ഇലക്ട്രിക് കാര്‍ ശബ്ദമുണ്ടാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍

ഇലക്ട്രിക് കാറിന്റെ 'ശബ്ദരാഹിത്യം' ശബ്ദമലിനീകരണം സംബന്ധിച്ച് ആശങ്ക പുലര്‍ത്തുന്നവരെ സന്തോഷിപ്പിച്ചിരുന്നു. പതുക്കെപ്പതുക്കെ പ്രസ്തുത സന്തോഷം ഇല്ലാതാവുകയുണ്ടായി. നിശ്ശബ്ദമായി വന്ന് പണിതരാനുള്ള ഇലക്ട്രിക് കാറുകളുടെ ശേഷി ലോകം തിരിച്ചറിഞ്ഞത് ഇവയുടെ ലോകത്തെമ്പാടുമുള്ള വ്യാപനം തുടങ്ങിയതോടെയാണ്. അപകടനിരക്ക് ആശങ്കാജനകമാംവണ്ണം പെരുകുന്നു. മിക്കതിലും വില്ലനായി വരുന്ന കാറുകളുടെ 'നിശ്ശബ്ദത'യാണ്.

ഒന്നര ലക്ഷത്തിന് ഒരു സ്പോർട്സ്ബൈക്ക്

ഇതിന് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെടുന്നത് ഇലക്ട്രിക് കാറുകളില്‍ കൃത്രിമമായി എന്‍ജിന്‍ ശബ്ദം സൃഷ്ടിക്കുക എന്നതാണ്. ഇലക്ട്രിക് കാറുകളുടെ സാന്നിധ്യം വര്‍ധിച്ചുവരുന്ന യൂറോപ്പില്‍ ഇതുസംബന്ധിച്ച ചട്ടം രൂപീകരിക്കാനൊരുങ്ങുകയാണ് 2019ാമാണ്ടോടു കൂടി യൂറോപ്പിലെ എല്ലാ ഇലക്ട്രിക് കാറുകളും ശബ്ദമുണ്ടാക്കിയിരിക്കണം എന്ന നിബന്ധന യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ചിരിക്കുകയാണ്.

Electric Cars Must Make Engine Noise By 2019 In Europe

യുഎസ്സില്‍ ഇതിനകം തന്നെ ഇത്തരമൊരു ചട്ടം നിലവിലുണ്ട്. മണിക്കൂറില്‍ 28 കിലോമീറ്ററിനു മുകളില്‍ പായുന്ന എല്ലാ ഇലക്ട്രിക് കാറുകളും ശബ്ദമുണ്ടാക്കിയിരിക്കണം എന്നതാണ് അവിടുത്തെ നിയമം.

ഇന്ത്യയിലെ 10 ഓട്ടോമൊബൈൽ അത്ഭുതങ്ങൾ

നിലവില്‍ ഇലക്ട്രിക് കാറുകളുടെ എണ്ണം കുറവാണ് നിരത്തുകളില്‍. ഈ കുറഞ്ഞ ജനസംഖ്യയുടെ പിന്‍ബലത്തില്‍ തന്നെ തരക്കേടില്ലാത്ത അപകടങ്ങള്‍ ഇവ സൃഷ്ടിക്കുന്നുണ്ട്. നിശ്ശബ്ദമായി വരുന്ന കാറിന്റെ സാന്നിധ്യം അറിഞ്ഞ് പ്രതികരിക്കാന്‍ വഴിയാത്രക്കാര്‍ക്കും ബൈക്ക് യാത്രികര്‍ക്കുമൊന്നും കഴിയാത്തതാണ് പ്രശ്‌നമെന്ന് പഠനങ്ങള്‍ പറയുന്നു.

ഏറ്റവും ഓൺറോഡ് മൈലേജ് തരുന്ന 100-110 സിസി ബൈക്കുകൾ

ചില കാര്‍ നിര്‍മാതാക്കള്‍ ഈ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ എടുത്തു കഴിഞ്ഞിട്ടുണ്ട്. റിനോ സീറോ, നിസ്സാന്‍ ലീഫ് എന്നിവയ്ക്ക് ശബ്ദമുണ്ടാക്കാനുള്ള കഴിവുണ്ട്. ഇവയില്‍ പക്ഷേ, ഈ ശബ്ദം ഓഫാക്കി വെക്കാനുള്ള സൗകര്യവുമുണ്ട്. പുതിയ ചട്ടം വരുന്നതോടെ ഈ സൗകര്യം ഇല്ലാതാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ കാണൂ

Post by DriveSpark.

Most Read Articles

Malayalam
English summary
As the number of electric cars on the road are going up the possibility of accidents occurring due to these relatively silent cars is also increasing.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X