ടാറ്റ വര്‍ഷത്തില്‍ ഒരു മോഡല്‍ വീതം ലോഞ്ച് ചെയ്യും

വന്‍തോതിലുള്ള മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ് എന്ന കാര്‍നിര്‍മാണ ബ്രാന്‍ഡ്. മാറിയ വിപണി സാഹചര്യങ്ങളോട് ഏറ്റുനില്‍ക്കാന്‍ പ്രാപ്തിയുള്ള ഒരു ബ്രാന്‍ഡായി മാറുവാനുള്ള വലിയ പടനീക്കം നടക്കുന്നു ടാറ്റയ്ക്കുള്ളില്‍. പുതിയ സാങ്കേതികതയും പുതിയ ശില്‍പ തത്വശാസ്ത്രവുമെല്ലാം കമ്പനിയുടെ എന്‍ജീയര്‍മാരും ഡിസൈനര്‍മാരുമെല്ലാം ചേര്‍ന്ന് പടച്ചുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ചില കണ്‍സെപ്റ്റുകള്‍ ഇപ്പോള്‍ ഉല്‍പാദനമോഡലുകളായി പരിണമിച്ചിട്ടുണ്ട്. അവ അടുത്തുതന്നെ വിപണിയിലെത്തും. ടാറ്റയുടെ ഇപ്പോഴത്തെ നിലപാട് വര്‍ഷാവര്‍ഷം ഓരോ പുതിയ മോഡലുകള്‍, തികച്ചും പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുക എന്നതാണ്. 2020 വരെ ഓരോന്നായി ഇവ പുറത്തിറങ്ങിത്തുടങ്ങും.

Every Year A New Vehicle By Tata Motors Till 2020

സെസ്റ്റ് സെഡാന്‍, ബോള്‍ട്ട് ഹാച്ച്ബാക്ക്, കൈറ്റ് എന്ന പേരിലുള്ള ഒരു ചെറു ഹാച്ച്ബാക്ക് എന്നിവയാണ് അടുത്തുതന്നെ ടാറ്റയില്‍ നിന്നും പുറത്തിറങ്ങാനുള്ള വാഹനങ്ങള്‍. ടാറ്റ വികസിപ്പിച്ചെടുത്ത പുതിയ ശില്‍പഭാഷയാണ് ഇവയിലെല്ലാം ഉപയോഗിച്ചിരിക്കുന്നത്. ഇത് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്ന ഒരു ഘടകമാണ്.

അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ മൊത്തം 14 കാറുകള്‍ ടാറ്റയില്‍ നിന്ന് ഇന്ത്യയുടെ നിരത്തുകളിലെത്തും. ഏതെല്ലാം വിഭാഗങ്ങളിലാണ് ഈ വാഹനങ്ങള്‍ പെടുന്നതെന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല.

പുതിയ എന്‍ജിനുകള്‍ വികസിപ്പിച്ചെടുക്കുന്ന പണിയും ടാറ്റ എന്‍ജിനീയര്‍മാര്‍ തുടങ്ങിയിട്ടുണ്ട്. ഇതിനിടയില്‍ ഒരു 1.2 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ എന്‍ജിന്‍ വികസിപ്പിച്ചു കഴിഞ്ഞിട്ടുണ്ട് കമ്പനി. ഈ എന്‍ജിന്‍ അടുത്തുതന്നെ ലോഞ്ച് ചെയ്യുന്ന ഏതെങ്കിലും മോഡലില്‍ പ്രതീക്ഷിക്കാവുന്നതാണ്.

ഇന്നത്തെ വീഡിയോ
ലൂയിസ് ഹാമില്‍ട്ടണ്‍ തുടങ്ങിയ ഇടം

കുട്ടികള്‍ക്ക് കളിക്കാനുപകരിക്കുന്ന മോട്ടോര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ മുതല്‍ കൊടും കരുത്തുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച മെഷീനുകള്‍ വരെയുണ്ട് ഗോ കാര്‍ട്ടുകളില്‍. കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഇതൊരു കുട്ടിക്കളിയായി കാണാന്‍ പാടുള്ളതല്ല. വന്‍ പ്രഫഷണലുകള്‍ പങ്കെടുക്കുന്ന റേസിങ് മത്സരങ്ങള്‍ നടക്കാറുണ്ട് ഗോ കാര്‍ട്ടുകളുപയോഗിച്ച്. കഴിഞ്ഞ ദിവസം ഇത്തരമൊരു മത്സരം നോര്‍ത്ത് കരോലിനയില്‍ നടക്കുകയുണ്ടായി. മോട്ടോപ്ലക്‌സ് ലിറ്റില്‍ 600 എന്നാണ് ഈ മത്സരത്തിന്റെ പേര്.

<iframe width="600" height="450" src="//www.youtube.com/embed/zPDiBQEH_Z8?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
Tata is readying its Zest, Bolt and even Kite, they also plan to launch a new vehicle every year till 2020.
Story first published: Tuesday, July 8, 2014, 10:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X