ആള്‍ട്ടോയ്‌ക്കെതിരെ ഡാറ്റ്‌സന്റെ ആദ്യ കണ്‍സെപ്റ്റ്

നിസ്സാന്റെ ഉപബ്രാന്‍ഡായ ഡാറ്റ്‌സന്‍ മൂന്ന് കാറുകളുമായാണ് ദില്ലി എക്‌സ്‌പോയിലേക്കു വരുന്നത്. ഇവയില്‍ രണ്ടെണ്ണം നമ്മളിതിനകം കണ്ടു. ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കും ഗോ എംപിവിയും ചിത്രങ്ങളും സാങ്കേതിക വിവരങ്ങളുമടക്കമുള്ള കാര്യങ്ങള്‍ ഭൂരിഭാഗവും തുറന്നുകാട്ടി നമുക്കു മുമ്പിലുണ്ട്. എന്നാല്‍ ഇനിയും വെളിപ്പെടാത്ത ഒരു കൗതുകം കൂടി ബാക്കിവെക്കുന്നുണ്ട് ഡാറ്റ്‌സന്‍ ദില്ലിയിലേക്കായി. ഒരു പുതിയ സങ്കൽപവാഹനമാണിത്!

പുതിയ ചില വാര്‍ത്തകള്‍ ഡാറ്റസന്‍ ഗോ ഹാച്ച്ബാക്കിന്റെ വരവിനെക്കുറിച്ച് വിശദമായി പറയുന്നു. മാര്‍ച്ച് മാസത്തില്‍ വാഹനത്തിന്റെ ഡെലിവറി തുടങ്ങുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

കണ്‍സെപ്റ്റ്

കണ്‍സെപ്റ്റ്

ദില്ലിയില്‍ അവതരിപ്പിക്കുന്നത് പുതിയ കാറിന്റെ കണ്‍സെപ്റ്റ് പതിപ്പായിരിക്കുമെന്നാണ് അറിയുന്നത്. ഡാറ്റ്‌സന്‍ ബ്രാന്‍ഡ് നിലവില്‍ വന്നതിനു ശേഷം അവതരിപ്പിക്കപ്പെട്ട വാഹനങ്ങള്‍, ഗോ ഹാച്ച്ബാക്കും ഗോ പ്ലസ് എംപിവിയും ഉല്‍പാദന മോഡലുകളായിത്തന്നെയാണ് അവതരിച്ചത്. ഡാറ്റ്‌സന്റെ ആദ്യത്തെ കണ്‍സെപ്റ്റാണ് ദില്ലിയില്‍ വരിക.

ദില്ലിയില്‍

ദില്ലിയില്‍

ഗോയുടെയും ഗോ പ്ലസ്സിന്റെയും മോഡലുകള്‍ സകലമാന വിശദാംശങ്ങളോടെയും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടും ദില്ലിയില്‍. രണ്ടു വാഹനത്തിലുനുള്ള എല്ലാ സംവിധാനങ്ങളും തുറന്നുകാട്ടപ്പെടും.

ന്യൂ ജനറേഷൻ

ന്യൂ ജനറേഷൻ

പുതിയ തലമുറയുടെ സൗന്ദര്യസങ്കല്‍പങ്ങളെ പൂര്‍ണമായും ഉള്‍ക്കൊള്ളുവാന്‍ ഈ കണ്‍സെപ്റ്റിന് സാധിക്കുമെന്നാണ് ഡാറ്റ്‌സന്‍ പറയുന്നത്. മനസ്സിലാക്കാന്‍ കഴിയുന്നതു പ്രകാരം ഈ വാഹനം ആള്‍ട്ടോയ്ക്ക് എതിരാളിയായി വിപണിയില്‍ ഇടം പിടിക്കും.

വില

വില

പുതിയ കണ്‍സെപ്റ്റിനെ ആധാരമാക്കി വരുന്ന വാഹനം 3 ലക്ഷത്തിന് ചുവടെ വിലയില്‍ വിപണിയില്‍ ലഭ്യമായേക്കും.

ഒറഗഡം

ഒറഗഡം

ചെന്നൈയില്‍ സ്ഥിതി ചെയ്യുന്ന നിസ്സാന്‍ ഉടമസ്ഥതയിലുള്ള ഒറഗഡം പ്ലാന്റിലായിരിക്കും ഡാറ്റ്‌സന്റെ എല്ലാ വാഹനങ്ങളും നിര്‍മിക്കുക.

Most Read Articles
 
English summary
The Datsun brand will bring its debut concept at the 2014 Auto Expo in India.
Please Wait while comments are loading...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X