ്റര്‍ ഓൺ-ഡു സെഡാന്‍ അവതരിപ്പിച്ചത്.

ഡാറ്റ്ന്‍ 'ഓൺ-ഡു' സെഡാന്‍ ലോഞ്ച് ചെയ്തു

ഡാറ്റ്‌സനില്‍ നിന്ന് റഷ്യയിലെത്തുന്ന ആദ്യത്തെ വാഹനമാണ് ഓൺ-ഡു സെഡാന്‍. ഗോ ഹാച്ച്ബാക്കിന് സമാനമാണ് ഓൺ-ഡുവിൻറെ മുൻവശം. ഹെഡ്ലാമ്പിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫോഗ് ലാമ്പ് ഹൗസിംഗ് ഇടത്തിലും ഡിസൈൻ ശൈലി മാറിയിട്ടുള്ളതായി കാണാം.

ഡാറ്റ്ന്‍ 'ഓൺ-ഡു' സെഡാന്‍ ലോഞ്ച് ചെയ്തു

4337 മില്ലിമീറ്റര്‍ നീളവും 1700 മില്ലിമീറ്റര്‍ വീതിയും 1500 മില്ലിമീറ്റര്‍ ഉയരവുമാണ് ഡാറ്റ്‌സന്‍ ഓൺ-ഡു സെഡാനുള്ളത്.

ഡാറ്റ്ന്‍ 'ഓൺ-ഡു' സെഡാന്‍ ലോഞ്ച് ചെയ്തു

മികച്ച ബൂട്ട് സ്‌പേസ് പ്രദാനം ചെയ്യുന്നുണ്ട് ഡാറ്റ്‌സന്‍ ഓൺ-ഡു സെഡാന്‍. 530 ലിറ്ററാണ് ട്രങ്ക് ശേഷി.

ഡാറ്റ്ന്‍ 'ഓൺ-ഡു' സെഡാന്‍ ലോഞ്ച് ചെയ്തു

ആദ്യത്തെ ഡാറ്റ്‌സന്‍ കാര്‍ ജപ്പാനില്‍ നിര്‍മിക്കപ്പെട്ടതിന്റെ നൂറാം വാര്‍ഷികത്തിലാണ് റഷ്യയിലേക്ക് ആദ്യത്തെ ഡാറ്റ്‌സന്‍ മോഡലെത്തുന്നത്.

ഡാറ്റ്ന്‍ 'ഓൺ-ഡു' സെഡാന്‍ ലോഞ്ച് ചെയ്തു

ഈ കാറിന്റെ സവിശേഷതകളെല്ലാം റഷ്യന്‍ ഉപഭോക്താക്കളെ പ്രത്യേകമായി മുന്നില്‍ക്കണ്ടുള്ളതാണ്. എന്നാല്‍, ഇന്ത്യയിലേക്ക് ഓൺ-ഡു സെഡാന്‍ വരുന്നതിന് ഇതൊരു തടസ്സമാണെന്നു പറയാനാവില്ല. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കിണങ്ങുന്ന വിധത്തില്‍ ചില മാറ്റങ്ങളോടെ വാഹനം എത്തുമെന്നു തന്നെയാണ് കരുതേണ്ടത്.

ഡാറ്റ്ന്‍ 'ഓൺ-ഡു' സെഡാന്‍ ലോഞ്ച് ചെയ്തു

ഓൺ-ഡു സെഡാന്റെ ഡിസൈൻ ശൈലി ഇന്ത്യയുടെ അഭിരുചികൾക്ക് തീരെ ഇണങ്ങുന്നതല്ല എന്നും പറയേണ്ടിയിരിക്കുന്നു. പിൻവശത്തെ ഡിസൈൻ അമിതമായ ബോക്സി സ്വഭാവം പുലർത്തുന്നുണ്ട്. വശങ്ങളിൽ നിന്നുള്ള കാഴ്ചയിലും ഓൺ-ഡു ഇന്ത്യക്കാരനെ തൃപ്തിപ്പെടുത്തുമെന്ന് തോന്നുന്നില്ല. രാജ്യത്തേക്ക് കടക്കുന്നുണ്ടെങ്കിൽ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ആവശ്യമായി വരും.

ഡാറ്റ്ന്‍ 'ഓൺ-ഡു' സെഡാന്‍ ലോഞ്ച് ചെയ്തു

ജപ്പാനിലാണ് ഡാറ്റ്‌സന്‍ ഡു സെഡാന്റെ ഡിസൈന്‍ ജോലികളെല്ലാം നടന്നത്. എന്നാല്‍, വാഹനത്തിന്റെ ചില നിര്‍ണായകമായ എന്‍ജിനീയറിംഗ് ജോലികളില്‍ റഷ്യന്‍ കമ്പനിയായ ഓട്ടോവാസ് (ഡാറ്റ്‌സന്റെ റഷ്യന്‍ പാര്‍ട്ണര്‍) പങ്കാളിയായിട്ടുണ്ട്.

ഡാറ്റ്ന്‍ 'ഓൺ-ഡു' സെഡാന്‍ ലോഞ്ച് ചെയ്തു

1.6 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 87 കുതിരകളുടെ കരുത്ത് പകരാന്‍ ഈ എന്‍ജിന്‍ സാധിക്കുന്നു.

ഡാറ്റ്ന്‍ 'ഓൺ-ഡു' സെഡാന്‍ ലോഞ്ച് ചെയ്തു

40,000 റൂബ് ആണ് ഡാറ്റ്‌സന്‍ ഡു ഹാച്ച്ബാക്കിന്റെ റഷ്യയിലെ വില. ഇന്ത്യന്‍ രൂപയുടെ ഇപ്പോഴത്തെ നിലവാരത്തില്‍ ഇത് ഏഴ് ലക്ഷത്തിനടുത്ത് വരും.

ഡാറ്റ്ന്‍ 'ഓൺ-ഡു' സെഡാന്‍ ലോഞ്ച് ചെയ്തു

റഷ്യന്‍ കമ്പനിയായ ഓട്ടോവാസുമായി ചേര്‍ന്നാണ് ഡാറ്റ്‌സന്‍ പ്രവര്‍ത്തിക്കുന്നത്. ഇരുപത്തഞ്ചോളം ഡീലര്‍ഷിപ്പുകള്‍ ഡാറ്റ്‌സന് റഷ്യയിലുണ്ട്.

Most Read Articles

Malayalam
English summary
After a teaser video released last month, Datsun has unveiled the on-DO four-door sedan for the Russian market.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X