ദിലീപിന്റെ ടൊയോട്ട ഇന്നോവ മോഡിഫിക്കേഷന്‍

By Santheep

ഇന്ത്യയുടെ സ്വന്തം ഡിസി ഡിസൈന്‍ തങ്ങളുടെ പുതിയ മോഡിഫൈഡ് കാറുമായി എത്തി. ഇത്തവണ ഒരു ടൊയോട്ട ഇന്നോവ കാറാണ് ദിലീപ് ഛബ്രിയ മോഡിഫൈ ചെയ്യാനെടുത്തത്. ഇന്നോവയുടെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി പുതുക്കങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് ഡിസി.

കാര്‍ ഡിസൈനിങ് രംഗത്തെ അതികായനാണ് ദിലീപ് ഛബ്രിയ. സൂപ്പര്‍കാറുകളടക്കം നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഡിസൈന്‍ ജോലികള്‍ ഇദ്ദേഹം ചെയ്തിട്ടുണ്ട്. മുംബൈ ഐസ്ഥാനമാക്കി ദിലീപ് ഛബ്രിയ ഡിസൈന്‍ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുകയാണ് ഇദ്ദേഹമിപ്പോള്‍. പുതിയ ഇന്നോവ മോഡിഫിക്കേഷനെ അടുത്തറിയാം താളുകളില്‍.

ദിലീപിന്റെ ടൊയോട്ട ഇന്നോവ മോഡിഫിക്കേഷന്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

ദിലീപിന്റെ ടൊയോട്ട ഇന്നോവ മോഡിഫിക്കേഷന്‍

ടൊയോട്ട ഇന്നോവയുടെ എക്‌സ്റ്റീരിയറില്‍ വന്‍തോതിലുള്ള ഡിസൈന്‍ മാറ്റങ്ങളാണ് ഡിസി വരുത്തിയിട്ടുള്ളത്. ഗ്രില്ലിലും താഴെയുള്ള എയര്‍ ഇന്‍ടേക്കിലും ഹണികോമ്പ് മെഷ് ഡിസൈന്‍ നല്‍കിയിരിക്കുന്നു. ഗ്രില്ലിനു മുകളിലുള്ള ക്രോമിയം പട്ടയില്‍ ഡിസി എന്നെഴുതിയിട്ടുണ്ട്. വലിയ എയര്‍ ഇന്‍ടേക്ക് വാഹനത്തിന്റെ മുന്‍കാഴ്ചയെ കുറച്ച് അഗ്രസീവാക്കുന്നുണ്ട്. ഫോഗ് ലാമ്പിനു ചുറ്റും ക്രോമിയം പട്ട നല്‍കിയിരിക്കുന്നു. മുന്‍ വീല്‍ ആര്‍ച്ച് മുന്‍ഡോറുമായി ചേരുന്നിടത്ത് ഒരു ചെറിയ എയര്‍ ഇന്‍ടേക്ക് നല്‍കിയിട്ടുണ്ട്. വശങ്ങളില്‍ ബോഡിനിറത്തിലുള്ള ക്ലാഡിങ്ങുകള്‍ നല്‍കിയിരിക്കുന്നു. ഏഴ് ആരങ്ങളുള്ള അലോയ് വീലാണ് മറ്റൊരാകര്‍ഷണം.

ദിലീപിന്റെ ടൊയോട്ട ഇന്നോവ മോഡിഫിക്കേഷന്‍

ഇന്റീരിയറില്‍ ഡ്രൈവര്‍ കാബിനും പാസഞ്ചര്‍ കാബിനും വേരിതിരിച്ചിരിക്കുന്നു. പാസഞ്ചര്‍ കാബിനിലെ ആംറെസ്റ്റില്‍ നല്‍കിയിട്ടുള്ള മീഡിയാ കണ്‍ട്രോള്‍ പാനലാണ് ചിത്രത്തില്‍.

ദിലീപിന്റെ ടൊയോട്ട ഇന്നോവ മോഡിഫിക്കേഷന്‍

കാറിന്റെ റൂഫില്‍ ചെറിയ എല്‍ഇഡി ലൈറ്റുകളുപയോഗിച്ച് നക്ഷത്രങ്ങളുടെ ഫീല്‍ കൊണ്ടുവന്നിരിക്കുന്നു. മൂഡ് ലൈറ്റിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് റൂഫില്‍.

ദിലീപിന്റെ ടൊയോട്ട ഇന്നോവ മോഡിഫിക്കേഷന്‍

പിന്നിലേക്ക് ചായ്ക്കാവുന്ന സീറ്റുകളാണ് ഇന്റീരിയറിലുള്ളത്. ഇവയില്‍ ഗുണനിലവാരമേറിയ തുകല്‍ പൊതിഞ്ഞിരിക്കുന്നു. വശങ്ങളില്‍ വുഡ് പാനലിങ് നടത്തിയിട്ടുള്ളതായും കാണാം.

ദിലീപിന്റെ ടൊയോട്ട ഇന്നോവ മോഡിഫിക്കേഷന്‍

അത്യാവശ്യം ലഘുഭക്ഷണമൊക്കെ വെച്ച് കഴിക്കാവുന്ന, മടക്കിവെക്കാവുന്ന ടേബിള്‍ സജ്ജീകരിച്ചിട്ടുണ്ട് ഇന്റീരിയറില്‍. 15.7 ഇഞ്ച് കളര്‍ സ്‌ക്രീനുകള്‍ രണ്ട് സീറ്റുകള്‍ക്കും നല്‍കിയിരിക്കുന്നു.

Most Read Articles

Malayalam
English summary
Here are the images and details of the Toyota Innova modified by DC Design.
Story first published: Friday, November 28, 2014, 12:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X