ഇലക്ട്രോണിക് ടോള്‍ പിരിവ് ഒക്ടോബര്‍ 31ന് നിലവില്‍ വരും

By Santheep

രാജ്യത്ത് ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനത്തിന് ഒക്ടോബര്‍ 31ന് തുടക്കമാകും. നേരത്തെ നിശ്ചയിച്ചിരുന്ന തിയ്യതി ഒക്ടോബര്‍ 27 ആണ്. ഇത് മാറ്റിയതായി കേന്ദ്ര ഹൈവേ മന്ത്രാലയം ഒരു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. രാജ്യത്ത് വിവിധയിടങ്ങളിലായി 55 ഇലക്ട്രോണിക് ടോള്‍ പ്ലാസകള്‍ സന്നാഹപ്പെടുത്തിയിട്ടുണ്ട്.

വാഹനം ടോള്‍ പ്ലാസ കടന്നുപോകുമ്പോള്‍ അതിന്റെ എല്ലാ വിവരങ്ങളും സ്വയം ശേഖരിക്കുകയും വാഹന ഉടമയുടെ അക്കൗണ്ടിലേക്ക് തുക ബാധ്യതപ്പെടുത്തുകയും ചെയ്യുന്നതാണ് ഇലക്ട്രോണിക് ടോള്‍ സിസ്റ്റം. ടോള്‍ പ്ലാസകളിലെ നീണ്ട ക്യൂ ഇല്ലാതാക്കുവാനും മറ്റു നിരവധി പ്രശ്‌നങ്ങള്‍ ഒഴിവാക്കുവാനും ഇതുവഴി സാധിക്കും.

ഗുജറാത്ത്, ദില്ലി, മുംബൈ, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഇലക്ട്രോണിക് ടോള്‍ പ്ലാസ്സകള്‍ ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്നു. ഉത്തരേന്ത്യന്‍ നഗരങ്ങളെ കേന്ദ്രീകരിച്ചുനടക്കുന്ന ഈ വികസനപ്രവര്‍ത്തനങ്ങള്‍ ക്രമേണ ദക്ഷിണേന്ത്യയിലേക്കും എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഹമ്മദാബാദിനും മുംബൈക്കും ഇടയിലുള്ള പത്തോളം ടോള്‍ പ്ലാസ്സകളില്‍ ഇപ്പോള്‍ പൈലറ്റ് പ്രോജക്ടായി ഇലക്ട്രോണിക് ടോള്‍ പിരിവ് നടക്കുന്നുണ്ട്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിഭാവനം ചെയ്തിരുന്നതാണ് ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനം. പൈലറ്റ് പ്രോജക്ട് അടക്കമുള്ളവ തയ്യാര്‍ ചെയ്തതിനു ശേഷമാണ് യുപിഎ അധികാരമെഴിഞ്ഞത്.

Most Read Articles

Malayalam
English summary
Now the new Highway Minister, Nitin Gadkari, will be implementing electronic toll collection systems pan India.
Story first published: Saturday, October 25, 2014, 15:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X