ഗുഗിള്‍ വൈസ് പ്രസിഡണ്ട് ഫെരാരി FXX K ഉടമ

By Santheep

ഫെരാരി ലാഫെരാരി സൂപ്പര്‍കാറിനെ ആധാരമാക്കി നിര്‍മിച്ച ഫെരാരി എഫ്എക്‌സ്എക്‌സ് കെ പ്രത്യേക പതിപ്പ് ഇക്കഴിഞ്ഞ വാരത്തില്‍ വന്‍ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. ആകെ പുറത്തിറങ്ങിയ മുപ്പത്തിരണ്ട് മോഡലുകളും വേഗത്തില്‍ വിറ്റഴിഞ്ഞു. ഈ കിടിലന്‍ വാഹനത്തിന് ഇപ്പോള്‍ ലോകത്തിലാകെ മുപ്പത്തിരണ്ട് ഉടമസ്ഥരാണുള്ളത്! അവരിലൊരാള്‍ ഗൂഗിള്‍ ഉദ്യോഗസ്ഥനായ ബഞ്ചമിന്‍ സ്ലോസ് ആണ്.

റേസ് ട്രാക്ക് സവിശേഷതകളോടെ പുറത്തിറങ്ങിയ ഫെരാരി ലാഫെരാരി എഫ്എക്‌സ്എക്‌സ് കെ മോഡലിനെക്കുറിച്ചും അതിന്റെ വിഐപി ഓണറെക്കുറിച്ചും താഴെ.

ഗുഗിള്‍ വൈസ് പ്രസിഡണ്ട് ഫെരാരി FXX K ഉടമ

ചിത്രങ്ങളിലൂടെ നീങ്ങുക.

ഗുഗിള്‍ വൈസ് പ്രസിഡണ്ട് ഫെരാരി FXX K ഉടമ

ഗൂഗിള്‍ വൈസ് പ്രസിഡണ്ടായ ബഞ്ചമിന്‍ സ്ലോസ് അത്യാഡംബരക്കാറുകളും സ്‌പോര്‍ട്‌സ് കാറുകളും സ്വന്തമാക്കുന്ന കാര്യത്തില്‍ 'കുപ്രസിദ്ധ'നാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബഞ്ചമിന്റെ പക്കലുള്ള ഫോഡ് റാപ്റ്റര്‍

ബഞ്ചമിന്റെ പക്കലുള്ള ഫോഡ് റാപ്റ്റര്‍

ഫെരാരി എഫ്എക്‌സ്എക്‌സ് കെ വാങ്ങാനായി ലോകത്തെമ്പാടുനിന്നും അപേക്ഷകള്‍ പ്രവഹിക്കുകയായിരുന്നു. ഫെരാരി വളരെ സൂക്ഷമതയോടെ തെരഞ്ഞെടുത്ത 32 പേര്‍ക്കു മാത്രമേ വാഹനം സ്വന്തമാക്കാന്‍ സാധിച്ചുള്ളൂ. ഉടമസ്ഥന്റെ സമൂഹത്തിലുള്ള സ്ഥാനം, കാര്‍ ശേഖരിക്കുന്ന സ്വഭാവം തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിഗണിച്ചു ഫെരാരി. കൂട്ടത്തില്‍ നിര്‍ബന്ധമായും നറുക്കുവീഴാനിടയുള്ള ആളുകളില്‍ പെടുന്നു ബഞ്ചമിന്‍ സ്ലോസ്.

ഫെരാരി 599എക്‌സ്എക്‌സ് ഇവല്യൂഷന്‍

ഫെരാരി 599എക്‌സ്എക്‌സ് ഇവല്യൂഷന്‍

ഇങ്ങോരു തന്നെ രണ്ടുവര്‍ഷം മുമ്പ് ഒരു ലേലത്തില്‍ ഫെരാരി 599എക്‌സ്എക്‌സ് ഇവല്യൂഷന്‍ സ്വന്തമാക്കിയിരുന്നു ബഞ്ചമിന്‍. 1.8 അമേരിക്കന്‍ ഡോളര്‍ അതായത് 11.16 കോടി രൂപയാണ് കാര്‍ ലേലത്തില്‍ പിടിക്കാന്‍ അങ്ങോര് ചെലവിട്ടത്.

മക്‌ലാറന്‍ പി1

മക്‌ലാറന്‍ പി1

ബഞ്ചമിന്റെ പക്കലുള്ള സൂപ്പര്‍കാറുകളില്‍ വോള്‍ക്കാനോ റെഡ് മക്‌ലാറന്‍ 12സി സ്‌പൈഡര്‍, മക്‌ലാറന്‍ പി1, ഫെരാരി 558 ഇറ്റാലിയ, ഫോഡ് റാപ്റ്റര്‍ തുടങ്ങിയ വാഹനങ്ങള്‍ വേറെയുമുണ്ട്.

ഫെരാരി 558 ഇറ്റാലിയ

ഫെരാരി 558 ഇറ്റാലിയ

6.3 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് ഫെരാരി എഫ്എക്‌സ്എക്‌സ് കെ സൂപ്പര്‍കാറിനുള്ളത്. കൂടെ ഒരു ഇലക്ട്രിക് മോട്ടോറും ചേര്‍ത്തിരിക്കുന്നു. ഇലക്ട്രിക് മോട്ടോറിന്റെ 187 കുതിരശക്തിയും പെട്രോള്‍ എന്‍ജിന്റെ 848 കുതിരശക്തിയും ചേര്‍ന്ന് 1035 കുതിരശക്തിയുണ്ട് ഫെരാരി എഫ്എക്‌സ്എക്‌സ് കെ സൂപ്പര്‍കാറിന്. 2.5 ദശലക്ഷം യുഎസ് ഡോളര്‍ (15.48 കോടി രൂപ) വില.

Most Read Articles

Malayalam
കൂടുതല്‍... #ferrari #celebrity car
English summary
Ferrari LaFerrari FXX K Bought by Google Exec Benjamin Sloss.
Story first published: Friday, December 12, 2014, 12:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X