ഫിയറ്റ് അവ്വെന്‍റ്യൂറ ഒക്ടോബര്‍ 21ന് ലോഞ്ച് ചെയ്യും

By Santheep

വന്‍ പ്രതീക്ഷകളോടെ ഇന്ത്യന്‍ വിപണി കാത്തിരിക്കുന്ന ഫിയറ്റ് അവ്വെന്‍റ്യൂറ ക്രോസ്സോവറിന്‍റെ വിപണിപ്രവേശം ഈ മാസം 21ന് സംഭവിക്കും. പൂന്തോ ഹാച്ച്ബാക്കിനെ ആധാരമാക്കിയാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്. ആക്ടിവ് ഡൈനമിക് ഇമോഷന്‍ എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളിലായി അവ്വെന്‍റ്യൂറ വിപണിയിലെത്തും.

1.4 ലിറ്റര്‍ ശേഷിയുള്ള ഒരു പെട്രോള്‍ എന്‍ജിനും 1.3 ലിറ്ററിന്‍റെ മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിനുമാണ് അവ്വെന്‍റ്യൂറയ്ക്ക് കരുത്ത് പകരുന്നത്. ഡീസല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 93 കുതിരശക്തിയാണ്. പെട്രോള്‍ എന്‍ജിന്‍ 89 കുതിരശക്തി ഉല്‍പാദിപ്പിക്കും.

7 ലക്ഷത്തിന്‍റെ പരിസരത്തായിരിക്കും അവ്വെന്‍റ്യൂറയുടെ വില. രാജ്യത്തെ ഉയര്‍ന്ന ഇടത്തരക്കാരായ യുവാക്കളെ ആകര്‍ഷിക്കാന്‍ അവ്വെന്‍റ്യൂറയുടെ സ്പോര്‍ടി ഡിസൈന്‍ സഹായകമായേക്കും. വലിയ പ്രതീക്ഷകളാണ് ഈ വാഹനത്തെ ചുറ്റിപ്പറ്റി വളരുന്നത്.

അവ്വെന്‍റ്യൂറയില്‍ ആക്ടിവ് ആണ് ബേസ് മോഡല്‍. ഈ വേരിയന്‍റില്‍ 16 ഇഞ്ച് അലോയ് വീല്‍ നല്‍കിയിട്ടുണ്ട്. ടെയ്ല്‍ഗേറ്റില്‍ ഒരു വീല്‍ ഘടിപ്പിച്ചിട്ടുള്ളത് വാഹനത്തിന്‍റെ സ്പോര്‍ടി സൗന്ദ്യം കൂട്ടുന്ന ഘടകമാണ്. പിന്‍ ഫോഗ് ലാമ്പുകളാണ് മറ്റൊരു പ്രത്യേകത.

ആക്ടിവ് വേരിയന്‍റിലെ ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ് വാഹനത്തിന്‍റെ ഇന്‍റീരിയര്‍ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. കീലെസ്സ് എന്‍ട്രി, ടില്‍റ്റ് അഡ്ജസ്റ്റബ്ള്‍ സ്റ്റീയറിങ്, കോംപാസ്സ്, ടില്‍റ്റ് മീറ്റര്‍, റിമോട്ട് ബൂട്ട് റിലീസ്, ഓട്ടോമാറ്റിക് സെന്‍ട്രല്‍ ഡോര്‍ ലോക്കിങ്, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, സൈഡ് മിററുകളില്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളും ആക്ടിവ് വേരിയന്‍റിലുണ്ട്.

ഡൈനമിക് വേരിയന്റാണ് മധ്യത്തിലുള്ളത്. ഈ വേരിയന്റില്‍ ആക്ടിവ് പതിപ്പിലെ എല്ലാ സംവിധാനവും നല്‍കിയിരിക്കുന്നു. ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, ഇലക്ട്രികമായി നിയന്ത്രിക്കാവുന്ന ബോഡി നിറത്തിലുള്ള വിങ് മിററുകള്‍, പിന്‍ കാബിനില്‍ പവര്‍ വിന്‍ഡോകള്‍, എബിഎസ്-ഇബിഡി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നീ സുരക്ഷാ സന്നാഹങ്ങള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇതില്‍ കൂടുതലായി വരുന്നു.

യുഎസ്ബി, ഓക്‌സ് കണക്ടിവിറ്റിയുള്ള ഓഡിയോ സിസ്റ്റമാണ് മറ്റൊരു സംവിധാനം. ഇതില്‍ വാഹനത്തിന്‍റെ വേഗത തിരിച്ചറിഞ്ഞ് സ്വയം ശബ്ദ ക്രമീകരണം നടത്തുന്ന സംവിധാനം ചേര്‍ത്തിരിക്കുന്നു. നേരത്തെ ക്രമീകരിച്ചുവെച്ചിട്ടുള്ള ലിമിറ്റില്‍ കൂടിയ വേഗതയില്‍ വാഹനം നീങ്ങുമ്പോള്‍ ഓഡിയോ സിസ്റ്റം സ്വയം ശബ്ദം ക്രമീകരിക്കുന്നു. ഡ്രൈവിങ്ങില്‍ നിന്ന് ശ്രദ്ധ പൂര്‍ണമായും സംഗീതത്തിലേക്ക് തിരിയുന്നതുമൂലം ഉണ്ടാകാവുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ഈ സംവിധാനം സഹായകരമാണ്.

Fiat Avventura three

ഏറ്റവുമുയര്‍ന്ന പതിപ്പാണ് ഇമോഷന്‍. ഇതില്‍ താഴെയുള്ള പതിപ്പുകളിലെ എല്ലാ സംവിധാനങ്ങളും ചേര്‍ത്തിട്ടുണ്ട്. ഫ്രണ്ട് എയര്‍ബാഗുകള്‍, ഉയരം അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റ് ബെല്‍റ്റ്, ഓട്ടോമാറ്റിക് കാലാവസ്ഥാനിയന്ത്രണം, റിയര്‍ കാബിനില്‍ എസി വെന്റുകള്‍, പിന്നില്‍ വൈപ്പറും വാഷറും, റിയര്‍ ഡിഫോഗര്‍ എന്നിവയുമുണ്ട്. ഡാഷ്‌ബോര്‍ഡ് ലൈറ്റിങ്, തുകല്‍ പൊതിഞ്ഞ സ്റ്റീയറിങ് വീലും ഗിയര്‍ നോബും, സ്റ്റീയറിങ് വീലില്‍ ഓഡിയോ നിയന്ത്രണങ്ങള്‍, കോളുകള്‍ നിയന്ത്രിക്കാന്‍ ബ്ലൂ ആന്‍ഡ് മി സിസ്റ്റം എന്നീ സംവിധാനങ്ങളും അധികമായിട്ടുണ്ട്.

Most Read Articles

Malayalam
English summary
Fiat Avventura will be launched on October 21.
Story first published: Friday, October 17, 2014, 16:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X