ഫെരാരിയില്‍ വര്‍ഷത്തില്‍ ഒരു കാര്‍ വീതം കൊണ്ടുവരും

By Santheep

2015 മുതല്‍ എല്ലാ വര്‍ഷവും ഓരോ പുതിയ മോഡലുകള്‍ വീതം വിപണിയിലെത്തിക്കാന്‍ ഫെരാരി ഒരുങ്ങുന്നു. ഈയടുത്തു നടന്ന ഫിയറ്റ്-ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സിന്റെ ഒരു യോഗത്തില്‍ വെച്ചെടുത്ത തീരുമാനപ്രകാരമാണിത്.

അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത് ലക്ഷ്യമിട്ടായിരുന്നു ഫിയറ്റ്-ക്രൈസ്‌ലര്‍ മീറ്റ് നടന്നത്.|

Ferrari To Launch New Cars Every Year

അതെസമയം ഒരു മോഡലിന്റെ ഉല്‍പാദനം 7000 ആയി നിജപ്പെടുത്തിയിരുന്നതില്‍ നിന്ന് പിന്നാക്കം പോകാന്‍ ഫെരാരി ഒരുക്കമല്ല. വാഹനങ്ങളുടെ എക്‌സ്‌ക്ലുസിവിറ്റിയാണ് ഫെരാരിയുടെ വില്‍പനാ തന്ത്രങ്ങളിലൊന്ന്. ഇതില്‍ നിന്നു വിട്ടുമാറിയുള്ള നീക്കങ്ങള്‍ക്ക് കാര്‍ നിര്‍മാതാവ് തയ്യാറല്ല എന്നാണറിയുന്നത്.

അതെസമയം ഭാവിയില്‍ സാഹചര്യങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഈ നിരക്ക് 10,000 എന്നതിലേക്കുയര്‍ത്തുവാനും പദ്ധതിയുണ്ടെന്ന് ഫെരാരി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിന്റെ ആവശ്യമില്ല എന്നാണ് ഫെരാരിയുടെ കണക്കുകൂട്ടല്‍.

അടുത്ത വര്‍ഷം മുതല്‍ പുറത്തിറങ്ങുന്ന ഓരോ മോഡലും എട്ടു വര്‍ഷം വീതമാണ് ഉല്‍പാദനം നടത്തുക. ഈ എട്ടുവര്‍ഷത്തിനിടയില്‍ ഓരോ മോഡലിനും സാങ്കേതിക അപ്‌ഡേഷനുകള്‍ നല്‍കിക്കൊണ്ടിരിക്കും. ഈ മോഡലുകളെല്ലാം ഫെരാരിയുടെ സാധാരണ മോഡലുകളാണെന്നത് ശ്രദ്ധിക്കുക. ലാഫെരാരി പോലുള്ള പ്രത്യേക എഡിഷനുകള്‍ ഇതിനിടയില്‍ വേറെ വരും.

Most Read Articles

Malayalam
കൂടുതല്‍... #ferrari #ഫെരാരി
English summary
Ferrari stated that starting from 2015, it will launch a new model every year for the next five years.
Story first published: Wednesday, May 7, 2014, 18:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X